അത്യപൂർവ്വമായ ആഡംബര വീരന്മാരാണ് ട്രംപിന്റെ ഉറ്റ സാരഥികൾ!!!

Written By:

ഡൊണാൾഡ് ട്രംപിന് പ്രത്യേകമൊരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ 45-ാം പ്രസിണ്ടന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ ആരോഹണം. എതിരാളിയായ ഹിലാരിയ്ക്ക് വളരെ ശക്തമായ പിന്തുണയുണ്ടായിരുന്നു കൂടി നിഷ്‌പ്രയാസം തോല്പിക്കാൻ സാധിച്ചതിൽ ട്രംപിലെ ബിസിനസുകാരന് വ്യക്തമായൊരു പങ്കുണ്ടെന്ന് വേണം പറയാൻ.

രാഷ്ട്രീയത്തിന് പുറമെ ടെലിവിഷൻ അവതാരകൻ, വ്യവസായ പ്രമുഖൻ എന്നീ മേഖലകളിലെല്ലാം തന്റെതായ കരുത്ത് തെളിയിച്ച വ്യക്തി കൂടിയാണ് ഡൊണാൾഡ് ജോൺ ട്രംപ്. ഇതിനെല്ലാം പുറമെ തികഞ്ഞൊരു വാഹനപ്രേമി കൂടിയാണ് ട്രംപ് എന്നുള്ള കാര്യം പലരും അറിഞ്ഞിരിക്കില്ല. ഒട്ടനവധി ആഡംബര കാറുകളാണ് ട്രംപ് സ്വന്തമാക്കിയിട്ടുള്ളത്. അതിൽ ട്രംപിന്റെ ചില ഇഷ്ട വാഹനങ്ങളേതൊക്കെയെന്ന് നോക്കാം.

മെഴ്സിഡസ് ബെൻസ് എസ്എൽആർ

ബെൻസ് പുറത്തിറക്കിയ വാഹനങ്ങളിൽ എക്കാലവും രാജകീയ പദവി നിലനിർത്തിപോരുന്ന ഒരു കാറാണ് എസ്എൽആർ. മക്ലാരനുമായുള്ള കൂട്ടായ്മയിൽ 2003ലായിരുന്നു ബെൻസ് എസ്എൽആറിനെ അവതരിപ്പിച്ചത്. വളരെ വിരളമെന്ന് പറയാവുന്ന ഈ കാറുകളിലൊന്ന് ട്രംപ് സ്വന്തമാക്കിയിട്ടുണ്ട്.

2005ലായിരുന്നു ട്രംപ് തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഈ ആഡംബര വീരനെ സ്വന്തമാക്കിയത്. 2010-ല്‍ നിര്‍മാണം അവസാനിപ്പിച്ച എസ്എൽആറിന് 671ബിഎച്ച്പിയും 780എൻഎം ടോർക്കുമുള്ള 5.4ലിറ്റർ വി8 എൻജിനാണ് കരുത്തേകുന്നത്. എയർ ബ്രേക്കുകൾക്കൊപ്പം കാർബൺ സെറാമിക് ബ്രേക്കുകൾ ഉള്ളൊരുമോഡൽ കൂടിയായിരുന്നുവിത്.

റോൾസ്-റോയ്സ് സിൽവർ ക്ലൗഡ്

അതിസമ്പന്നരായ വ്യവസായ പ്രമുഖരുടെ കാർ ഗ്യാരേജിൽ ഒരു റോയ്സ് റോൾസ് കാർ ഇല്ലെങ്കിൽ അതൊരു വലിയ കുറവുതന്നെയാണ്. ആഡംബരത്തിന്റെ മൂർത്തിമത്‌ഭാവമായ റോയ്സ് റോൾസും ട്രംപ് സ്വന്തമാക്കിയിട്ടുണ്ട്. 1955-1966 കാലയളവിൽ ബ്രിട്ടീഷ് നിർമാതാക്കളായ റോൾസ് റോയ്സ് പുറത്തിറക്കിയ ഈ കാർ ട്രംപിന്റെ ആദ്യ വാഹനങ്ങളിലൊന്നാണ്.

