എലിസബത്ത് രാജ്ഞിക്ക് ഡ്രൈവറെ വേണം; താമസവും ഭക്ഷണവും സൗജന്യം!

By Santheep

ബ്രിട്ടീഷ് രാജകുടുംബത്തിന് ഷൗഫറെ ആവശ്യമുണ്ട്. 37,000 ഡോളറാണ് വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക ശമ്പളം. ഭക്ഷണവും താമസവും സൗജന്യം.

ബക്കിങ്ഹാം പാലസ്സില്‍ താമസിക്കുന്ന എലിബത്ത് രാജ്ഞിയുടെ കാറാണ് ഡ്രൈവര്‍ ഓടിക്കേണ്ടത്. കര്‍ശനമായ പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷമേ ഡ്രൈവറെ തെരഞ്ഞെടുക്കൂ. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

എലിസബത്ത് രാജ്ഞിക്ക് ഡ്രൈവറെ വേണം; താമസവും ഭക്ഷണവും സൗജന്യം!

താളുകളിലൂടെ നീങ്ങുക.

ജോലി

ജോലി

ദിവസവും അഞ്ചോ പത്തോ പരിപാടികള്‍ അറ്റന്‍ഡ് ചെയ്യേണ്ടതായി വരും. ആഴ്ചാവസാനങ്ങളില്‍ തിരക്ക് കൂടുതലായിരിക്കും.

നിയമനം

നിയമനം

സ്ഥിരനിയമനമാണ് ലഭിക്കുക എന്നറിയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയെടുക്കണം. ബക്കിങ്ഹാം കൊട്ടാരത്തിലെ റോയല്‍ മ്യൂവ്‌സ് വകുപ്പാണ് തൊഴില്‍ദാതാവ്. കൊട്ടാരത്തിലെ കുതിരകളെയും കുതിരവണ്ടികളെയും മറ്റും പരിപാലിക്കാനായി ഉണ്ടാക്കിയ വകുപ്പാണിത്.

യോഗ്യതകള്‍

യോഗ്യതകള്‍

കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍ തുടങ്ങിയവര്‍ക്കു വേണ്ടിയും ഡ്രൈവര്‍ സേവനമനുഷ്ഠിക്കേണ്ടതായി വരും. യുകെയിലെ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍, ഇതുമാത്രം പോര യോഗ്യതയായി. മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിരിക്കണം ഷൗഫര്‍ക്ക്. ഡ്രൈവിങ് സംബന്ധിച്ച കാര്യങ്ങളിലും വാഹനങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും നല്ല വകതിരിവും വിവരവുമുണ്ടായിരിക്കണം. വിശദാംശങ്ങളിലുള്ള ശ്രദ്ധയും പ്രധാനമാണ്.

ടീം വര്‍ക്ക്

ടീം വര്‍ക്ക്

ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ആളായിരിക്കണം. സംഘടനാശേഷി, ഭരണപാടവം എന്നിവയും അത്യാവശ്യമാണ്.

കൊട്ടാരത്തിലെ കാറുകള്‍

കൊട്ടാരത്തിലെ കാറുകള്‍

ബെന്‍ലെ, റോള്‍സ് റോയ്‌സ്, ജാഗ്വര്‍, ഡൈംലര്‍ എന്നീ കമ്പനികളുടെ കാറുകളാണ് ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉപയോഗിക്കുന്നത്. നിരവധി വിന്റേജ് മോഡലുകളും കൊട്ടാരത്തില്‍ ഇപ്പോഴും ഓടുന്നുണ്ട്.

Most Read Articles

Malayalam
English summary
Buckingham Palace is Looking for a Chauffeur.
Story first published: Thursday, February 26, 2015, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X