റോള്‍സ് റോയ്‌സിനെ നിര്‍മ്മിക്കുന്നത് ബിഎംഡബ്ല്യുവോ? ലോകോത്തര ബ്രാന്‍ഡുകളുടെ ഉടമസ്ഥര്‍ ഈ ആറ് പേര്‍

Written by: Dijo

ആരാധകരെ അമ്പരിപ്പിച്ച് കൊണ്ട് 2017 ജനീവ മോട്ടോര്‍ ഷോയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ അരങ്ങ് വാഴുകയാണ്. ടാറ്റ മുതല്‍ റോള്‍സ് റോയ്‌സ് വരെ തങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന മോഡലുകളെ അണിനിരത്തുമ്പോള്‍ കാര്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമാണ് ലഭിക്കുന്നത്. എന്നാല്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ പല പ്രമുഖ ബ്രാന്‍ഡുകളും ആറോളം കാര്‍ നിര്‍മ്മാതാക്കളുടെ കീഴില്‍ നിന്നുമാണ് നിര്‍മ്മിക്കപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഫോക്‌സ്‌വാഗന്‍

രാജ്യാന്തര വിപണിയില്‍ എന്നും ശക്തമായ സാന്നിധ്യമാണ് ഫോക്‌സ് വാഗന്‍ എന്ന ജര്‍മ്മന്‍ കമ്പനി അറിയിച്ച് വരുന്നത്. പ്രൗഢ ഗാംഭീര്യത്തിന് ഒപ്പം നൂതന സാങ്കേതികത കോര്‍ത്തിണക്കിയ ഫോക്‌സ് വാഗന്‍ മോഡലുകള്‍ക്ക് വിപണിയില്‍ എന്നും ആവശ്യക്കാരേറെയാണ്. എന്നാല്‍ ഫോക്‌സ് വാഗന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡുകളുടെ നിരയും അത്ര മോശക്കാരല്ല. ഇവര്‍ ഇപ്പോള്‍ ഫോക്‌സ് വാഗന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയാണ്.

ഫോക്‌സ് വാഗന്റെ കീഴിലുള്ള ബ്രാന്‍ഡുകള്‍ ഇവയൊക്കെ-

  • ഔഡി- ജനപ്രിയ ബ്രാന്‍ഡായ ഔഡിയുടെ ഉടമസ്ഥനും ഫോക്‌സ്‌വാഗന്‍ തന്നെയാണ്.
  • പോര്‍ഷ- വേഗതയുടെ ട്രാക്കിലേക്ക് ഫോക്‌സ്‌വാഗന്റെ സംഭാവനയാണ് പോര്‍ഷ.
  • സീറ്റ്- ഫോക്‌സ്‌വാഗന്റെ കൈകളില്‍ ഭദ്രമായ മറ്റൊരു ഫാന്‍സി കാര്‍ ബ്രാന്‍ഡാണ് സീറ്റ്.
  • സ്‌കോഡ- ലാളിത്യത്തിന്റെ പ്രതിരൂപമായ സ്‌കോഡ കാറുകളും ഫോക്‌സ് വാഗനില്‍ നിന്നുള്ളതാണ്.
  • ബെന്റ്‌ലി- ആഢബരത്വം തുളുമ്പുന്ന ബെന്റലി ബ്രാന്‍ഡിനെ നിയന്ത്രിക്കുന്നതും ഫോക്‌സ് വാഗനാണ്. ബെന്റ്‌ലി ലക്ഷ്യമിടുന്നത് സമ്പന്ന ഉപഭോക്താക്കളെ മാത്രമാണ്.
  • ലംബോര്‍ഗിനി- ഏറെ പ്രശസ്തമായ ലംബോര്‍ഗിനിയും ഫോക്‌സ് വാഗന്റെ ഉടമസ്ഥതയിലാണ്. രാജ്യാന്തര തലത്തില്‍ കായിക താരങ്ങളുടെ ഇഷ്ട ബ്രാന്‍ഡ് കൂടിയാണ് ലംബോര്‍ഗിനി.
  • ബുഗാറ്റി- അതിവേഗ കാറുകളുടെ നിര്‍മ്മാതാക്കളായ ബുഗാറ്റിയും ജര്‍മ്മന്‍ വേരുകളില്‍ നിന്നുള്ളതാണ്.