ആഗോളതലത്തിൽ സിൽവർ ക്ലൗഡിന്റെ ആകെ 7372 യൂണിറ്റുകളായിരുന്നു ഈ പത്ത് വർഷത്തിനുള്ളിൽ വിറ്റഴിച്ചത്. 4.9 ലിറ്റർ, 6.2 ലിറ്റർ എൻജിനുകളായിരുന്നു സിൽവർ ക്ലൗഡിന്റെ കരുത്ത്. ഫോർ സ്പീഡ് ട്രാൻസ്മിഷനായിരുന്നു എൻജിനിൽ ഘടിപ്പിച്ചിരുന്നത്. മറ്റ് റോൾസ് റോയിസ് കാറുകളെപ്പോലെ വളരെ വേഗത്തിൽ കുതിച്ചുപായുന്ന വാഹനമാണിത്. മണിക്കൂറിൽ 183 കി.മി ആണ് സിൽവർ ക്ലൗഡിന്റെ ഏറ്റവുമുയർന്ന വേഗത.

റോയിസ് റോൾസ് ഫാന്റം

ഫോര്‍ബ്‌സ് മാസിക പുറത്തു വിട്ട കണക്ക് പ്രകാരം 3700 കോടി ആസ്തിയുള്ള ട്രംപിന്റെ ഗ്യാരേജിൽ ഇടം തേടിയ രണ്ടാമത്തെ റോയ്സ് റോൾസ് കാറാണ് ഫാന്റം. സ്വർണവർണം വളരെ ഇഷ്ടപ്പെടുന്ന ട്രംപ് വിപണിവിലയേക്കാൾ അധികം നൽകി സ്വർണനിറത്തിൽ ഇന്റീരിയർ കസ്റ്റമൈസ് ചെയ്തെടുക്കുകയായിരുന്നു.

1925-2016 കാലയളവിൽ ഒമ്പത് ഫാന്റം വകഭേദങ്ങളാണ് കമ്പനി വിപണിയിലിറക്കിയത്. ഫാന്റം ആരാധകൻ കൂടിയായ ട്രംപ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കറുപ്പ് നിറത്തിലുള്ള കൂപ്പെ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. 453ബിഎച്ച്പിയും 720എൻഎം ടോർക്കും നൽകുന്ന 6.75 ലിറ്റർ വി12 എൻജിനാണ് ഫാന്റത്തിന് കരുത്തേകുന്നത്. 6 സെക്കന്റുകൊണ്ട് ഈ കാർ പൂജ്യത്തിൽ നിന്നും 100 കി.മി വേഗമാർജ്ജിക്കുന്നത്.

ലംബോർഗിനി ഡയാബ്ലോ വിടി

ട്രംപിലെ ആഡംബര ജീവിതത്തെ വെളിവാക്കുന്ന മോഡലാണ് ലംബോര്‍ഗിനിയുടെ ഡയാബ്ലോ. അതിൽ ലിമിറ്റഡ് എഡിഷനായ വിടിയായിരുന്നു ട്രംപ് സ്വന്തമാക്കിയത്. 2000-2001 കാലയളവിലായിരുന്നു ഡയാബ്ലോ വിടി പുറത്തിറങ്ങിയത്.

543ബിഎച്ച്പിയും 620എൻഎം ടോർക്കും നൽകുന്ന 6.0ലിറ്റർ വി12 എൻജിനാണ് ഈ കാറിന്റെ കരുത്ത്. ആധുനിക കാലഘട്ടങ്ങളിൽ ഉള്ള ലംബോർഗിനി കാറുകളെപ്പോലെ അത്ര എളുപ്പത്തിൽ ഡ്രൈവ് ചെയ്യാൻ സാധിക്കുന്നൊരു വാഹനമായിരുന്നില്ല ഇത്. ഡയാബ്ലോ വിടിയൊന്ന് ഓടിച്ചെടുക്കണമെങ്കിൽ വളരെ പ്രയാസപ്പെടേണ്ടതായിട്ടുണ്ട്. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത.

