600km/h കൊടിയ വേഗത്തിൽ നിലംതൊടാതെ ഓടുന്ന കാന്തികട്രെയിൻ; ചൈന സാങ്കേതികതയിലെന്നും ഒരുപടി മുന്നിൽ!!

Written By:

ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ നിർമാതാക്കളായ ചൈന റെയിൽവെ റോള്ളിംഗ് സ്റ്റോക്ക് കോപ്പറേഷൻ പുത്തൻ രീതിയിലുള്ള മാഗ്നെറ്റിക് ലെവിറ്റേഷൻ ട്രെയിനിനു രൂപം നൽകുന്നു. മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്ന കാന്തിക ട്രെയാനിയിരിക്കുമിത്. വേഗതയുടെ കാര്യത്തിൽ നിലവിലുള്ള ഒരു ട്രെയിനിനും ഇതിനെ മറികടക്കാൻ സാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മാഗ്നറ്റിക് ലെവിറ്റേഷൻ എന്ന പ്രയോഗത്തിൽ നിന്ന് ഉരുതിരിഞ്ഞിട്ടുള്ള മാഗ്ലേവ് എന്ന പേരിലായിരിക്കും ഈ കാന്തിക ട്രെയിനുകൾ അറിയപ്പെടുക. ഒരു പ്രത്യേക കാന്തികവലയം തീര്‍ത്ത് അതിനുമുകളിലൂടെ ചക്രങ്ങൾ ഇല്ലാതെ ഒഴുകി സഞ്ചരിക്കുന്നു എന്നതാണ് മാഗ്ലേവ് ട്രെയിനിന്റെ പ്രത്യേകത.

വൈദ്യുതകാന്തികത അടിസ്ഥാനമാക്കിയായിരിക്കും ഇവ പ്രവർത്തിക്കുക. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. കാന്തത്തിൻറെ ഒരേ മണ്ഡലങ്ങൾ വികർഷിക്കപെടുന്നു എന്ന വസ്തുതയാണ് ഇതിൻറെ പ്രവർത്തനത്തിന് അടിസ്ഥാനം.

മാഗ്ലേവ് ട്രെയിനിന് എൻജിനില്ല. ഒരു വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം,ലോഹ കമ്പികൾ പാകിയ ട്രാക്ക്‌, ട്രെയിനിന്റെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ ഇവയാണ് പ്രധാന ഭാഗങ്ങൾ.

ട്രാക്കിലെ കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്. വേഗതയെടുത്തു കഴിയുമ്പോള്‍ ട്രെയിന്‍ ട്രാക്കില്‍ നിന്ന് ഒരു സെന്റീമീറ്റര്‍ ഉയരും അങ്ങനെ മാഗ്നെറ്റിക് ഫീല്‍ഡിന്റെ പുഷ്-പള്‍ എന്ന് ട്രെയിനിന്റെ സഞ്ചാരത്തെ വിശേഷിപ്പിക്കാം.

ഈ ട്രെയിനിനായി പ്രത്യേക കാന്തിക ട്രാക്കുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. മൂന്ന് മൈൽ ദൈർഘ്യമുള്ള ട്രാക്കുകളുടെ നിർമാണവും ഇതിനകം തന്നെ കമ്പനിയാരംഭിച്ചുക്കഴിഞ്ഞു.

കാന്തികവലയത്തിനു മുകളില്‍ പൊങ്ങി നിന്ന് സഞ്ചരിക്കുന്ന ഈ ട്രെയിനിന് ചക്രങ്ങളില്ല എന്ന പ്രത്യേകതയാണുള്ളത്. ട്രെയിനും ട്രാക്കും തമ്മില്‍ വളരെ ചെറിയൊരു വിടവ് മാത്രമേ ഉള്ളൂ. ഈ വിടവ് തീര്‍ക്കുന്നത് അതിശക്തമായ കാന്തികതയാണ്.

ട്രെയിനിനെ നിലത്തുനിന്ന് ഉയര്‍ത്തി നിര്‍ത്തുന്നതും മുമ്പോട്ട് പായിക്കുന്നതും കാന്തികമണ്ഡലമാണ്. ചക്രങ്ങള്‍ക്കുള്ള ദൗര്‍ബല്യമായ ഫ്രിക്ഷന്‍ അഥവാ ഘര്‍ഷണം ഈ ട്രെയിനില്‍ സംഭഴിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ സ്മൂത്തായും വേഗത്തിലും പായുവാന്‍ കഴിയുന്നു.

മാത്രമല്ല പരമ്പരാഗത ട്രെയിനുകൾ അതിവേഗത്തിൽ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം മൂലം വരുന്ന തേയ്മാനവും മറ്റു അറ്റകുറ്റപ്പണികളും മാഗ്ലേവ് ട്രെയിനുകളുടെ കാര്യത്തിൽ സംഭവിക്കില്ല.

