ബർമുഡ ത്രികോണം : ഭീതിയുടെ രഹസ്യ ചുരുളഴിയുന്നു

By Praseetha

ഇറ്റാലിയൻ നാവികനായ കൊളംബസിനെ പോലും ഭയപ്പെടുത്തിയ ഒരു സ്ഥലമുണ്ട് കടൽപ്പരപ്പിൽ, ചെകുത്താന്റെ ആവാസ കേന്ദ്രമെന്ന് പല സാഹസികന്മാരും വിശേഷിപ്പിക്കുന്ന ചെകുത്താന്റെ ത്രികോണം അഥവാ ബർമുഡ ത്രികോണം. നിരവധി വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ, കപ്പലുകൾ എന്നു വേണ്ട ബർമുഡ ട്രയാംഗിളിന് മുകളിൽ കൂടി പറന്നതും സഞ്ചരിച്ചതുമെല്ലാം എങ്ങോട്ടുപോയി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. നൂറ്റാണ്ടുകളായി യാത്രക്കാരിൽ ഭീതിയുണർത്തി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അതി വിശാലമായ കടലാഴിയാണിത്.

ഉത്തരകൊറിയൻ മുങ്ങിക്കപ്പൽ തിരോധാനം മൂന്നാം ലോകയുദ്ധത്തിന് സാധ്യത

ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ കടൽപ്പരപ്പാണ് ബർമുഡ ത്രികോണമെന്നറിയപ്പെടുന്നത്. ബർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ സ്ഥലങ്ങൾ ചേർത്ത് കോണാകൃതിയിൽ രുപപ്പെടുത്തിയിട്ടുള്ള ഒരു സാങ്കൽപിക തൃകോണമാണ് ഈ പേരിലറിയപ്പെടുന്നത്. ഏകദേശം 390000 ച.കി.മി വിസ്തീർണ്ണമുള്ള ഈ ഭാഗത്തിന് നൂറ്റാണ്ടുകളായുള്ള സംഹാര ചരിത്രമാണുള്ളത്. ഈ പ്രദേശത്തുനിന്ന് അമ്പതിലധികം കപ്പലുകളും ഇരുപതിലധികം വിമാനങ്ങളുമാണ് അപ്രത്യക്ഷമായിട്ടുള്ളത്.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

ഈയോരു ഭീകരാന്തരീക്ഷത്തെ കുറിച്ച് ആളുകൾ അറിയുന്നത് തന്നെ അമേരിക്ക കണ്ടുപിടിച്ച മഹാ നാവിഗൻ ക്രിസ്റ്റഫസ് കൊളംബസിന്റെ യാത്രാനുഭവങ്ങളില്‍ നിന്നാണ്.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

ഒരിക്കൽ ആ ഭാഗത്ത് കൂടി പോകാനിടയായപ്പോൾ തീഗോളങ്ങൾ കടലിൽ വീഴുന്നത് കണ്ടെന്നും വടക്കുനോക്കിയന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

നിരവധി വിമാനങ്ങളും അന്തർവാഹിനി കപ്പലുമാണ് ഈ പ്രദേശത്തുനിന്ന് കാണാതായിട്ടുള്ളത്.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

ആധുനിക സംവിധാനങ്ങളുടെ സഹായത്താൽ മാസങ്ങളോളം തിരച്ചിൽ നടത്തയിട്ടും ഇതുവരെയായി ഒരെത്തുംപിടിയുമില്ല. ആയിരത്തിലധികം ആളുകൾക്ക് മരണം സംഭവിച്ചതായും കണക്കാക്കപ്പെടുന്നു.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

അതിശക്തമായ അന്തർമുഖ വായുപ്രവാഹങ്ങൾ കടലിന്റെ അടിത്തട്ടിലേക്ക് താഴ്ത്തുകയും അതിവേഗത്തിലുള്ള ജലപ്രവാഹങ്ങൾ നാശാവശിഷ്ടങ്ങളെ ദൂരത്തേക്ക് അടിച്ചുപായിക്കുകയും ചെയ്യുകയാണെന്നും വിമാനങ്ങൾ കുടുങ്ങിയാൽ സിഗ്നലുകൾ പ്രവർത്തന രഹിതമാവുകയും വിമാനം ദിശയറിയാതെ ചുറ്റി കറങ്ങുകയാണെന്നുമുള്ള ആരോപണങ്ങളുണ്ടായിട്ടുണ്ട്.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

അതിശക്തമായ കാന്തിക മണ്ഡലമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുവെങ്കിലും വ്യക്തമായ ഒരു കാരണം ആർക്കുമിതുവരെയായിട്ട് ലഭിച്ചിരുന്നില്ല.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

എന്നാൽ ഈ ബർമുഡ ത്രികോണം ഉള്ളതായി പറയപ്പെടുന്ന ബാരെന്റ് സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു ഭീമൻ ഗർത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

150അടി താഴ്ചയിലുള്ള അഗാധ ഗർത്തങ്ങളാണിപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. പ്രകൃതി വാതകങ്ങളിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ള മീഥേയ്‌ൻ കാരണമാണ് ഈ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

പ്രകൃതി വാതക നിക്ഷേപങ്ങളിൽ നിന്ന് മീഥേൻ ചോർന്നതുമൂലമമണ്ടാകുന്ന ഗർത്തങ്ങൾ പിന്നീട് പൊട്ടിതെറിക്കുകയാണെന്നാണ് ശാസ്ത്രഞ്ജർ അവകാശപ്പെടുന്നത്.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

കടലിനടിയിൽ ഇതുപോലെ ഒന്നിലധികം ഗർത്തങ്ങളാണ് ഇപ്രകാരം രുപപ്പെട്ടിട്ടുള്ളതെന്ന് കണ്ടുപിടിത്തത്തിൽ തെളിഞ്ഞിരിക്കുന്നു.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

ഇത്തരത്തിലുള്ള ഗർത്തങ്ങളാണ് വിമാനങ്ങളേയും കപ്പലുകളേയും കടലിന്റെ ആഴത്തട്ടിലേക്ക് ആകർഷിക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ.

ബർമുഡ ത്രികോണം : ഭീയിയുടെ രഹസ്യ ചുരുളഴിയുന്നു

എന്നിരുന്നാലും മുൻപും ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ സൃഷ്ടിക്കപ്പെട്ടതിനാൽ വ്യക്തമായ കാരണം ഇതുതന്നെയാണോ എന്ന് തീർപ്പാക്കാൻ കഴിയില്ല. ചെകുത്താന്റെ ത്രികോണം ഇന്നും ഉത്തരം കിട്ടാത്ത വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

കൂടുതൽ വായിക്കൂ

അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ

Most Read Articles

Malayalam
English summary
Bermuda triangle mistery finally discovered 007389
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X