പുതിയ കാറുടമകള്‍ക്ക് ചില ഇന്‍ഷൂറന്‍സ് നിര്‍ദ്ദേശങ്ങള്‍

By Santheep

സ്വന്തമായി ഒരു ജോലി സമ്പാദിച്ചതിനു ശേഷം ഒരു ശരാശരി ഇടത്തരക്കാരന്റെ/കാരിയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളിലൊന്നാണ് കാര്‍ വാങ്ങാന്‍ തീരുമാനമെടുക്കുന്ന നിമിഷം. കാര്‍ വാങ്ങുന്നത് പലപ്പോഴും എളുപ്പമാണ് ഇന്നത്തെ യുവാക്കളെ സംബന്ധിച്ചിടത്തോളം. പ്രയാസപ്പെടുന്ന ഒരേയൊരു ഘട്ടം മെയിന്റനന്‍സിന്റേതാണ്.

താഴെയുള്ള ഫോം പൂരിപ്പിച്ച് മികച്ച ഇന്‍ഷൂറന്‍സ് ഡീലുകള്‍ അറിയൂ

Most Read Articles
<div class="cfmotor_container" style="width:100%;float:left;"></div> <script type="text/javascript"> (function loadScript(src, callback) { var s, r, t; r = false; s = document.createElement('script'); s.type = 'text/javascript'; s.src = src; s.onload = s.onreadystatechange = function() { console.log( this.readyState ); if ( !r && (!this.readyState || this.readyState == 'complete') ){ r = true;callback(); } }; t = document.getElementsByTagName('script')[0]; t.parentNode.insertBefore(s, t); })('https://www.coverfox.com/static/lp-marketing/tp_widget/cf_loader.js', function() { CF.init('oneindia'); }); </script>

ഇവിടെയാണ് സമഗ്രമായ ഒരു കാര്‍ ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രാധാന്യം കിടക്കുന്നത്. നമ്മുടെ കാറിന്റെ ബേസിക് പോളിസിയുടെ കൂടെ ചേര്‍ക്കാവുന്ന ചില ഇന്‍ഷൂറന്‍സ് ആഡ് ഓണുകളുണ്ട്. ലളിതമായി പറഞ്ഞാല്‍ ചില അധിക ഇന്‍ഷൂറന്‍സ് കവറേജുകള്‍. ഇവിടെ അഞ്ച് പ്രധാന ഇന്‍ഷൂറന്‍സ് ആഡ് ഓണുകളെ പരിചയപ്പെടാം.

05. എന്‍ജിന്‍ സംരക്ഷണം

05. എന്‍ജിന്‍ സംരക്ഷണം

കാര്‍ മൊത്തത്തില്‍ തകര്‍ന്നാലല്ലാതെ സാധാരണനിലയിലുള്ള ഇന്‍ഷൂറന്‍സുകള്‍ എന്‍ജിന്‍ തകരാറുകള്‍ക്ക് കവറേജ് നല്‍കുന്നില്ല. ഇവിടെയാണ് എന്‍ജിന് പ്രത്യേകമായി സംരക്ഷണം നല്‍കുന്ന ഇന്‍ഷൂറന്‍സ് കവറേജിന്റെ പ്രാധാന്യം. അടിസ്ഥാന പ്രീമിയത്തിന്റെ 10 ശതമാനം നിരക്ക് മാത്രമേ ഈ ആഡ് ഓണിന് വരുന്നുള്ളൂ.

