ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

By Praseetha

ഇന്ത്യയിലെ പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമായ അസിം പ്രേംജി വളരെ ലളിതമായ ജീവിതം നയിക്കുന്ന കോയീശ്വരനുള്ള ഉത്തമോദാഹരണമാണ്. 1999 മുതൽ 2005 വരെ ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 16.5 ബില്ല്യൺ അമേരിക്കൻ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്.

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

2011ൽ സാങ്കേതിക രംഗത്തു നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ പത്മവിഭൂഷൺ നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഒട്ടും ആഡംബര പൂർണമല്ലാത്ത ജീവിതം നയിക്കുന്ന അസിം പ്രേംജി ദാനശീലനും കൂടിയാണ്. ലാളിത്യത്തിന് ഉടമ അസിം പ്രേംജിയുടെ കാർ ശേഖരത്തെ കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

ഫോർഡ് എസ്കോർട്ട് ആണ് പ്രേംജിയുടെ ജീവിതത്തിലെ ആദ്യത്തെ കാർ. ഏകദേശം ഒമ്പത് വർഷത്തോളമാണ് ഇതെ കാറിലുള്ള യാത്ര തുടർന്നത്. പിന്നീട് ടൊയോട്ടയുടെ കോറോളയാണ് എസ്കോർടിന് പകരമായി എടുത്ത വാഹനം.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

ഏകദേശം പത്ത് വർഷത്തോളമാണ് കോറോളയെ കൂടെ കൊണ്ട് നടന്നത്. ഇതിൽ നിന്നും വ്യക്തമാക്കാം എത്ര ലളിതമായ ജീവിതത്തിനുടമയാണ് ബിസിനസുകാരനായ ഈ കോടീശ്വരനെന്ന്. അല്പമൊന്ന് പ്രശസ്തമായി കൈയിൽ കുറച്ച് പണം വന്നുചേരുമ്പോഴേക്കും ചിലർ തരത്തിനുള്ള കാറുകളാണ് വാങ്ങിക്കൂട്ടുന്നത്.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

പത്ത് വർഷത്തിന് ശേഷം ടൊയോട്ട മാറ്റി വാങ്ങിച്ചതോ ഒരു പഴയ മെഴ്‌സിഡസ് ഇ-ക്ലാസ്, അതും അദ്ദേഹത്തിന്റെ പഴയൊരു ജോലിക്കാരനിൽ നിന്ന്. പുതിയ ബെൻസ് വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാഞ്ഞിട്ടാണോ? പഴയ പരിചയക്കാരൻ കാർ വിൽക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ അതു വാങ്ങാൻ കാണിച്ച മനസ്ഥിതിയെയാണ് പുകഴ്ത്തേണ്ടത്.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

അടുത്ത തവണ നിങ്ങൾ ഇക്കണോമിക് ക്ലാസിൽ സഞ്ചരിക്കുമ്പോൾ സൗകര്യം തീരെ പോര അല്ലെങ്കിൽ സീറ്റ് വളരെ ചെറുത് എന്ന് പരാതിപ്പെടുമ്പോൾ ഓർക്കുക, ഇന്ത്യയിലെ എളിയ ജീവിതത്തിനുടമയായ ഒരു കോടീശ്വരനും സ്ഥിരമായി സഞ്ചരിക്കുന്നതും ഈ ചുരുങ്ങിയ സൗകര്യങ്ങളിലാണെന്ന്.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

മിക്കപ്പോഴും ഇദ്ദേഹം പബ്ലിക് ട്രാൻസ്പോർടും ഉപയോഗിക്കാറുണ്ട്. കൂടാതെ ഓട്ടോറിക്ഷകളിലും യാത്രചെയ്യാറുണ്ടെന്നാണ് പറയപ്പെടുന്നത്. ഏത് കോയീശ്വരനാണ് ഇക്കാലത്ത് ഓട്ടോയ്ക്ക് കൈകാണിക്കുന്നതായി കണ്ടിട്ടുള്ളത്?

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

മറുവശത്ത് ആഡംബരതയുടെ കൊടുമുടിയിൽ ജീവിച്ച് അവസാനം കൂപ്പ് കുത്തി വീണ കോടീശ്വരനായ ബിസിനസുക്കാരൻ വിജയ് മല്ല്യ. ജീവിതമാകുന്ന നൂല്‌പാലത്തിലെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തികളാണ് ഇരുവരും.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

കടകെണിയിൽപെട്ട് രാജ്യം തന്നെ വിട്ട മല്ല്യ അത്യാഡംബര ജീവിതത്തിന്റെ ഉത്തമോദാഹരണമാണ്. സ‍ഞ്ചരിക്കാൻ പലതരത്തിലുള്ള കാറുകൾ കൂടാതെ പ്രൈവറ്റ് ജെറ്റുകളും. അവസാനം കടകെണിയിൽ പെട്ടപ്പോൾ ഈ പ്രൈവറ്റ് ജെറ്റ് ലേലത്തിന് വെക്കേണ്ടതായും വന്നു ഈ പാവപ്പെട്ട പണക്കാരന്.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

95 മീറ്റർ നീളമുള്ള ഒരു ആഡംബര ബോട്ടും മല്ല്യയ്ക്ക് സ്വന്തമായിട്ടുണ്ട്. ഈ വിനോദസഞ്ചാര ബോട്ടിൽ ഇദ്ദേഹം ലോകം വരെ ചുറ്റിസ‍ഞ്ചരിച്ചിട്ടുണ്ട്. മല്ല്യയുടെ എഴുപതിലധികം അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള സൗകര്യമാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ മറ്റ് സർവീസുകൾക്കായി മുപ്പത് ക്രൂ മെംബർമാരേയും നിയമിച്ചിരുന്നു.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

3.1കോടി വിലമതിക്കുന്ന ബെന്റലി കോൺടിനെന്റൽ ഫ്ലയിംഗ് സ്പർ ആണ് ബാംഗ്ലൂർ ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സിനെ പിൻതുണയ്ക്ക് മല്ല്യ ഉപയോഗിച്ച വാഹനം.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

ജാഗ്വർ ഇ-ടൈപ്പ് സീരീസ് 3 കൺവർട്ടബിളും വിന്റേജ് കാറുകളും ചേർത്ത് 250ലധികം ആഡംബരക്കാറുകളായിരുന്നു മല്ല്യയ്ക്ക് സ്വന്തമായിട്ട് ഉണ്ടായിരുന്നത്. കടകെണിയിൽ പെട്ട് ഇപ്പോളിത് എത്രയായി ചുരുങ്ങി കാണും?

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

ആഡംബരതയിൽ മുങ്ങി ജീവിച്ച് ഒടുവിൽ പാപ്പരായ മല്ല്യയും എഴുപതാം വയസിലും മാറ്റമില്ലാതെ വളരെ ലളിത ജീവിതം നയിക്കുന്ന അസിം പ്രേംജിയും രണ്ട് വ്യത്യസ്ത ജീവിതശൈലിക്കുള്ള മാതൃകയാണ്.

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകൾ

ജീവിതം മല്ല്യയ്ക്കൊരു പാഠം; മാതൃകയായി അസിം പ്രേംജി

സ്വത്തുവിവരം പരസ്യപ്പെടുത്തി ജയലളിതയുടെ പക്കല്‍ 9 കാറുകൾ

Most Read Articles

Malayalam
English summary
The Car Collection Of Azim Premji - India's Under The Radar Billionaire
Story first published: Thursday, April 28, 2016, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X