ഇത് സൂയസ് കനാലില്‍ മാത്രം കാണുന്ന വിസ്മയം!

By Super Admin

ഈജിപ്തിൽ സ്ഥിതിചെയ്യുന്ന വൻ മനുഷ്യനിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ കനാൽ മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. 163 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള ഈ കനാലിന്റെ നിർമാണം 1859 കാലയളവിലാണ് ആരംഭിച്ചത്.

ഏതാണ്ട് പതിനഞ്ചോളം വർഷമെടുത്തായിരുന്നു സൂയസ് കനാൽ നിർമാണം പൂർത്തിയാക്കിയത്. ഇത് പിന്നീട് ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെ തന്നെ യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള ജലഗതാഗതം വളരെ എളുപ്പവും സുഗമവുമാക്കാനും സഹായിച്ചു. സൂയസ് കനാലിനെ കുറിച്ച് അറിയപ്പെടാത്ത ചില വസ്തുതകളാണിവിടെ വിവരിച്ചിരിക്കുന്നത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

നിരവധി തടസങ്ങൾ നേരിട്ടായിരുന്നു കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. നിരവധി ജനങ്ങളെ ചില രാഷ്ട്രീയ തർക്കങ്ങളും തൊഴിലാളികളുടെ ലഭ്യത കുറവും അതിനിടെ പടർന്നുപിടിച്ച കോളറയും വാസ്തവത്തിൽ സൂയസ് കനാലിന്റെ നിർമാണം വൈകിപ്പിക്കുകയായിരുന്നു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

1798 കാലഘട്ടങ്ങളിൽ ഈജിപ്ത് പിടിച്ചടക്കിയ നെപ്പോളിയൻ ബോണപാർട്ടായിരുന്നു മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധപ്പെടുത്തിയുള്ള ജലപാത നിർമിക്കാനുള്ള പദ്ധതി രൂപീകരിച്ചത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

നിർമാണം ഏറ്റെടുത്ത ചിലരിൽ മെഡിറ്ററേനിയൻ കടൽ ചെങ്കടലിനേക്കാൾ 30 അടി ഉയരത്തിലാണെന്നും കനാൽ നിർമിക്കാനുള്ള ശ്രമം വൻ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുള്ള തെറ്റായ അറിയിപ്പുകൾ നൽകിയതിനെ തുടർന്ന് നെപ്പോളിയൻ പദ്ധതിക്ക് വിരാമമിടുകയായിരുന്നു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

പിന്നീട് ഇതുപോലുള്ള അപകടങ്ങൾക്ക് കാരണമായിട്ടുള്ളതൊന്നും ഇല്ലെന്നുളള ചില ഗവേഷകരുടെ കണ്ടത്തെലുകളെ തുടർന്ന് നെപ്പോളിയൻ കനാൽ നിർമാണത്തിനുള്ള അനുമതി നൽകുകയായിരുന്നു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

എന്നാൽ നിർമാണവേളയിൽ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നും നിരവധി എതിർപ്പുകളാണ് നേരിടേണ്ടതായി വന്നിട്ടുള്ളത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

1854 ലാണ് ഈ പദ്ധതിക്ക് രൂപംനൽകിയതെങ്കിലും എതിർപ്പുകളെ തുടർന്ന് നിർമാണം പുരോഗമിക്കുന്നതിലും തടസംനേരിട്ടു. ബ്രിട്ടീഷ് കപ്പൽ വ്യാവസായത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു എതിർപ്പുകൾ ഏറേയും നേരിട്ടത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

തൊളിലാളികളെ ലഭിക്കുന്നതിൽ ക്ഷാമം നേരിട്ടപ്പോൾ ഈജിപ്തിലെ പാവപ്പെട്ട കർഷകരെ ഉപയോഗിച്ചായിരുന്നു നിർമാണമാരംഭിച്ചത്. അതും ഭീഷണിക്ക് വഴങ്ങി തുച്ഛമായ ശബളത്തിനായിരുന്നു ഇവർ തൊഴിലേറ്റെടുത്തതും.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

മൺവെട്ടികളും പിക്കാസും ഉപയോഗിച്ചുള്ള നിർമാണ രീതി വളരെ സാവാധാനത്തിലായിരുന്നു പുരോഗമിച്ചുകൊണ്ടിരുന്നത്. പിന്നീട് 1863ൽ നിർബന്ധിത തൊഴിൽ എടുപ്പിക്കലിനെതിരെ നിരോധനം വന്നപ്പോൾ നിർമാണവും പ്രതിസന്ധിയിലായി.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

ഇതേ തുടർന്ന് കനാൽ കമ്പനി മറ്റൊരു ഉപായം തേടുകയും ആവിയിലും കൽക്കരിയിലും പ്രവർത്തിക്കുന്ന മണ്ണുമാന്തിയന്ത്രങ്ങളും മറ്റുഉപകരണങ്ങളും ഉപയോഗിച്ച് നിർമാണം പുരോഗമിക്കുകയും ചെയ്തു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

