അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

By Santheep

ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില വിവാദങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി മനസ്സ് അലമ്പായി നടക്കുകയായിരുന്നു അര്‍ണാബ് ഗോസ്വാമി. ഈ സന്ദര്‍ഭത്തിലാണ് അമിതവേഗതയില്‍ സഞ്ചരിക്കുന്ന ഒരു ലാമ്പോര്‍ഗിനി ഹൂറാകേന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. വില്ലന് ഹീറോ ആയി മാറാന്‍ ഇതിലും മികച്ചൊരു അവസരം ഇന്ത്യയില്‍ എവിടെക്കിട്ടാന്‍? ഉടനെ പൊലീസിനെ അറിയിച്ചു.

സംവിത് രമേഷ് തറ എന്ന ഒരു ബിസിനസ്സുകാരനാണ് തന്റെ ഹൂറാകേന്‍ അമിതവേഗത്തിലോടിച്ച് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസുകാര്‍ കൈ കാണിച്ചിട്ടും സന്റെ ഹൈപ്പര്‍കാര്‍ നിര്‍ത്താന്‍ രമേഷ് തറ തയ്യാറായില്ല. തുടര്‍ന്ന് മോട്ടോര്‍സൈക്കിളില്‍ പിന്തുടര്‍ന്നാണ് ഇദ്ദേഹത്തെ പിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. (ആ മോട്ടോര്‍സൈക്കിള്‍ എതാണാവോ?)

തുടക്കത്തില്‍ പ്രചരിച്ചത് ലാമ്പോര്‍ഗിനി ഹൂറാകേന്‍ അര്‍ണാബ് ഗോസ്വാമിയുടേതാണെന്നാണ്. എന്നാല്‍ അര്‍ണാബിന്റെ പക്കല്‍ മറ്റൊരു കാറാണ് ഉള്ളത്. രണ്ട് വാഹനങ്ങളെയും കുറിച്ച് താഴെ വായിക്കാം.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

താളുകളിലൂടെ നീങ്ങുക

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ലംബോര്‍ഗിനി ഹൂറാകേന്‍ എടുക്കുന്ന സമയം 3.2 സെക്കന്‍ഡാണ്. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

ഇന്ത്യന്‍ നിരത്തുകളില്‍ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിന് 250 കിലോമീറ്ററാണെന്നറിയാമല്ലോ. ഇക്കാരണത്താല്‍ ഹൂറാകേനിന്റെ വേഗത ഇലക്ട്രികമായി നിയന്ത്രിക്കപ്പെടുന്നു.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

5.2 ലിറ്റര്‍ ശേഷിയുള്ള ഹൂറാകേന്‍ വി10 എന്‍ജിന്‍ 620 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. 559 എന്‍എം ആണ് പരമാവധി ചക്രവീര്യം.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഹൂറാകേനിന്റെ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. 'ഡാപ്പിയ ഫ്രിസിയോണ്‍ എന്ന് ലംബോര്‍ഗിനി പേരിട്ടുവിളിക്കുന്ന തനത് ഡ്യുവല്‍ ക്ലച്ച് സങ്കേതമാണിത്.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

വാഹനത്തിന്റെ ഭാരം 1,422 കിലോഗ്രാമാണ്. കരുത്തും ഭാരവും തമ്മിലുള്ള അനുപാതം 2.33 കിലോഗ്രാം. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ആള്‍വീല്‍ ഡ്രൈവ് സിസ്റ്റം ഹൂറാകേനിനോട് ചേര്‍ത്തിരിക്കുന്നു. കാര്‍ബണ്‍ ഫൈബറും അലൂമിയവും ഉപയോഗിച്ച് നിര്‍മിക്കപ്പെട്ടതാണ് ഹൂറാകേനിന്റെ ചാസി.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

ഇനി അടുത്ത ചോദ്യം. ഏതാണ് അര്‍ണാബ് ഗോസ്വാമിയുടെ കാര്‍? അടുത്ത താളിലേക്കു നീങ്ങുക.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍

അര്‍ണാബിന്റെ പക്കലുള്ളത് ഒരു ടൊയോട്ട കൊറോള കാറാണ്. കൊച്ചിയിലെ നിരക്കുകള്‍ പ്രകാരം ഈ വാഹനത്തിന്റെ ബേസ് മോഡല്‍ ഓണ്‍റോഡ് വില 14,18,651 രൂപ വരുന്നു. ഡീസല്‍ പതിപ്പുകളുടെ ബേസ് മോഡലിന് 15,42,449 രൂപയാണ് ഓണ്‍റോഡ് നിരക്ക്. ഏത് കാറിന്റെയും ഓണ്‍റോഡ് വിലകള്‍ മലയാളത്തില്‍ അറിയാന്‍ ഞങ്ങളുടെ ഡാറ്റാ ബേസിലേക്ക് ഇതുവഴി പോവുക.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

കൊറോള ആള്‍ടിസിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 12 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഡീസല്‍ പതിപ്പിന്റെ മൈലേജ് 18 കിലോമീറ്ററാണ്.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

അഞ്ച് പെട്രോള്‍ മോഡലുകളും നാല് ഡീസല്‍ മോഡലുകളും വിപണിയില്‍ ലഭ്യമാണ്.

അര്‍ണാബ് ഗോസ്വാമിയുടെ കാര്‍ ലാമ്പോര്‍ഗിനിയല്ല!

പെട്രോള്‍ മോഡലില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ലഭ്യമാക്കുന്നുണ്ട് ടൊയോട്ട. ഡീസല്‍ പതിപ്പുകള്‍ മാന്വലില്‍ മാത്രമേ ലഭിക്കൂ.

Most Read Articles

Malayalam
English summary
Does Arnab Goswami Own A Lamborghini Huracan.
Story first published: Wednesday, April 1, 2015, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X