ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

By Praseetha

കോമേഷ്യൽ വിമാനങ്ങളുടെ നിർമാണരംഗത്ത് നിലവിൽ എയർബസും ബോയിംഗും ഇഞ്ചോടിഞ്ച് മുന്നിട്ട് നിൽക്കുമ്പോൾ മൂന്നാംസ്ഥാനത്തിനുള്ള പോരാട്ടവുമായി എംബ്രയറും ബൊംബാഡിയാറും തൊട്ടുപിന്നാലെയുണ്ട്.

വിമാനയാത്രയുടെ മുഖഛായ തന്നെ മാറ്റാൻ പോഡ് പ്ലെയിനുകൾ

ഈ പോരാട്ടത്തിന് ആക്കം കൂട്ടാനെന്നോണം 'സി' ശ്രേണിയിൽ ബൊംബാഡിയാർ പുതിയൊരു ജെറ്റ് വിമാനത്തെ സ്വിസ് ഇന്ററ്‍നാഷണൽ എയർലൈൻസിന് കൈമാറിയിരിക്കുകയാണ്. ജൂലൈ 15 മുതൽ വിമാനത്തിന്റെ സർവീസും ആരംഭിച്ചു.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

ബൊംബാഡിയാർ 'സി' സീരിസിൽ അവതരിപ്പിച്ച ഒതുങ്ങിയ ബോഡിയും രണ്ട് എൻജിനുകളുമുള്ള ഇടത്തരം വലുപ്പമുള്ള ആദ്യ ജെറ്റ് വിമാനമാണിത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

വീതി കൂടിയ സീറ്റുകളും വലിയ ജാലകങ്ങളും ഉൾക്കൊള്ളിച്ചാണ് സിഎസ് 100 വിമാനത്തിന്റെ രൂപകല്പനടത്തിയിട്ടുള്ളത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

ബൊംബാഡിയെറിന്റെ മറ്റ് ജെറ്റുകളേക്കാൾ വലുപ്പമേറിയതാണെങ്കിൽ കൂടിയും സിങ്കിൾ എയ്സിൽ (ഇരിപ്പിട നിരകള്‍ക്ക് മധ്യേയുള്ള പാത) തന്നെ നിർമിച്ചിട്ടുള്ളതാണ് ഈ വിമാനം.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

എന്നാൽ ഈ പാതയ്ക്ക് വീതിക്കൂട്ടിയുണ്ടെന്നുള്ള പ്രത്യേകതയുണ്ട്. മാത്രമല്ല മറ്റ് വിമനങ്ങളിലുള്ള സീറ്റുകളേക്കാൾ വീതി കൂടിയതിനാൽ വണ്ണം കൂടിയ യാത്രക്കാർക്കും സൗകര്യപൂർവ്വം ഇരിക്കാൻ തരത്തിലുള്ളതാണ്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

ബോയിംഗ് (43.9 സെ.മി ), എയർബസ്(45.7സെ.മി ), എംബ്രയർ (46.5സെ.മി ) വീതിയുള്ള സീറ്റുകളാണെങ്കിൽ സിഎസ്100ന് 48.3 സെ.മി വീതിയുള്ള സീറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

വലിയ ജാലകങ്ങളും വീതിക്കൂടിയ നടപാതയും, വീതിക്കൂടിയ സീറ്റുകളും, വലുപ്പമേറിയ ലഗേജ് ബിനുകളുമാണ് സിഎസ് 100ന്റെ പ്രത്യേകത.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

ഇതുവരെയായി സർവീസ് ആരംഭിച്ചിട്ടില്ലാത്ത എംബ്രയർ ഇ195-ഇ2 വിമാനങ്ങൾക്ക് എതിരാളിയായിട്ടാണ് സിഎസ് 100 ജെറ്റ് വിമാനമെത്തുന്നത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

100 മുതൽ 150 യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിനാണ് വിമാനത്തിന്റെ രൂപകല്പന. ഇതേസ്ഥാനത്ത് എംബ്രയർ വിമാനം114 യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

പ്രാറ്റ് & വിറ്റ്നി പ്യുവർ പവർ പിഡബ്ല്യൂ500ജി എൻജിൻ കരുത്തേകുന്ന വിമാനത്തിന് 3,300 നോട്ടിക്കൽ മൈൽ സഞ്ചരിക്കാനുള്ള ശേഷിയാണുള്ളത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

എമിഷൻ കുറഞ്ഞ തോതിലുള്ള എൻജിനാണെന്നും മാത്രമല്ല ക്ഷമതയേറിയതുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

സ്വിസ് ഇന്റർനാഷണൽ എയർലൈനാണ് സി-സീരീസ് പ്ലെയിനുകളെ ഏറ്റെടുക്കുന്ന ആദ്യത്തെ എയർലൈൻ കമ്പനി.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

സിഎസ് 100 ജെറ്റിന്റെ ആദ്യ സർവീസ് സൂറിച്ച്-പാരീസ് റൂട്ടിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

തുടർന്ന് വാർസോ,ബ്രസൽസ്, സ്റ്റോർട്ട്ഗാർട്ട്, ഹാനോവർ, മിലൻ, ഫ്ലോറൻസ് എന്നീ റൂട്ടുകളിലേക്കും സിഎസ് 100ന്റെ സർവീസ് ദീർഘിപ്പിക്കുന്നതായിരിക്കും.

കൂടുതൽ വായിക്കൂ

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമായാലോ

കൂടുതൽ വായിക്കൂ

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Bombardier delivers first wide-seated, big-windowed CS100 to SWISS
Story first published: Friday, July 22, 2016, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X