ഭീമാകാരമായ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

By Praseetha

ലോകത്തിൽ തന്നെ ഏറ്റവും വലുതെന്ന് അവകാശപ്പെടാവുന്ന സീപ്ലെയിൻ നിർമാണം ചൈന പൂർത്തിയാക്കി. രക്ഷാപ്രവർത്തനത്തിനായി കരയിലും ജലത്തിലും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ കടൽവിമാനം ഏഴ് വർഷത്തോളമായി നിർമാണഘട്ടത്തിലായിരുന്നു.

മഞ്ഞിലുറഞ്ഞ കപ്പലിനെ രക്ഷിക്കാന്‍ റഷ്യയ്ക്കും ഐസ്ബ്രേക്കർ-വായിക്കൂ

കാട്ടുതീ, കടലിലെ രക്ഷാദൗത്യം എന്നീ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി നിർമിക്കപ്പെട്ടിട്ടുള്ളതാണ് ഈ പടുകൂറ്റൻ കടൽ വിമാനം.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇന്റസ്ട്രി കോർപ്പറേഷൻ എന്ന വിമാനനിർമാതാക്കളാണ് ഈ സീപ്ലെയിനിന്റെ നിർമാണത്തിന് പിന്നിൽ.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൗത്ത് പോർട്ട് സിറ്റി ജുഹായിൽ കടൽവിമാനത്തിന്റെ പ്രദർശനം നടത്തിയത്. പ്രദർശന വേളയിൽ വൻജനത്തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

എജി600 എന്ന പേരിലറിയപ്പെടുന്ന ഈ സീപ്ലെയിനിന് ബോയിംഗ് 737 വിമാനത്തിന്റെ അത്രതന്നെ വലുപ്പമുണ്ട്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

മാത്രമല്ല ഇത് മറ്റേത് സീപ്ലെയിനിനെക്കാളും വലുപ്പമേറിയതാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

കരയിലും ജലത്തിലും ഒരുപോലെ പറന്നിറങ്ങുന്നതിനും ഉയരുന്നതിനും പറ്റുന്ന തരത്തിലാണ് വിമാനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

4,500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ കഴിവുള്ള വിമാനത്തിന് 20 സെക്കന്റ് കൊണ്ട് 12 ടണ്‍ വെള്ളം ശേഖരിക്കാനുള്ള കഴിവുണ്ട്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

53.5 ടണ്‍ ഭാരം വഹിച്ച് പറക്കാനുള്ള ശേഷിയും എജി600 സീപ്ലെയിനിനുണ്ട്. 2009ലാണ് ഈ വിമാനനിർമാണത്തിനുള്ള സർക്കാർ അനുമതി ലഭിച്ചത്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

ഇത്തരത്തിൽ 17 വിമാനങ്ങൾ നിർമിക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു എന്നാണ് നിർമാണ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

ഇതോടുകൂടി സീപ്ലെയിൻ നിർമാണത്തിന് യൂറോപ്യൻ കമ്പനിയായ എയർബസ്, അമേരിക്കൻ കമ്പനി ബോയിംഗ് എന്നീ വിദേശകമ്പനികളെ ആശ്രയിക്കേണ്ടി വരില്ല.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ സീപ്ലെയിൻ തദ്ദേശീയമായി നിർമാണം നടത്തിയെന്നുള്ള ഖ്യാതിയും ചൈനയ്ക്ക് സ്വന്തം.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

ചൈനയുടെ വ്യോമയാന രംഗത്ത് തന്നെ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ വിമാനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ജെംഗ് റുഗാംഗ് സിൻഹുവ പത്രലേഖകരോടായി പറഞ്ഞത്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

വ്യോമയാന രംഗത്ത് കരുത്ത് തെളിയിച്ചുകൊണ്ടുള്ള ചൈനയുടെ ഈ നീക്കങ്ങൾ അമേരിക്ക അടക്കമുള്ള മറ്റ് ശത്രുരാജ്യങ്ങളെ ഇത് ചഞ്ചലപ്പെടുത്തുന്നുണ്ട്.

ഭീമൻ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

ഉപഗ്രഹവാഹക മിസൈലുകളും അത്യന്താധുനിക മുങ്ങിക്കപ്പലുകളും നൂതന സൈനികായുധങ്ങളും ബോംബർവിമാനങ്ങളും ചൈന സ്വന്തമാക്കിയതോടെ മറ്റ് ലോകരാജ്യങ്ങളിൽ ഇത് അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

കൂടുതൽ വായിക്കൂ

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം

കൂടുതൽ വായിക്കൂ

ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
China unveils 'world's largest seaplane'
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X