സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

അതിഥികള്‍ വന്നിരിക്കുന്ന മുറി ഏറ്റവും ഭംഗിയായി സൂക്ഷിക്കാനാഗ്രഹിക്കാത്തവരില്ല. വന്നിരിക്കുന്നവരെ 'ഞെട്ടിക്കാന്‍' സ്വീകരണമുറിയിലെ സന്നാഹങ്ങള്‍ക്കാവണം. ആത്മാര്‍ത്ഥത മുറ്റിയ സ്വീകരണക്കാരന്‍ തന്റെ കാറിനെത്തന്നെ സ്വീകരണമുറിയില്‍ കൊണ്ടുപോയിരുത്താം എന്ന് കരുതുകയാണെങ്കില്‍ തെറ്റ് പറയാനാവില്ല. വന്നിരിക്കുന്നയാള്‍ എങ്ങനെയും ഞെട്ടിയേ മതിയാകൂ.

കാറിനെ അകത്തു കയറ്റുന്നത് അത്രകണ്ട് പ്രായോഗികമല്ല. ഇക്കാരണത്താല്‍ നമുക്ക് എന്‍ജിനുകളെ അകത്തിരുത്തി പരിഹാരമുണ്ടാക്കാവുന്നതാണ്. ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്. നമ്മളൊരു ഓട്ടോമൊബൈല്‍ 'എന്തൂസിയാസ്റ്റാ'ണെന്ന് വന്നിരിക്കുന്നവര്‍ക്ക് തോന്നും. അതൊരു കിട്ടലാണ്. ഇതൊരു പുത്തന്‍ ഫാഷനാണ് എന്നതാകുന്നു മറ്റൊരു നേട്ടം. മാത്രവുമല്ല, ഈ ഫാഷന്‍ അത്ര പെട്ടെന്ന് മങ്ങുകയുമില്ല; കാരണം, സംഗതിയൊരു ക്ലാസിക് സാധനമാണ്!

എന്‍ജിന്‍ ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിച്ച കോഫീ ടേബിളുകള്‍ ഇന്നൊരു ട്രെന്‍ഡാണ്‌. ഏതൊരു പുതിയ ട്രെന്‍ഡിനെയും പോലെ ഒരല്‍പം ചേലവുള്ളതാണ് ഈ പരിപാടി. എന്‍ജിന്‍ ബ്ലോക്ക് സംഘടിപ്പിക്കണം; അതിനെ കോഫീ ടേബിളായി പരിവര്‍ത്തിപ്പിക്കണം. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ചിത്രങ്ങളിലൂടെ നീങ്ങുക.

Images are representational

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

കാഡില്ലാക്ക് കാറുകളില്‍ ഉപയോഗിക്കുന്ന നോര്‍ത്സ്റ്റാര്‍ എന്‍ജിനുകള്‍ കോഫീ ടേബിളാക്കാന്‍ സമ്പന്നര്‍ മത്സരിക്കുന്നു. കാഡില്ലാക് എന്ന ബ്രാന്‍ഡിന്റെ ഔന്നത്യമാണ് ഇതിനു കാരണം.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

അവനവന്റെ പൊങ്ങച്ചത്തിന്റെ അല്‍പത്തരം സ്വീകരണമുറിയില്‍ പ്രദര്‍ശനത്തിനു വെക്കാന്‍ ഇതിലും മികച്ച ഒന്നില്ല എന്നതിനാലാണ് സമ്പന്നരും വാഹനപ്രേമികളുമായ ചിലയാളുകള്‍ നോര്‍ത്സ്റ്റാറിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

ആഡംബരക്കാറുകളുടെ എന്‍ജിനുകള്‍ക്ക് ഒരുകാലത്തും നാശം സംഭവിക്കുന്നില്ല എന്നതിനുദാഹരണമായി ഈ ടീപ്പോയികള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

ആഡംബരക്കാറുകളുടെ എന്‍ജിനുകള്‍ പഴകുന്നതും നാശമാകുന്നതും ഉപേക്ഷിക്കപ്പെടുന്നതും കാത്ത് വലിയൊരു വ്യാവസായിക ലോകം കാത്തുനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

ബിഎംഡബ്ല്യു എ70 എന്‍ജിനുകള്‍ കോഫീ ടേബിള്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള മറ്റൊരെന്‍ജിനാണ്.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

ക്രൈസ്‌ലര്‍ സ്ലാന്റ് സിക്‌സാണ് മറ്റൊരെന്‍ജിന്‍. അത്യാവശ്യം വലിപ്പവും ഉയരവുമുണ്ട് എന്നതിനാല്‍ കോഫീ ടേബിളിന് ഏറ്റവും പറ്റിയ സാധനമായി ഈ എന്‍ജിന്‍ പരിഗണിക്കപ്പെടുന്നുണ്ട്.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

ഹോണ്ട എന്‍ജിനുകളും, നമുക്ക് പരിചിതമായ മറ്റു നിരവധി എന്‍ജിനുകളും ഇതുപോലെ ഉപയോഗിക്കപ്പെടുന്നുണ്ട്.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

ഇന്ത്യയില്‍ നിര്‍മിതമായ എന്‍ജിനുകള്‍ ആരും പ്രൗഢി കാണിക്കാന്‍ വേണ്ടി സ്വീകരണമുറിയില്‍ വെച്ചു തുടങ്ങിയിട്ടില്ല. എങ്കിലും ടാറ്റയുടെയും മഹീന്ദ്രയുടെയുമെല്ലാം എന്‍ജിനുകള്‍ ചിലരെങ്കിലും ഉപയോഗിക്കുന്നുണ്ടാവണം.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

വ്യാപകമായി സ്വീകരണമുറികളില്‍ ഉപയോഗിക്കപ്പെടുന്ന എന്‍ജിനുകളിലൊന്നാണ് ഫെരാരിയുടേത്.

സൂപ്പര്‍കാര്‍ എന്‍ജിനുകള്‍ക്ക് സ്വീകരണമുറിയിലെന്തു കാര്യം?

വിമാനത്തിന്റെ എന്‍ജിനുകളും കാര്യമായി ഈ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് ആളുകള്‍. ബ്രാന്‍ഡിനും തരത്തിനുമെല്ലാം അനുസരിച്ച് ഇവയുടെ നിര്‍മാണച്ചെലവ് കൂടുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?

Most Read Articles

Malayalam
English summary
Engines that would make great coffee tables.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X