ടോയോട്ട

രാജ്യാന്തര തലത്തില്‍ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളാണ് ജാപ്പനീസ് ബ്രാന്‍ഡായ ടോയോട്ട. പ്രിയുസ് ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലൂടെ ശ്രദ്ധ നേടുന്ന ടോയോട്ടയ്ക്ക് കീഴില്‍ ലെക്‌സസ്, ദായാറ്റ്‌സു, ഹിനോ എന്നിങ്ങനെ ഒരു പിടി ലോകോത്തര ബ്രാന്‍ഡുകള്‍ നിലകൊള്ളുന്നുണ്ട്.

അമേരിക്കയിലും കാനഡയിലും സിയോണ്‍ എന്ന ബ്രാന്‍ഡിന് കീഴിലും ടോയോട്ട മോഡലുകളെ അണിനിരത്തുന്നുണ്ട്.

ഫിയറ്റ്

ജര്‍മ്മന്‍ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ് ഇറ്റാലിയന്‍ സ്വദേശിയായ ഫിയറ്റ്. ഒരു പക്ഷെ ഫിയറ്റ് 500 മോഡലിലൂടെ ഫിയറ്റ് സുപരിചതമായിരിക്കാം. എന്നാല്‍ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് എന്ന വലിയ ഗ്രൂപ്പിന് കീഴില്‍ അണിനിരക്കുന്ന ബ്രാന്‍ഡുകള്‍ അതിശയിപ്പിക്കുന്നതാണ്.

ആല്‍ഫ റോമിയോ, ഡോഡ്ജ്, ജീപ്പ്, മാസറാറ്റി എന്നിവയൊക്കെ എഫ്‌സിഎയില്‍ നിന്നുള്ള പ്രമുഖ ബ്രാന്‍ഡുകളാണ്.

ബിഎംഡബ്ല്യു

മറ്റൊരു ജര്‍മ്മന്‍ ഭീമനാണ് ബിഎംഡബ്ല്യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബവേറിയന്‍ മോട്ടോര്‍ വര്‍ക്ക്‌സ്.

ആഢംബരത്തിന്റെ അവസാന വാക്കായ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിനെ ഉടമസ്ഥര്‍ ബിഎംഡബ്ല്യുവാണെന്ന വസ്തുത ഏവരെയും അതിശയിപ്പിക്കും. കൂടാതെ, പ്രശസ്തമായ ചെറു കാറുകളുടെ ബ്രാന്‍ഡായ മിനിയും ബിഎംഡബ്ല്യുവിന് കീഴിലാണ്.

ടാറ്റ മോട്ടോര്‍സ്

രാജ്യാന്തര വിപണിയിലെ ഇന്ത്യന്‍ സാന്നിധ്യമാണ് ടാറ്റ മോട്ടോര്‍സ്. ട്രക്കുകള്‍, ബസുകള്‍, സൈനിക വാഹനങ്ങള്‍ എന്നിങ്ങനെ നീളും ടാറ്റാ മോട്ടോര്‍സിന്റെ ശൃംഖല.

പക്ഷെ ടാറ്റ മോട്ടോര്‍സ് പ്രശസ്തമാകുന്നത് മറ്റൊരു കാര്യത്തിലാണ്. ലോക പ്രശസ്തമായ ജാഗ്വര്‍, ലാന്റ് റോവര്‍ ബ്രാന്‍ഡുകള്‍ ടാറ്റയ്ക്ക് കീഴിലാണ്. കൂടാതെ, ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ ദായിവൂയും ടാറ്റായുടെ കൈകളില്‍ ഭദ്രമാണ്.

ജനറല്‍ മോട്ടോര്‍സ്

അമേരിക്കന്‍ ബ്രാന്‍ഡായ ജനറല്‍ മോട്ടോര്‍സിന് കീഴിലാണ് കാഡിയാക്ക്, ഷെവര്‍ലെ ബ്രാന്‍ഡുകള്‍ അണിനിരക്കുന്നത്.

ഒപ്പം ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും സാന്നിധ്യമുള്ള ഹോള്‍ഡന്‍ ബ്രാന്‍ഡും ജനറല്‍ മോട്ടോര്‍സിന്റെ പക്കലാണ്.

ലംബോര്‍ഗിനി ഹൂറാക്കാന്‍ പെര്‍ഫോമന്തെ ഫോട്ടോ ഗാലറി

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Wednesday, March 8, 2017, 13:02 [IST]
English summary
23 famous car brands you didn't realise were actually owned by other famous car brands
Please Wait while comments are loading...

Latest Photos