04. സീറോ ഡിപ്രീസിയേഷന്‍ ആഡ് ഓണ്‍

04. സീറോ ഡിപ്രീസിയേഷന്‍ ആഡ് ഓണ്‍

പുതിയ കാറുകള്‍ക്ക് ഏറ്റവും ആവശ്യമായ ഇന്‍ഷൂറന്‍സ് ആഡ് ഓണുകളാണ് ഇവ. സാധാരണ ഇന്‍ഷൂറന്‍സുകളില്‍ പ്ലാസ്റ്റിക് ഘടകഭാഗങ്ങള്‍, ടയറുകള്‍, ട്യൂബുകള്‍ തുടങ്ങിയ ഘടകഭാഗങ്ങള്‍ക്ക് 50 ശതമാനം മാത്രമേ ക്ലെയിം സെറ്റില്‍മെന്റ് ലഭിക്കാറുള്ളൂ. കാറിലെ ഫൈബര്‍ ഗ്ലാസ്സുകള്‍ക്ക് ആകെ വിലയുടെ 70 ശതമാനം വരെ ലഭിച്ചേക്കാം. സീറോ ഡിപ്രീസിയേഷന്‍ ആഡ് ഓണില്‍ നശിച്ച ഘടകഭാഗത്തിന്റെ മുഴുവന്‍ വിലയും ലഭിക്കുന്നു. ബേസ് പ്രീമിയത്തിന്റെ 10-15 ശതമാനം മാത്രമേ വരൂ ഈ പോളിസിക്കായുള്ള ചെലവ്.

03. 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ്

03. 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ്

വാഹനം വഴിയില്‍ വെച്ച് നിന്നുപോവുകയോ മറ്റ് അപകടങ്ങളില്‍ പെടുകയോ ചെയ്താല്‍ സഹായമെത്തിക്കുന്നതിന്റെ ചലവിനും ഇന്‍ഷൂറന്‍സ് കവറേജ് നല്‍കുന്നുണ്ട്. ഈ ആഡ് ഓണിന് വെറും 500 രൂപയുടെ ചുറ്റുവട്ടത്തു മാത്രമേ ചെലവ് വരൂ.

02. റിട്ടേണ്‍ ടു ഇന്‍വോയ്‌സ് കവര്‍

02. റിട്ടേണ്‍ ടു ഇന്‍വോയ്‌സ് കവര്‍

കാര്‍ മോഷ്ടാക്കള്‍ ഉള്ള ഇടങ്ങളിലാണ് നിങ്ങള്‍ പാര്‍ക്കുന്നതെങ്കില്‍ ഇത്തരമൊരു ആഡ് ഓണ്‍ ചേര്‍ക്കേണ്ടത് ആവശ്യമാണ്. സാധാരണമായി ഒരു കാറിന്റെ എക്‌സ്‌ഷോറൂം വിലയില്‍ നിന്ന് 5 ശതമാനം കുറച്ചാണ് ഇന്‍ഷൂര്‍ ചെയ്യുന്നത്. എന്നാല്‍ ഈ ആഡ് ഓണ്‍ ഓണ്‍റോഡ് വിലയില്‍ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കുന്നു. ബേസ് പ്രീമിയത്തിന്റെ 10 ശതമാനം മാത്രമാണ് ചെലവ് വരിക.

എന്‍സിബി സംരക്ഷണം

എന്‍സിബി സംരക്ഷണം

കാര്‍ ഇന്‍ഷൂര്‍ ചെയ്തതിനു ഒരു വര്‍ഷം യാതൊരു ക്ലെയിമും ഉന്നയിക്കാതെ ഇന്‍ഷൂറന്‍സ് പുതുക്കുകയാണെങ്കില്‍ പുതിയ പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് നല്‍കുന്ന സമ്പ്രദായമുണ്ട്. നോ ക്ലെയിം ബോണസ് അല്ലെങ്കില്‍ എന്‍സിബി എന്നാണ് ഈ ഡിസ്‌കൗണ്ടിനെ വിളിക്കുന്നത്. എന്‍സിബിയുടെ മറ്റൊരു ഗുണം, ഇത് ഡ്രൈവര്‍ക്കാണ് നല്‍കുന്നത് എന്നതാകുന്നു. നിലവില്‍ ഇന്‍ഷൂറന്‍സുള്ള കാര്‍ വിറ്റ് മറ്റൊന്ന് വാങ്ങിയാലും എന്‍സിബി ആനുകൂല്യം ലഭിക്കും. അടിസ്ഥാന പ്രീമിയത്തിന്റെ 15 ശതമാനത്തോളം വരും ഈ ആഡ് ഓണ്‍ തുക.

Malayalam
English summary
Here's a list of 5 important add ons that we help you understand.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X