ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

By Santheep

കേരളത്തില്‍ ലാറ്റിനമേരിക്കന്‍ റഗ്ഗെ ഗാനശൈലിക്ക് വലിയ പ്രചാരം നേടിക്കൊടുത്തത് ജാസ്സി ഗിഫ്റ്റായിരുന്നു. ജാസ്സിയുടെ സംഗീതത്തെ ഏറ്റെടുക്കാന്‍ കേരളത്തിന്റെ അടിയുറച്ച യാഥാസ്ഥിതികത്വം അന്ന് മടി കാണിച്ചു. എന്നാല്‍, ജാസ്സിക്ക് പിന്നാലെയെത്തിയ തലമുറ മറിച്ചാണ് ചിന്തിച്ചത്. അവര്‍ അദ്ദേഹത്തിന്റെ സംഗീതത്തെ തിരിച്ചറിയുന്ന കാഴ്ച നമ്മള്‍ കാണുന്നു. ലോകത്തെമ്പാടും ശക്തി പ്രാപിക്കുന്ന പ്രതിരോധരാഷ്ട്രീയമാണ് ബോബ് മേര്‍ലിയെ വീണ്ടും നമ്മുടെ മുമ്പിലെത്തിക്കുന്നത്.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

36 വയസ്സു വരെ മാത്രമാണ് ബോബ് മേര്‍ലി ജീവിച്ചത്. ഭൂമിയില്‍ വേദനിക്കുന്നവര്‍ക്കൊപ്പം നിന്ന് അദ്ദേഹം പാടി. ലോകത്ത് എവിടെയെല്ലാം പ്രതിഷേധത്തിന്റെ ശബ്ദമുയരുന്നുണ്ടോ അവിടെയെല്ലാം ബോബ് മേര്‍ലിയുടെ അസാധാരണമായ ശബ്ദം മുഴങ്ങിക്കേട്ടു.

റോള്‍സ് റോയ്‌സ് കാറുകളെ മാലിന്യവണ്ടിയാക്കിയ രാജാക്കന്മാര്‍

ബോബ് മേര്‍ലി ഉപയോഗിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്ക് ഈയിടെ കണ്ടെത്തുകയുണ്ടായി. കൂടുതല്‍ വായിക്കാം താളുകളില്‍. താളുകള്‍ക്കൊടുവില്‍ വീഡിയോയും ചേര്‍ത്തിരിക്കുന്നു.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

താളുകളിലൂടെ നീങ്ങുക.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

ബോബ് മേര്‍ലി ഉപയോഗിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്ക് ഈയിടെ കണ്ടെത്തുകയുണ്ടായി. വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു ട്രക്ക് കിടന്നിരുന്നത്. സാന്‍ഡല്‍സ് റിസോര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഈ ട്രക്ക് ഏറ്റെടുക്കുകയും പുതുക്കി സംരക്ഷിക്കുകയും ചെയ്തു.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

1977 മോഡല്‍ സീരീസ് 3 ലാന്‍ഡ് റോവര്‍ പിക്കപ്പാണ് ബോബ് മേര്‍ലിയുടെ പക്കലുണ്ടായിരുന്നത്. ഈ വാഹനം സ്വന്തമാക്കിയതിനു ശേഷം അധികകാലം ജീവിക്കുകയുണ്ടായില്ല മേര്‍ലി.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

ഈ വാഹനവുമായി അച്ഛന്‍ വീട്ടിലെത്തിയ നാളുകള്‍ ഓര്‍മിച്ചെടുക്കുന്നുണ്ട് മേര്‍ലിയുടെ മക്കളില്‍ ചിലര്‍. അവസാനം നല്‍കിയ വീഡിയോയില്‍ ഇത് കാണാവുന്നതാണ്. ബോബ് മേര്‍ലിക്ക് പലരിലായി പത്തുപതിനൊന്ന് കുട്ടികളുണ്ട്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

ലാന്‍ഡ് റോവറിന്റെ 1,2,3 സീരീസുകളുടെ നിര്‍മാണ കാലയളവ് 40കളുടെ തുടക്കം മുതല്‍ 80കളുടെ തുടക്കം വരെയാണ്. ബോബ് മേര്‍ലിയുടെ ജീവിത കാലയളവും ഏതാണ്ട് ഇതുതന്നെയാണ്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

ബോബ് മേര്‍ലിയുടെ പക്കലുണ്ടായിരുന്ന സീരീസ് 3 ലാന്‍ഡ് റോവറിന്റെ നിര്‍മാണ കാലയളവ് 1971 മുതല്‍ 85 വരെയാണ്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

81ല്‍ മേര്‍ലി കാര്‍സര്‍ പിടിപെട്ട് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പിക്കപ്പ് ട്രക്ക് അനാഥമായി. 2012ല്‍ ഈ വാഹനം ചിലര്‍ കണ്ടെത്തുമ്പോള്‍ വളരെ മോശം നിലയിലായിരുന്നു. ചാസി അടക്കം എല്ലാ പ്രധാന ഘടകഭാഗങ്ങളും മാറ്റി പുതുക്കിയെടുക്കുകയായിരുന്നു മെക്കാനിക്കുകള്‍. രണ്ടുവര്‍ഷത്തോളം പണിയെടുക്കേണ്ടി വന്നു ഇതിന്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

സാന്‍ഡല്‍സ് റിസോര്‍ട്ട് ഇന്റര്‍നാഷണല്‍ ഈ വാഹനം ഏറ്റെടുത്ത് പുതുക്കിയതിനു ശേഷം കിങ്സ്റ്റണ്‍ ടൗണിലെ മ്യൂസിയത്തിന് കൈമാറിയിരിക്കുകയാണ്. മേര്‍ലി താമസിച്ചിരുന്ന വീട് മ്യൂസിയമാക്കി മാറ്റിയതാണിവിടം. ബോബ് മേര്‍ലി ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് ഈ മ്യൂസിയത്തിലാണ്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

ലാന്‍ഡ് റോവര്‍ സീരീസ് വാഹനങ്ങള്‍ എക്കാലത്തെയും ക്ലാസിക്കുകളുടെ ഗണത്തില്‍ പെടുത്താവുന്നവയാണ്. ലാന്‍ഡ് റോവര്‍ തന്നെ ഒരല്‍പം അഹങ്കാരത്തോടെ പറയാറുള്ളത്, പുറത്തിറങ്ങിയ സീരീസ് വാഹനങ്ങളില്‍ 70 ശതമാനവും ഇപ്പോഴും ഉപയോഗത്തിലുണ്ട് എന്നാണ്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ കാറിന് പുനര്‍ജന്മം!

3 സീരീസ് വാഹനങ്ങള്‍ രണ്ട് ബോഡി ശൈലികളിലാണ് വിപണിയിലെത്തിയത്. ഒന്ന് സാധാരണ എസ്‌യുവിയുടേതും മറ്റൊന്ന് പിക്കപ്പ് ട്രക്കിന്റേതുമായിരുന്നു. ഇവയില്‍ പിക്കപ്പ് ട്രക്കാണ് ബോബ് മേര്‍ലി സ്വന്തമാക്കിയത്.

ബോബ് മേര്‍ലിയുടെ ലാന്‍ഡ് റോവര്‍ വീഡിയോ

Most Read Articles

Malayalam
English summary
Bob Marley’s Land Rover Restored.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X