1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

By Santheep

1200 കാറുകള്‍ ഉള്‍പെടെയുള്ള ചരക്കുകളുമായി പോവുകയായിരുന്ന കപ്പല്‍ സാങ്കേതികത്തകരാറിനെ തുടര്‍ന്ന് കരയിലേക്ക് ഇടിച്ചുകയറ്റി. കടലില്‍ പൂര്‍ണമായും മുങ്ങുപ്പോകാനുള്ള സാധ്യതയെ മുനന്നില്‍കണ്ടാണ് ഇത്തരമൊരു നടപടിയെടുക്കാന്‍ കപ്പലിന്റെ കാപ്റ്റന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

ഇംഗ്ലണ്ടിലെ ഐല്‍ ഓഫ് വെയ്റ്റ് ദ്വീപില്‍നിന്നും പുറപ്പെട്ട കപ്പലാണ് കരയിലിടിച്ച് നിറുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ചിത്രങ്ങളിലൂടെ നീങ്ങുക.

ചിത്രങ്ങളിലൂടെ നീങ്ങുക.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ 1200 കാറുകളും അറുപത്തഞ്ചോളം മിനി കാറുകളും വാഹനത്തിലുണ്ട്. ജെസിബിയുടെ എഴുപതോളം നിര്‍മാണ സാമഗ്രികളും കപ്പലിലുണ്ടെന്ന് അറിയുന്നു. ശനിയാഴ്ച വൈകീട്ടാണ് സതാംപ്റ്റണ്‍ തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണ് ഈ കപ്പല്‍. നാല്‍പത്തഞ്ച് ഡിഗ്രി ചെരിഞ്ഞ അവസ്ഥയിലാണ് കപ്പല്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

കപ്പലിനകത്തെ ജീവനക്കാരെ മുഴുവന്‍ രക്ഷാകപ്പലുകള്‍ കരയിലെത്തിച്ചിട്ടുണ്ട്. കപ്പലിന് സംഭവിച്ച തകരാര്‍ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

51,000 ടണ്‍ ഭാരമുണ്ട് ഈ ചരക്കുകപ്പലിന്. അമിതമായി ലോഡ് ചെയ്തതല്ല പ്രശ്‌നത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. കപ്പലിനെ തിരിച്ച് വെള്ളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആറായിരത്തിനടുത്ത് കാറുകള്‍ കയറ്റാനുള്ള ശേഷി കപ്പലിനുണ്ട്. വെറും 1400 കാറുകളാണ് അപകടത്തില്‍പെടുമ്പോള്‍ കപ്പലിലുണ്ടായിരുന്നത്.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

കപ്പലില്‍ അഞ്ഞൂറ് ടണ്ണിലധികം ഇന്ധനമുണ്ട്. ഇത് ലീക്കായി കടലില്‍ പരക്കുമോ എന്നതാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രധാന ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെച്ചേക്കും.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍

കപ്പലിനകത്തെ കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിട്ടിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നത് ഇനിയും അറിയേണ്ടതായിട്ടാണുള്ളത്.

Most Read Articles

Malayalam
English summary
Cargo Ship Carrying Over 1200 Luxury Cars Stranded.
Story first published: Tuesday, January 6, 2015, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X