ഈ ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണഘട്ടത്തിൽ 75 ദശലക്ഷം ചതുരശ്രയടി മണൽ നീക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

1869 കാലയളവിൽ ഏതാണ്ട് സൂയസ് കനാൽ നിർമാണം പൂർത്തിയാകവെ ഫ്രഞ്ച് ശില്പിയായ ഫെഢറിക് ബാർത്തോൾഡി ഈജിപ്റ്റിൻ ഗവൺമെന്റിനോട് ശുപാർശചെയ്യുകയും ഒരു ശില്പം നിർമിക്കാനുള്ള അനുമതി തേടുകയും ചെയ്തു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

മെഡിറ്ററേനിയന്റെ പ്രവേശകവാടത്തിൽ ഈജിപ്ത് ഏഷ്യയിലേക്ക് പ്രകാശം പരത്തുന്നു എന്ന ഉദ്ധാരണത്തോടെ 90 അടി ഉയരമുള്ള ഒരു ഈജിപ്ഷ്യൻ കർഷകസ്ത്രീയുടെ രൂപത്തിലുള്ള പ്രതിമയായിരുന്നു ഈ ശില്പിയുടെ ഭാവനയിൽ ഉണർന്നത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

വലിയൊരു ടോർച്ച് കൈയിലേന്തി നിൽക്കുന്ന ഈജിപ്ഷ്യൻ തനത് വേഷത്തിലുള്ള ഈ പ്രതിമ കപ്പലിനെ വഴിതെളിയിക്കുന്ന ഒരു ലൈറ്റ്ഹൗസായും പ്രവർത്തിക്കുമെന്ന ഉദ്ദേശത്തിലായിരുന്നു നിർമാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. എന്നാൽ ഈ ആശയത്തിന് രൂപംകൊടുക്കാൻ ഫെഡറികിന് സാധിച്ചില്ല.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

തന്റെ നടക്കാത്ത സ്വപ്നം പിന്നീട് ന്യൂയോർക്കിൽ സാധ്യമാക്കുകയായിരുന്നു. 1886 ൽ ഇതേ ആശയം ന്യൂയോർക്ക് തുറമുഖത്ത് സാധ്യമാക്കി. ആ പ്രതിമയാണ് ഇന്ന് ലോകംമുഴുവൻ അറിയുന്ന സ്റ്റാച്യു ഓഫ് ലിബേർട്ടി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ പ്രതിമ.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

നിരവധി സന്ദർശകരാണ് ഈ പ്രതിമകാണാൻ ഇന്നും എത്തിക്കൊണ്ടിരിക്കുന്നത്. സൂയസ് കനാലുമായി ബന്ധപ്പെട്ട് നിർമിക്കാനിരുന്നതായിരുന്നു ഈ സ്വാതന്ത്ര്യ പ്രതിമ.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

സൂയസ് കനാലിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം നിർമാണ പദ്ധതിക്ക് ചുക്കാൻ പിടിച്ച ഫെർഡിനാഡ് ഡി ലെസെപ്സ് അമേരിക്കയിൽ പനാമ കനാലിനുള്ള നിർമാണം ഏറ്റെടുത്തു. സൂയസ് കനാലിനേക്കാൾ വേഗത്തിലും സുഗമമായും കനാൽ നിർമിക്കാമെന്ന് സ്വപ്നംകണ്ട ലെസെപ്സിന് അവിടേയും ചില തടസങ്ങൾ നേരിടേണ്ടതായും വന്നു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

77 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാതയുടെ നിർമാണവേളയിൽ കനത്ത മഴക്കാരണം മണ്ണൊലിപ്പും ജോലിക്കാർക്ക് മലേറിയ, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിക്കുകയും ചെയ്തു. പനാമ കനാൽ നിർമാണം പൂർത്തിയായതോടെ മൊത്തത്തിൽ 27,500 ഓളം തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

1956 ൽ സൂയസ് കനാലിന്റെ നിർമാണം ഈജിപ്റ്റും ബ്രിട്ടനും തമ്മിലുള്ള കലഹത്തിനിടയായിരുന്നു. ഇതേതുടർന്നുള്ള തർക്കം 1922ൽ ഈജിപ്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും തുടർന്നു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

സ്വതന്ത്ര്യ ലബ്ധിക്കു ശേഷം ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിറിന്റെ കാലത്ത് ദേശസാൽകരിക്കപ്പെടുകയും ചെയ്തു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

1967 കാലഘട്ടത്തിൽ ഈജിപ്തും ഇസ്രായേലും തമ്മിലുണ്ടായിരുന്ന യുദ്ധത്തിൽ ഈജിപ്ഷ്യൻ ഗവൺമെന്റ് സൂയസ് കനാലിന്റെ ഇരുഅറ്റവും കുറച്ച്ക്കാലത്തേക്ക് അടച്ചിട്ടു. ഇതേതുടർന്ന് പതിനഞ്ചോളം വരുന്ന രാജ്യാന്തര കപ്പലുകളാണിവിടെ കുടുങ്ങി കെടന്നതെന്നാണ് പറയപ്പെടുന്നത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

