ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

By Santheep

ചെന്നൈ മെട്രോ റെയില്‍ ഇന്ന് സര്‍വീസ് തുടങ്ങും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം എന്നറിയുന്നു. നിര്‍മാണം തുടങ്ങി നാലുവര്‍ഷത്തിനകം ആദ്യത്തെ സര്‍വീസ് തുടങ്ങാന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന് സാധിച്ചു.

ന്യൂ ദില്ലി, ബങ്കളുരു, മുംബൈ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് നിലവില്‍ മെട്രോ റെയില്‍ സംവിധാനമുള്ളത്. ചെന്നൈയില്‍ നിലവിലുള്ള സബര്‍ബന്‍ റെയില്‍ സൗകര്യങ്ങള്‍ക്കു പുറമെയാണ് മെട്രോ സംവിധാനം കൂടി നിലവില്‍ വരുന്നത്. നഗരങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ഇന്ത്യയില്‍ തന്നെ മുന്‍പന്തിയിലാണ് തമിഴ്‌നാട്. ചെന്നൈ മെട്രോ റെയിലിനെക്കുറിച്ച് കൂടുതലറിയാം താഴെ.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ആലന്തൂരില്‍ നിന്നും കോയമ്പേട് വരെ പോകുന്ന റെയിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 10 കിലോമീറ്റര്‍ നീളമുണ്ട് ഈ റെയിലിന്. 18 മിനിറ്റുകൊണ്ട് ഈ ദൂരം മറികടക്കാന്‍ സാധിക്കും. ഈ പാതയെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ആകെ 14,600 കോടി രൂപയുടെ പദ്ധതിയാണിത്. നിര്‍മാണം പൂര്‍ത്തിയായാല്‍ 32 സ്റ്റേഷനുകളോടെ 45 കിലോമീറ്ററുണ്ടാകും ഈ പാതകള്‍.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന 10 കിലോമീറ്റര്‍ പാതയ്ക്കിടയില്‍ 9 ട്രെയിനുകള്‍ ഓടും. ഓരോ പത്തു മിനിറ്റിലും ഒരു ട്രെയിന്‍ വീതം ഓടിക്കുമെന്നാണ് അറിയുന്നത്.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ഓരോ ട്രെയിനിനും 1200 യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും. ഓരോ ട്രെയിനും സ്‌റ്റേഷനുകളില്‍ 20 സെക്കന്‍ഡ് വീതം നിറുത്തിയിടും.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ശരാശരി 35 കിലോമീറ്റര്‍ വേഗതയിലാണ് ഓരോ ട്രെയിനും സഞ്ചരിക്കുക. പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

യാത്രക്കാര്‍ക്കുണ്ടാകുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ട്രെയിന്‍ ഓപ്പറേറ്ററെ വിവരമറിയിക്കുകയാണ് വേണ്ടത്. ട്രെയിന്‍ ഓപ്പറേറ്റര്‍ വിവരം ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിനെ അറിയിക്കുകയും അടുത്ത സ്‌റ്റേഷനില്‍ വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കുകയും ചെയ്യും.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ചെന്നൈ മെട്രോയുടെ എല്ലാ ട്രെയിനുകളുടെയും നിയന്ത്രണം ഒസിസി (ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍)ക്കാണ്.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ഓടിക്കുന്നയാള്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ ട്രെയിന്‍ സ്വയം ബ്രേക്ക് ചെയ്യും. ഇക്കാര്യം ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ അറിയിക്കാനുള്ള സംവിധാനവുമുണ്ട്.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

ആറു മണിക്ക് തുടങ്ങുന്ന ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി വരെ നീളും. ഏതാണ്ട് 19 മണിക്കൂര്‍ സര്‍വീസാണ് ഉദ്ദേശിക്കുന്നത്.

ചെന്നൈ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങും

മിനിമം ടിക്കറ്റ് ചാര്‍ജ് 10 രൂപയായിരിക്കും. പരമാവധി നിരക്ക് 30 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് അറിയുന്നു.

കൂടുതല്‍

കൂടുതല്‍

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ

ഹൈപ്പര്‍ലൂപ്: ഒരു മണിക്കൂറില്‍ 600 കിലോമീറ്റര്‍!

ഇന്ത്യയിലെ വിചിത്രസൗന്ദര്യമുള്ള തീവണ്ടിപ്പാതകള്‍

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റെയില്‍ പാതകള്‍

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

Most Read Articles

Malayalam
English summary
Chennai Metro Rail Starts Services Today.
Story first published: Monday, June 29, 2015, 10:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X