ചക്രങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ ഘര്‍ഷണം മൂലമുണ്ടാകുന്ന മെയിന്റനന്‍സ് വേണ്ടി വരില്ല. കൂടാതെ ശബ്ദം ഉണ്ടാകില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല എന്നതാണ് പ്രധാന സവിശേഷത.

നിലവിലുള്ള 12,400മൈൽ ദൈർഘ്യമുള്ള ട്രാക്കുകളടക്കം ചൈനയുടെ അതിവേഗ റെയിൽ ശൃംഖലയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വലുപ്പമേറിയത്.

12 വർഷമായി നിലനിന്നിരുന്ന റിക്കോർഡ് തകർത്ത് കഴിഞ്ഞവർഷമായിരുന്നു ജപ്പാൻ മാഗ്ലേവ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗതയിലായിരുന്നു മാഗ്ലേവിന്റെ റെക്കോർഡ് തീർത്ത സഞ്ചാരം.

നീളമേറിയ ട്രാക്ക് നിർമാണവും അതിനായുള്ള ഭാരിച്ച ചിലവുംകാരണം ജപ്പാനിൽ ഇതുവരെയായി മാഗ്ലേവ് ട്രെയിൻ യാഥാർത്ഥ്യമായില്ല. ജപ്പാൻക്കാർക്ക് 2027 വരെ കാന്തിക ട്രെയിൻ സർവീസിനായി കാക്കേണ്ടതായിട്ടുണ്ട്.

നിലവില്‍ ചൈനയുടേതുതന്നെയായ ഷാങ്ഹായ് മാഗ്ലേവ് ട്രെയിനാണ് സർവീസിലുള്ളതും ലോകത്തിൽ വച്ചേറ്റവും വേഗമേറിയതുമായ കാന്തിക ട്രെയിൻ. 429km/h ആണ് ഈ ട്രെയിനിന്റെ വേഗത.

ലോകത്തിലെ ആദ്യത്തെ മാഗ്ലേവ് ട്രെയിനുമായിരുന്നു ഷാങ്ഹായ് മാഗ്ലേവ്. 2001 മാര്‍ച്ചില്‍ ഈ ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2004ലായിരുന്നു സര്‍വീസ് തുടങ്ങിയത്.

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയുള്ള പുത്തൻ മാഗ്ലേവ് ട്രെയിൻ നിർമാണമാണിപ്പോൾ ചൈനയിൽ ആരംഭിക്കുന്നത്. വേഗതയിൽ ചൈനീസ് മാഗ്ലേവ് ട്രെയിനുകളെ വെല്ലാൻ മാത്രമുള്ള എതിരാളികൾ ഇന്ന് ലോകത്തില്ലെന്ന് തന്നെ പറയാം.

കാന്തിക ട്രെയിൻ നിർമാണം എന്ന പദ്ധതി മാത്രമല്ല ചൈനയ്ക്കുള്ളത്. ഈ സാങ്കേതികത അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുവാനും ചൈന തയ്യാറെടുക്കുന്നു. യുകെ, ഓസ്ട്രേലിയ, സൗത്ത് ഏഷ്യ, ഇറാൻ, മെക്സികോ, തായി‌ലാന്റ്, റഷ്യ, ഇന്തേനേഷ്യ എന്നിവടങ്ങിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചൈന.

അമേരിക്കയ്ക്ക് ഇതുവരെ അതിവേഗ റെയിൽ ശൃംഖലയാരംഭിക്കാൻ സാധിച്ചിട്ടില്ല എന്നതിനാൽ അമേരിക്കന്‍ വിപണിയെയാണ് ചൈനയിപ്പോള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയുള്ള കാന്തികട്രെയിനുകളുടെ പരീക്ഷണം ഇതിനകം ജപ്പാനിൽ നടന്നുവെങ്കിലും നിർമാണ ചിലവ് തടസം സൃഷ്ടിച്ചതിനാൽ പദ്ധതി പുരോഗമിച്ചില്ല. എന്നും സാങ്കേതികതയിൽ ഒരുപടി മുൻപെ നിൽക്കുന്ന ചൈന 600km/h വേഗതയുള്ള മാഗ്ലേവ് ട്രെയിൻ ജപ്പാനിനുമുൻപെ യാഥാർത്ഥ്യമാക്കുവാനുള്ള തിടുക്കത്തിലാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ട്രെയിൻ #train
Story first published: Tuesday, November 29, 2016, 12:53 [IST]
English summary
China is building a magnetic levitation train that can go an insane 373 mph
Please Wait while comments are loading...

Latest Photos