12,000 കി.മി, 18 ദിവസം,7രാജ്യങ്ങൾ; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

ബ്രിട്ടനുമായുള്ള വ്യാപാരബന്ധം ശക്തമാക്കാൻ ചൈനയിൽ നിന്ന് ആദ്യമായൊരു ചരക്കുട്രെയിൻ സർവീസ് ആരംഭിക്കുന്നു.

By Praseetha

ഞൊടിയിടയിൽ ചൈനയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് എത്താൻ നിരവധി പ്ലെയിൻ സർവീസുകൾ നിലവിലുണ്ടെങ്കിലും ആദ്യമായിതാ ഇരു രാജ്യങ്ങൾക്കുമിടയിലൊരു ട്രെയിൻ സർവീസ്. ബ്രിട്ടനുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ചരക്ക് തീവണ്ടി സർവീസിനാണിപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

കിഴക്കൻ ചൈനയിലെ അന്താരാഷ്ട്ര കമ്മോഡിറ്റി ഹബ്ബായ സീജിയാങ് പ്രവശ്യയിലെ യിവുവിൽ നിന്ന് ലണ്ടനിലേക്ക് നീളുന്നതാണ് ഈ ട്രെയിൻ സർവീസ്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

12,000ലേറെ കിലോമീറ്ററുകൾ താണ്ടി 18 ദിവസമെടുത്തായിരിക്കും ചരക്കുമായി ഈ ട്രെയിൻ ലണ്ടനിലെത്തിച്ചേരുക എന്നാണ് ചൈന റെയിൽവെ കോർപ്പറേഷന്റെ അറിയിപ്പ്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

കസാഖ്സ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ കടന്നായിരിക്കും ട്രെയിൻ ലണ്ടനിലെത്തിച്ചേരുക.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

വീട്ടുപകരണങ്ങൾ, ബാഗുകൾ, വസ്ത്രങ്ങൾ, സ്യൂട്ട്കേസുകൾ എന്നിവയടങ്ങുന്ന ചരക്കുകൾ വഹിച്ചായിരിക്കും ചൈനയിൽ നിന്നുമുള്ള ഈ ട്രെയിൻ സർവീസ്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

ചൈനയുമായി ചരക്ക് തീവണ്ടി സർവീസ് നടത്തുന്ന പതിനഞ്ചാമത്തെ നഗരമാണ് ലണ്ടൻ. ചൈനയും ലണ്ടനുമായുള്ള പുതിയ ഈ ട്രെയിൻ സർവീസ് വ്യാപാരബന്ധത്തിൽ വലിയ പുരോഗതി സൃഷ്ടിച്ചേക്കാം.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വ്യാപാര ശൃംഖല ദീർഘിപ്പിക്കാൻ മുമ്പ് ഉപയോഗിച്ചിരുന്ന റോഡ്- റെയില്‍ മാര്‍ഗങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

ഇതിനായി ചൈന പഴയ സില്‍ക്ക് റോഡ് എന്ന ആശയം 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' എന്ന പേരില്‍ പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

ചൈനയുമായുള്ള വ്യാപാര ബന്ധം ബ്രിട്ടന് കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കാനുള്ള വഴിയൊരുക്കുമെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

ബ്രിട്ടനുമായി വ്യാപാര ബന്ധം ദൃഢപ്പെടുത്താനുള്ള പ്രസിഡന്റ് ക്‌സി ജിന്‍പിംഗിന്റെ പ്രയത്നത്തിനൊടുവിലാണ് ചരക്ക് തീവണ്ടി ലണ്ടനിലെത്തുന്നത്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

ചരക്ക് തീവണ്ടിയിലൂടെ 200 കണ്ടെയ്‌നറുകളോളം കൊണ്ടുപോകാൻ സാധിക്കും. എന്നാൽ ഒരുമാസത്തോളം നീളുന്ന യാത്രയിലൂടെ ചരക്ക് കപ്പൽ വഴി 20000 കണ്ടെയ്നറുകൾ എത്തിക്കാൻ സാധിക്കും.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

എന്നാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ അതായത് 18 ദിവസത്തിനുള്ളിൽ ചരക്കു നീക്കങ്ങൾ സാധ്യമാക്കാം എന്ന ഉദ്ദേശത്തിലാണ് ചൈനയിൽ നിന്നുമുള്ള പുത്തൻ ട്രെയിൻ സർവീസ്.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

മാത്രമല്ല കിഴക്കന്‍ ഏഷ്യയും വടക്കന്‍ യൂറോപ്പും വഴി കപ്പലിലൂടെ ചരക്കുകള്‍ എത്തിക്കുന്നതും വളരെ ചെലവേറിയതാണ്. അതിനാലാണ് ചിലവുകുറഞ്ഞ് എളുപ്പത്തിൽ ചരക്കുനീക്കം സാധ്യമാക്കാൻ ലണ്ടനിലേക്കൊരു പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചു.

12,000 കി.മി, 18 ദിവസം; ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിൻ!!!

600km/h കൊടിയ വേഗത്തിൽ നിലംതൊടാതെ ഓടുന്ന കാന്തികട്രെയിൻ; ചൈന സാങ്കേതികതയിലെന്നും ഒരുപടി മുന്നിൽ

ലോകമഹായുദ്ധക്കാലത്ത് ലോകത്തെ വിറപ്പിച്ചവയാണ് ഈ യുദ്ധട്രെയിനുകൾ; ഇന്നവയൊരു തിരുശേഷിപ്പ് മാത്രം

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
China Flags Off First Goods Train To London
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X