ഇത് കുഞ്ഞിക്കയുടെ സ്വന്തം; 'ദുല്‍ഖറിന്റെ ഗരാജില്‍ വിരിഞ്ഞ പ്രണയകഥ'

മമ്മൂട്ടിയോട് കിടപിടിക്കുന്ന കാര്‍, ബൈക്ക് ശേഖരമാണ് ദുല്‍ഖര്‍ സല്‍മാനിനുള്ളത്. കൊച്ചിയുടെ നിരത്തുകളില്‍ സ്ഥിര സാന്നിധ്യമായ ദുല്‍ഖറിന്റെ ചില അപൂര്‍വ കാര്‍-ബൈക്കുകളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.

Written By:

'മമ്മൂട്ടിയുടെ മകന്‍' എന്ന വിലാസത്തില്‍ അല്ല ദുല്‍ഖര്‍ സല്‍മാന്‍ എന്ന യുവനടന്‍ വെള്ളിത്തിരയില്‍ അറിയിപ്പെടുന്നത്. മീശ പിരിച്ചും താടി വളര്‍ത്തിയും മാത്രമല്ല, ശക്തമായ കഥാപാത്രങ്ങളെ മികവാര്‍ന്ന് പ്രതിഫലിപ്പിച്ചുമാണ് ദുല്‍ഖര്‍ മലയാള സിനിമാ ലോകത്ത് സ്വന്തം മേല്‍വിലാസം എഴുതിയത്.

മലയാള സിനിമയുടെ യുവമുഖമായി മാറിയ ദുല്‍ഖര്‍ സല്‍മാനില്‍ യുവത്വത്തിന്റെ എല്ലാ ചടുലതയും പ്രസരിപ്പും പ്രേക്ഷകന് ലഭിക്കുന്നു. ഒരുപക്ഷെ, മറ്റൊരു നടനും ചുരുങ്ങിയ കാലയളവില്‍ ഇത്തരത്തില്‍ പ്രേക്ഷകരെ, പ്രത്യേകിച്ച് യുവ പ്രേക്ഷകരെ സ്വാധീനിച്ചിട്ടില്ല.

സെക്കന്‍ഡ് ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ ദുല്‍ഖറിനെ തേടി വ്യത്യസ്ത കഥാപാത്രങ്ങള്‍ നിരന്തരം തേടിയെത്തി.

എബിസിഡിയിലെ മോഡേണ്‍ യംഗ് ജനറേഷന്‍, ചാര്‍ളിയിലെ തട്ടുപ്പൊളിപ്പന്‍ യുവാവ്, കമ്മട്ടിപാടത്തിലെ അനുഭവസ്ഥനായ കഥാപത്രം അങ്ങനെ നീളുന്നു ദുല്‍ഖറിന്റെ അഭിനയ പാടവം.

അതിനാല്‍ വലിയ ഒരു ആരാധക ശൃഖല തന്നെയാണ് ദുല്‍ഖറിനും, ദുല്‍ഖറിലൂടെ അന്വര്‍ത്ഥമായ കഥാപാത്രങ്ങള്‍ക്കും ഉള്ളത്.

എന്നാല്‍ ഇവിടെ എന്തിനാകാം ദുല്‍ഖറിനെ പറ്റി പ്രതിപാദിക്കുന്നതെന്ന് ചിലര്‍ക്ക് എങ്കിലും സംശയം തോന്നാം. 'സിനിമയില്‍ മാത്രമല്ല, ഇങ്ങ് ഓട്ടോ ലോകത്തുമുണ്ട് ദുല്‍ഖറിന് പിടി'. ഏതൊരു ഓട്ടോ പ്രേമിയുടെയും റോള്‍ മോഡലാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞന്‍ കാറുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ ദുല്‍ഖറിന്റെ അത്യപൂര്‍വ ഗരാജിലുണ്ട്.

അടുത്തിടെ ഇറങ്ങിയ ജോമോന്റെ സുവിശേഷങ്ങളില്‍ ട്രയംഫ് തണ്ടര്‍ബേര്‍ഡില്‍ ഒരുക്കിയ ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ തന്നെ യുവാക്കള്‍ക്കിടയില്‍ വലിയ തംരഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒരു കാലത്ത് സ്റ്റണ്ട് കളിച്ചും, വണ്ടിയിടിച്ചും കൈയ്യടക്കിയ കുട്ടിക്കാലത്തിന്റെ ബാക്കിപത്രമെന്നവണം ദുല്‍ഖര്‍ സ്വന്തമാക്കിയ, സ്വന്തമാക്കി കൊണ്ടിരിക്കുന്ന ഓട്ടോ ശേഖരം ഏറെ പ്രശസ്തമാണ്.

