ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

By Santheep

തിരക്കുള്ള ട്രാഫിക്കിലൂടെ ആനവണ്ടിയിൽ യാത്ര ചെയ്യുന്നതിലും വലിയൊരു അലമ്പില്ല. ഇരുചക്രവാഹനങ്ങൾ ഊടുവഴികളിലൂടെയും മറ്റും രക്ഷപെടുമ്പോൾ ബസ്സിലിരിക്കുന്നവർ കുടുങ്ങിപ്പോകുന്നു. ഇത്തരം പ്രശ്നങ്ങൾക്കൊരു പരിഹാരമാണ് ഗൈഡഡ് ബസ്സ്‌വേകൾ.

വളരെ വേഗത്തിൽ, അപകടരഹിതമായി, യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ലക്ഷ്യസ്ഥാനം പിടിക്കാമെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം. ഇത്തരമൊരു സംവിധാനത്തിന് ഇന്ത്യയിൽ സാധ്യതയുണ്ടോ? ചർച്ച ചെയ്യാം താഴെ.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ബ്രിട്ടനിലെ കേംബ്രിഡ്ജ് ഗൈഡഡ് ബസ്സ്‌വേ ഇത്തരത്തിൽപെട്ട സംവിധാനങ്ങളിൽ ഏറ്റവും വലുതാണ്. സെയ്ന്റ് ഈവ്സിനും കേംബ്രിഡ്ജിനും ഇടയിലാണ് ഈ ബസ്സ്‌വേ നിർമിച്ചിട്ടുള്ളത്. ഒരു പഴയ റെയിൽവേ ലൈനിനു സമാന്തരമായി ബസ്സിനു പോകാനുള്ള പാളങ്ങൾ നിർമിച്ചിരിക്കുന്നു.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ആസ്ത്രേലിയയിലെ അഡലൈഡിലും ഇത്തരമൊരു സംവിധാനം നിലവിലുണ്ട്. വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണിതിന്.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ബ്രിട്ടനിലെ ഗൈഡഡ് ബസ്സ്‌വേയുടെ നീളം 25 കിലോമീറ്ററാണ്. ഇത്രയും ദൂരം വെറും 33 മിനിട്ടുകൊണ്ട് മറികടക്കാൻ കഴിയുന്നു ഗൈഡഡ് ബസ്സ്‌വേക്ക്.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

പ്രത്യേകമായി ഡിസൈൻ ചെയ്ത ബസ്സുകളാണ് ഈ പാളങ്ങളിൽ ഉപയോഗിക്കുന്നത്. പാളത്തിലോടുന്ന സമയങ്ങളിൽ സ്റ്റീയറിങ് വീൽ നിയന്ത്രണം ആവശ്യമില്ല. വേഗത നിയന്ത്രിക്കൽ, സ്റ്റോപ്പുകളിലും അത്യാവശ്യ ഘട്ടങ്ങളിലും ബ്രേക്ക് ചെയ്യൽ തുടങ്ങിയവ മാത്രമാണ് ഡ്രൈവറുടെ ജോലി.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ബസ്സിന്റെ വീതിയിൽ നിർമിച്ചവയാണ് ട്രാക്കുകൾ. കോൺക്രീറ്റ് ട്രാക്കിന്റെ ഇരുവശങ്ങളിലും ചക്രങ്ങൾ തെന്നിപ്പോകാതിരിക്കാൻ തട നിർമിച്ചിട്ടുണ്ട്.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ട്രാക്കിനിരുവശത്തും ബസ്സിന്റെ ചക്രങ്ങളുരസ്സാതിരിക്കാനുള്ള സംവിധാനമാണിത്. പ്രത്യേകമായി ഘടിപ്പിച്ച ഈ ചെറു ചക്രങ്ങൾ ബസ്സിന് സ്ഥിരത നൽകുന്നു. ഡ്രൈവർക്ക് സ്റ്റീയറിങ് വീൽ പിടിക്കേണ്ടതില്ല എന്ന് പറയുന്നതിന്റെ പിന്നിലുള്ള കാര്യം ഇതാണ്.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

കേംബ്രിഡ്ജ് ഗൈഡഡ് ബസ്സ്‌വേയിലൂടെ സർവീസ് ആരംഭിച്ചത് 2011ലാണ്. 64 ദശലക്ഷം പൗണ്ടാണ് ബസ്സ്‌വേയുടെ നിർമാണത്തിനായി എസ്റ്റിമേറ്റ് ചെയ്തിരുന്നതെങ്കിലും പൂർത്തിയായി വന്നപ്പോൾ അത് 181 ദശലക്ഷം പൗണ്ടായി വർധിച്ചു. കരുതിയതിലും മൂന്നിരട്ടി ചെലവിൽ പൂർത്തിയാക്കിയ ഈ പാത വെള്ളാനകൾക്ക് ഉദാഹരണമായി എടുത്തുകാട്ടാറുണ്ട്.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്നതാണ് ഈ ട്രാക്കുകളിൽ. ആവശ്യമായ ഘട്ടങ്ങളിൽ ട്രാക്കിൽ നിന്നിറങ്ങി സാധാരണ റോഡുകളിലൂടെ സഞ്ചരിക്കാനും കഴിയും ബസ്സുകൾക്ക്. ഏതെങ്കിലും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാറുണ്ട്.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ചില ചെറിയ അപകടങ്ങളൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർക്കും ജീവാപായമുണ്ടായിട്ടില്ല കേംബ്രിഡ്ജ് ഗൈഡഡ് ബസ്സ്‌വേയിൽ.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ!

ചെന്നൈയിലെ പ്രേതബാധയുള്ള റോഡുകൾ

കഷണ്ടിയാകുമെന്ന് ഭയന്നിട്ടാണോ നിങ്ങൾ ഹെൽമെറ്റ് ധരിക്കാത്തത്?

ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ തീവണ്ടികള്‍

മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍: സ്മാര്‍ട് ഫോര്‍റെയില്‍

Most Read Articles

Malayalam
English summary
Facts about Cambridgeshire Guided Busway.
Story first published: Tuesday, September 1, 2015, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X