ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

Written By: Dijo

ടൂവീലര്‍ ദീര്‍ഘയാത്രകള്‍ക്ക് സഞ്ചാരികള്‍ക്ക് എന്നും പ്രിയം റോയല്‍ എന്‍ഫീല്‍ഡിനോടാണ്. പാരമ്പര്യവും, പ്രൗഢിയും, മികവും ഉള്‍പ്പെടെ ഒരു സഞ്ചാരിക്ക് ആത്മവിശ്വാസം നല്‍കുന്ന എല്ലാ ഘടകവും റോയല്‍ എന്‍ഫീല്‍ഡ് പ്രതിനിധാനം ചെയ്യുന്നു.

ഇന്ത്യയുടെ തുടിപ്പറിയുന്ന റോയല്‍ എന്‍ഫീല്‍ഡ് ആകട്ടെ ടൂവീലര്‍ യാത്രകള്‍ക്ക് അനുയോജ്യമായ മോഡലുകളെ അവതരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുമുണ്ട്.

ഒരു വര്‍ഷം മുമ്പ് ഓഫ്‌റോഡിംഗ്-അഡ്വഞ്ചേര്‍സിനായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഹിമാലയന്‍ ഇതിനുള്ള ഉത്തമ ഉദ്ദാഹരണമാണ്.

ഇന്ത്യയ്ക്ക് ഒപ്പം രാജ്യാന്തര വിപണിയില്‍ നിന്നും അതിഗംഭീരമായ പ്രതികരണമാണ് ഹിമാലയനെ തേടിയെത്തുന്നത്. ഒരു സമ്പൂര്‍ണ ഓഫ്‌റോഡിംഗ് മോട്ടോര്‍ സൈക്കിളാണ് ഹിമാലയന്‍.

എന്നാല്‍ നിങ്ങളുടെ കൈയില്‍ ബജാജ് പള്‍സറും, പക്ഷെ ആവശ്യം റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ആണെങ്കില്‍ എന്ത് ചെയ്യും?

അതിനുള്ള ഉത്തരമാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള മക്കാന്‍ഡോ നല്‍കുന്നത്. ബജാജ് പള്‍സര്‍ 150 UG2 വിനെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനായി മോഡിഫൈ ചെയ്തത് ഇരു കമ്പനികളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഹിമാലന്റെ കളര്‍ സ്‌കീമിന് സമാനമായി പള്‍സര്‍ ടാങ്കിന് വൈറ്റ് പെയിന്റാണ് മക്കാന്‍ഡോ
നല്‍കിയിട്ടുള്ളത്. ഒപ്പം, പള്‍സറിന്റെ ഹെഡ്‌ലൈറ്റ് ഊരി മാറ്റി പകരം എല്‍ഇഡി ലാമ്പുകള്‍ കൂട്ടിച്ചേര്‍ത്ത ഹിമാലയന്റെ ഹെഡ്‌ലൈറ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ, ഹിമാലയന്റെ ടാങ്ക് പ്രോട്ടക്ടര്‍/ ജെറി കാന്‍ ഹോള്‍ഡറുകളെയും മക്കാന്‍ഡോ തന്റെ പള്‍സര്‍ 150 യ്ക്ക് നല്‍കിയിട്ടുണ്ട്. ഓഫ് റോഡിംഗ് ലുക്ക് ഒരുക്കാനായി പള്‍സറിന്റെ മഡ് ഗാര്‍ഡിനെ മാറ്റി പകരം ഓഫ്‌റോഡിംഗ് മഡ്ഗാര്‍ഡാണ് ഇദ്ദേഹം ചേര്‍ത്ത് പിടിപ്പിച്ചത്.

സീറ്റ് കവറിലും ഹിമാലയനോട് കിടപിടിക്കുന്നുണ്ട് മക്കാന്‍ഡോയുടെ പള്‍സര്‍ 150. ഇരു ടയറുകളിലും സ്‌പോക്ക് വീലുകള്‍ നല്‍കാനും രാജ് കുമാര്‍ മറന്നിട്ടില്ല.

പള്‍സര്‍ 150 യുടെ പിന്‍ഭാഗത്ത് ബാഗുകള്‍ വെച്ച് കെട്ടാനായി ഇരുമ്പ് റാക്കുകള്‍ നല്‍കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ലഗേജുകള്‍ക്കായി ഇരു ഭാഗത്തും ഒരോ സാഡില്‍ ബാഗുകളാണ് പള്‍സര്‍ 150 യിലുള്ളത്.

മാത്രമല്ല, ഫ്രണ്ട്-റിയല്‍ ഷോക്ക് അബ്‌സോര്‍ബറുകളും, ഡിസ്‌ക് ബ്രേക്കുകളും പള്‍സര്‍ 150 യെ ഹിമാലയന് സമാനമാക്കുന്നു.

എന്തിനാണ് ഈ മോഡിഫിക്കേഷന്‍?

പണം ലാഭിക്കാനാണെന്ന് വ്യക്തമാണ്. കൂടാതെ പഴയ മോട്ടോര്‍ സൈക്കിളിനെ ഉപേക്ഷിക്കാതെ പുത്തന്‍ അഡ്വഞ്ചര്‍ ബൈക്കായി രൂപാന്തരപ്പെടുത്തിയതിലുള്ള സന്തോഷവും മക്കാന്‍ഡോ മറച്ചു വെക്കുന്നില്ല.

പള്‍സറിന്റെ വിശ്വാസ്യതയും, ഹിമാലയന്റെ ഓഫ്‌റോഡിംഗ് സ്വഭാവവും കോര്‍ത്തിണക്കിയ മോഡിഫൈഡ് മോഡലിന് ഇതിനകം വലിയ ഒരു ആരാധകശൃഖല ലഭിച്ച് കഴിഞ്ഞു.

കുറഞ്ഞ വിലയില്‍ ഓഫ്‌റോഡിംഗ് ഫീച്ചേര്‍സുള്ള മോട്ടോര്‍ സൈക്കിളുകളെ അഡ്വഞര്‍ ബൈക്കാക്കാം എന്നതാണ് മോഡിഫിക്കേഷനുകളിലേക്ക് യുവ ജനത തിരിയാന്‍ കാരണം.

13 bhp സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് കരുത്തിലെത്തുന്ന ബജാജ് പള്‍സര്‍ 150 UG2, 80000 രൂപ വിലയിലാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. അതേസമയം, 24.5 bhp സിംഗിള്‍ സിലിണ്ടറില്‍ തന്നയെത്തുന്ന ഹിമാലയന് ചെലവ് വരുന്നത് 1.6 ലക്ഷവുമാണ്.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

2017 ഹ്യുണ്ടായ് സൊനാട്ട ഫോട്ടോ ഗാലറി

2017 മാരുതി സുസൂക്കി സ്വിഫ്റ്റ് ഫോട്ടോ ഗാലറി

കുറഞ്ഞ വിലയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നിരയില്‍ സ്വന്തമാക്കാവുന്ന സ്ട്രീറ്റ് റോഡ് 750

റോയല്‍ എന്‍ഫീല്‍ഡിനോട് ഏറ്റുമുട്ടുന്ന ബജാജ് ഡോമിനാര്‍ 400 ന്റെ ഫോട്ടോ ഗാലറി

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Story first published: Monday, March 20, 2017, 11:56 [IST]
English summary
This modified bike has stunned Royal Enfield and Bajaj Auto in malayalam
Please Wait while comments are loading...

Latest Photos