മമ്മൂട്ടിയോട് കിടപിടിക്കുന്ന കാര്‍, ബൈക്ക് ശേഖരമാണ് ദുല്‍ഖര്‍ സല്‍മാനിനുള്ളത്. കൊച്ചിയുടെ നിരത്തുകളില്‍ സ്ഥിര സാന്നിധ്യമായ 369 ആം നമ്പറോട് കൂടിയ ദുല്‍ഖറിന്റെ ചില അപൂര്‍വ കാറുകളിലേക്കും ബൈക്കുകളിലേക്കും ഒന്ന് തിരിഞ്ഞ് നോക്കാം.

2011 ബിഎംഡബ്ല്യു E46 M3

ബിഎംഡബ്ല്യു ശ്രേണിയിലെ ഏറ്റവും മികച്ച താരമാണ് E46 M3. അതിനാല്‍ ദുല്‍ഖര്‍ കളക്ഷനിലെ മിന്നും താരമാണ് M3.

റേസ് ട്രാക്ക്-ഓണ്‍ റോഡ് സാഹചര്യങ്ങള്‍ക്ക് പര്യാപ്തമായ M3 യെ കരുത്തുറ്റതാക്കുന്നത് 6 സിലിണ്ടര്‍ 3.2 ലിറ്റര്‍ എഞ്ചിനാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് M3 യ്ക്ക് ലഭിച്ചിട്ടുള്ളത്.

പോര്‍ഷ കെയ്മാന്‍, ഔടി RS4 ക്വാട്രോ, ലെക്‌സസ് ഐഎസ് എഫ് മോഡലുകളുമായി കിടിപിടിക്കുന്ന M3 യെ വ്യത്യസ്തമാക്കുന്നത് അവയുടെ പിന്‍ഷാര്‍പ് സ്റ്റീയറിംഗാണ്. 'താത്വികമായ സംതൃപ്തിയാണ്' ബിഎംഡബ്ല്യു M3 നല്‍കുന്നത്.

2010 മെര്‍സിഡീസ് ബെന്‍സ് എസ്എല്‍എസ് എഎംജി

പാരമ്പര്യത്തിന് ഒത്ത പ്രൗഢി, അതാണ് മെര്‍സിഡീസ്. എസ്എല്‍എസ് എഎംജി സൂപ്പര്‍ കാറും ഇത് വീണ്ടും ആവര്‍ത്തിക്കുകയാണ്.

ഒരുകാലത്ത് തങ്ങള്‍ പ്രയോഗിച്ച് വിപ്ലവം തീര്‍ത്ത ഗള്‍വിംഗ് ഡോറുകളെ എസ്എല്‍എസിലൂടെ തിരിച്ച് കൊണ്ട് വന്ന മെര്‍സിഡീസ്, യഥാര്‍ത്ഥത്തില്‍ അവതരിപ്പിച്ചത് ഒരു ഭീകരനെ തന്നെയാണ്.

1954 എസ്എല്‍ 300 ഗള്‍വിംഗ് മോഡലിനെ അനുസ്മിരച്ചാണ് എല്‍എസ്എസ് എഎംജിയെ മെര്‍സിഡീസ് ഒരുക്കിയിട്ടുള്ളത്.

583 hp കരുത്ത് ഉത്പാദിപ്പിക്കുന്ന 6.2 ലിറ്റര്‍ V-8 എഞ്ചിന്‍ കരുത്തിലാണ് എസ്എല്‍എസ് എഎംജിയുടെ പവര്‍ഹൗസ്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമറ്റിക് ട്രാന്‍സ്മിഷനാണ് എല്‍എസിന്റെ പ്രത്യേകത.

2010 മിനി

ദുല്‍ഖര്‍ സല്‍മാന്റെ പ്രിയ കാറാണ് ബിഎംഡബ്ല്യുവില്‍ നിന്നുള്ള മിനികൂപ്പര്‍ ഹാച്ച്ബാക്ക്.

മിനി കൂപ്പര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ദുലര്‍ഖര്‍. മീരാജാസ്മിനാണ് ആദ്യമായി മിനികൂപ്പറിനെ മലയാള സിനിമ ലോകത്ത് കൈയ്യടക്കിയത്.

1959 ലാണ് മിനിയില്‍ നിന്നുള്ള ആദ്യ മോഡല്‍ അവതരിക്കുന്നത്. ടൂ ഡോര്‍ വേര്‍ഷനിലാണ് മോഡല്‍ അവതരിച്ചത്. പിന്നീട് ക്രോസോവറുകളായും, കണ്‍വേര്‍ട്ടബിളുകളായും മിനി രൂപാന്തരപ്പെട്ടു.