ഷവർലെ കാമറോ

ട്രംപ് സ്വന്തമാക്കിയ വളരെ ചുരക്കം അമേരിക്കൻ കാറുകളിലൊന്നാണിത്. 2011ലായിരുന്നു ഷവർലെ കാമറോയുടെ ഈ ലിമിറ്റഡ് എഡിഷനായ കൺവേർട്ടബിൾ ഇൻ‍ഡി പേസ് കാറിനെ പുറത്തിറക്കിയത്. 1969ൽ ഇറക്കിയ ഐകോണിക് കാമറോ പേസ് കാറിനോടുള്ള ആദരസൂചകമായി പുറത്തിറക്കിയ മോഡലായിരുന്നുവിത്.

400ബിഎച്ച്പിയുള്ള വി8 എൻജിനാണ് ഈ കാറിന്റെ കരുത്ത്. ഈ എൻജിനിൽ 6 സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇന്നുകാണുന്ന പല വാഹനങ്ങളിലും ഇല്ലാത്ത തരത്തിലുള്ള ഫീച്ചറുകളും സവിശേഷതകളുമാണ് ഈ കാറിൽ കാണാൻ സാധിക്കുക.

ഷവർലെ സബർബാൻ

പല മേഖലകളിൽ പ്രസിദ്ധിയാർജ്ജിച്ച ട്രംപിന് ആഡംബരത്വം തുളുമ്പുന്ന ഷവർലെ സബർബാനും സാരഥിയായി കൂടെയുണ്ട്. കറുപ്പ് നിറത്തിലുള്ള സബർബാനാണ് ട്രംപ് ഉപയോഗിക്കുന്നത്.

ഷവർലെ ശ്രേണിയിലുള്ള ഏറ്റവും വലുപ്പമേറിയ എസ്‌യുവി എന്നുവേണം ഇതിനെ വിശേഷിപ്പിക്കാൻ. 5.3 ലിറ്റർ വി8, 6.2 ലിറ്റർ വി8 എന്നീ എൻജിൻ വകഭേദങ്ങളിലാണ് ഈ എസ്‌യുവി പുറത്തിറങ്ങിയിരിക്കുന്നത്.

കാഡിലാക് എസ്‌ക്ലേഡ്

അടുത്തിടെയാണ് ട്രംപ് പുതിയ എസ്‌ക്ലേഡ് സ്വന്തമാക്കിയത്. മുൻ മോഡലുകളേക്കാൾ കൂടുതൽ സ്റ്റൈലിഷായി 2014 മുതലാണ് ഈ കാർ വിപണിയിലെത്തിയത്. മികവുറ്റ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഷവർലെയുടെ ഒരു ഫ്ലാഗ്‌ഷിപ്പ് എസ്‌യുവിയാണ് എസ്‌ക്ലേഡ്.

ഒട്ടുമിക്ക കാർപ്രേമികളും ഇഷ്ടപ്പെടുന്നൊരു വാഹനമാണിത്. 6.2ലിറ്റർ വി8 എൻജിനാണ് ഈ പുത്തൻ തലമുറ എസ്‌ക്ലേഡിന് കരുത്തേകുന്നത്. 420ബിഎച്ച്പിയും 624എൻഎം ടോർക്കുമാണ് ഈ എസ്‌യുവി ഉല്പാദിപ്പിക്കുന്നത്.

കാഡിലാക് ലിമോ

പൈസ കൊടുത്താൽ കിട്ടാവുന്ന ഏറ്റവും ആഡംബരപൂര്‍ണ്ണമായ കാർ തന്നെ വേണമെന്ന നിർബന്ധത്താൽ ട്രംപിനു വേണ്ടി തന്നെ ഇറക്കിയൊരു കാറാണ് കാഡിലാക് ലിമോ.

1980കളിലായിരുന്നു ട്രംപ് ഈയൊരു കാർ ആവശ്യപ്പെടുന്നത്. അന്ന് ട്രംപിന്റെ ആവശ്യപ്രകാരം കൂടതൽ ആഡംബരതയും മികവുറ്റ സവിശേഷതകളും അടങ്ങുന്ന കാഡിലാക് ലിമോ പ്രത്യേകമായി രൂപകല്പന ചെയ്യുകയായിരുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Trump wins! Donald Trump’s fleet of exotic luxury cars
Please Wait while comments are loading...

Latest Photos