എട്ടു വർഷത്തിനുശേഷം 1975ലായിരുന്നു കപ്പലുകൾ സൂയസ് കനാൽ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ഏഷ്യക്കും യൂറോപ്പിനുമിടയിലെ ജലഗതാഗതത്തില്‍ നാഴികക്കല്ലായി മാറുകയായിരുന്നു സൂയസ് കനാല്‍.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

ഈജിപ്റ്റിന്‍റെ സമ്പത്ത്‌വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവേകി സൂയസ് കനാൽ ഒരു വർഷം 5 ബില്ല്യൺ ഡോളറിന്റെ വരുമാനമാണ് രാജ്യത്തിനുണ്ടാക്കി നൽകിയത്. ഒരു ദിവസം അമ്പതോളം കപ്പലുകളാണ് സൂയസ് കനാൽ വഴി ഗതാഗതം നടത്തിയിരുന്നത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

പിന്നീട് കപ്പൽ വ്യവസായം വികസിക്കുകയും കനാലിന്റെ വീതിയും ആഴവും ഒരു പ്രശ്നമായി വന്നപ്പോൾ

2014 ആഗസ്തിലായിരുന്നു പാത ഇരട്ടിപ്പിക്കാനുള്ള പദ്ധതി രൂപീകരിച്ചത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

തുടർന്ന് ഒരേസമയം രണ്ട് ചരക്ക് കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ പഴയ സൂയസ് കനാലിന് സമാന്തരമായി പുതിയ പാത പണിയുകയായിരുന്നു. കനാലിന്റെ ആഴവും വീതിയും വർദ്ധിപ്പിച്ച് ‘മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്നം' എന്നു പേരിട്ടാണ് കനാൽ ഗതാഗത്തിനായി തുറന്നു കൊടുത്തത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

നിലവിൽ ഈ പുതിയ ജലപാതയ്ക്ക് 72 കിലോമീറ്റര്‍ നീളമുണ്ട്. കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ വലിയ കപ്പലുകള്‍ക്ക് യാത്രചെയ്യാനാകും വിധമാണ് പാത പുതുക്കി പണിതിരിക്കുന്നത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

ഏതാണ്ട് 43,000 ജോലിക്കാര്‍ 12 മാസം നടത്തിയ കഠിന പ്രയത്നത്തിലൂടെ പാത അതിവേഗം പൂർത്തിയാക്കുകയായിരുന്നു. 1869ൽ ആദ്യ സൂയസ് കനാൽ യാഥാർത്ഥ്യമാകാൻ 12 വർഷത്തോളമെടുത്തിരുന്നു.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

ഈജിപ്തുകാര്‍ മാത്രം നല്‍കിയ പണം സ്വരൂപിച്ചാണ് നിര്‍മാണം നടത്തിയതെന്നുള്ള സവിശേഷതയുമുണ്ട് ഈ സൂയസ് കനാലിന്. 600 കോടി രൂപയാണിതിന്റെ നിർമാണ ചെലവ്. വെറും ആറു ദിവസം കൊണ്ടാണ് ഇത്രയും ഉയര്‍ന്ന തുക രാജ്യം പിരിച്ചെടുത്തത്.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

നിലവില്‍ സൂയസ് കനാല്‍ വഴിയാണ് ആഗോള കപ്പല്‍ ഗതാഗതത്തിന്റെ ഏഴു ശതമാനവും സാധ്യമാകുന്നത്. ഇത് കുത്തനെ ഉയരുന്ന പക്ഷം ഈജിപ്തിന്റെ തകര്‍ന്നു കിടക്കുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക് പുത്തൻ ഒരുണർവാകുകയും ചെയ്യും.

ഈജിപ്ഷ്യന്‍ സ്വപ്നമായ 'സൂയസ് കനാലിൽ മാത്രം കാണുന്ന വിസ്മയം!!!

'ലോകത്തിനുള്ള സമ്മാനം' എന്നാണ് സൂയസ് കനാലിനെ ഈജിപ്ത് വിശേഷിപ്പിക്കുന്നത്. സൂയസ് കനാലിന്റെ രണ്ടാം പാതയുടെ ഉദ്ഘാടന വേളയിൽ ലോകത്തെ വിവിധ തുറമുഖങ്ങളിൽ നങ്കൂരമിട്ടിരുന്ന കപ്പലുകളെല്ലാം സൈറൻ മുഴക്കി ആദരവ് പ്രകടിപ്പിച്ചതും വളരെ ശ്രദ്ധേയമായിരുന്നു.

കൂടുതൽ വായിക്കൂ

കാലഹരണപ്പെട്ട മിലിട്ടറി എയർബേസ് ഇന്ന് നിഗൂഢതകളുടെ സൂക്ഷിപ്പുക്കാരൻ

മരണം പതിഞ്ഞിരിക്കുന്ന പ്രേതബാധയുള്ള 10 റോഡുകൾ

Most Read Articles

Malayalam
English summary
9 Fascinating Facts About the Suez Canal
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X