1994 ല്‍ മിനിയുടെ ഉടമവസ്ഥാവകാശം സ്വന്തമാക്കിയ ബിഎംഡബ്ല്യു, 2000 മുതല്‍ പൂര്‍ണ അവകാശം നടപ്പിലാക്കി.

2012 ഓട്ടോ എക്‌സ്‌പോയില്‍ ബിഎംഡബ്ല്യു ഒരുക്കിയ മിനി കൂപ്പര്‍, മിനി കൂപ്പര്‍ എസ് മോഡലുകള്‍ വിപണിയില്‍ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല.

2011 ബിഎംഡബ്ല്യു F10 M5

ബിഎംഡബ്ലുവിന്റെ സെഡാന്‍ സെഗ്മെന്റിലെ ഹിറ്റാണ് M5 സിരീസ്. ഹിറ്റ് താരം ഹിറ്റ് മോഡലിനെ സ്വന്തമാക്കുന്നതില്‍ തീരെ അതിശയോക്തിയില്ല.

ബിഎംഡബ്ല്യുവിന്റെ എക്കാലത്തേയും ഹിറ്റാണ് M5 F10. 560 hp കരുത്ത് ഉത്പാദിപ്പിക്കുന്ന ട്വിന്‍ ടര്‍ബോ V-8 എഞ്ചിന്‍ കരുത്തിലാണ് F10 അവതരിക്കുന്നത്.

റേസിംഗ് ട്രാക്കുകള്‍ക്ക് കൂടി പര്യാപ്തമായാണ് ബിഎംഡബ്ല്യു F10 യെ ഒരുക്കിയിട്ടുള്ളത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായ F10 യുടെ ടോപ്‌സ്പീഡ് മണിക്കൂറില്‍ 257 കിലോമീറ്ററാണ്.

2010 മിത്സുബിഷി പജേറോ സ്‌പോര്‍ട്

മോണ്ടേറോ സ്‌പോര്‍ട് എന്ന് നോര്‍ത്ത്-സൗത്ത് അമേരിക്കയിലും, നാറ്റീവിയ എന്ന് സെന്‍ട്രല്‍ അമേരിക്കയിലും, മിഡില്‍ ഈസ്റ്റിലും, ഷോഗുണ്‍ സ്‌പോര്‍ട് എന്ന് ഇംഗ്ലണ്ടിലും, ജി വാഗണ്‍ എന്ന് തായ് ലന്റിലും അറിയപ്പെടുന്ന മിത്സുബിഷിയുടെ പ്രശസ്ത മോഡലാണ് പജേറോ സ്‌പോര്‍ട്.

175 bhp കരുത്തും 400 Nm toque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് DOHC ഡീസല്‍ എഞ്ചിനാണ് പജേറോയുടെ പവര്‍. 2065 കിലോഗ്രാമാണ് പജേറോ സ്‌പോര്‍ടിന്റെ ഭാരം.

2015 ബിഎംഡബ്ല്യു R1200 GS

ബെര്‍ലിനില്‍ നിന്നും ബിഎംഡബ്ല്യു നിര്‍മ്മിക്കുന്ന അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളാണ് R1200GS.

1170 സിസി ടൂ സിലിണ്ടര്‍ ബോക്‌സര്‍ എഞ്ചിനാണ് ഇവന്റെ കരുത്ത്. ഒരോ സിലിണ്ടറിലും നാല് വാല്‍വുകളാണ് ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ബിഎംഡബ്ല്യുവിന്റെ ടോപ് മോഡലാണ് R1200 GS. 2004 ലാണ് ആദ്യമായി R1200 GS മോഡലുകളെ ബിഎംഡബ്ല്യു അവതരിപ്പിച്ചത്.

2014 ട്രയംഫ് ബോണവില്‍

ബോണീ എന്നറിയപ്പെടുന്ന ട്രയംഫിന്റെ ഏറെ പ്രശസ്മായ ബോണവിലും ദുല്‍ഖറിന്റെ ഗരാജിലുണ്ട്.

ട്രയംഫിന്റെ ലോകത്തേക്ക് കടക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം കൂടിയാണ് ബോണവില്‍.

1960 കളിലെ ക്ലാസിക് ലുക്കില്‍ കേന്ദ്രീകരിച്ച് ആധുനിക സാങ്കേതികതയില്‍ ഒരുക്കിയ മോഡലാണ് ബോണവില്‍.

ട്രയംഫിന്റെ ക്ലാസിക് ലുക്ക് ഒട്ടും ചോരാതെ എത്തിയ ബോണവില്‍ വിപണിയിലെത്തിയതിന് പിന്നാലെ ആരാധകരെ സമ്പാദിക്കുകയായിരുന്നു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Story first published: Friday, March 24, 2017, 13:33 [IST]
English summary
Dulquer Salman Auto Collection in Malayalam.
Please Wait while comments are loading...

Latest Photos