ലോകത്തിലെ ഏറ്റവും വേഗതയേറിയ 17 വാഹനങ്ങള്‍

By Santheep

കൂടിയ വേഗം പിടിക്കാനുള്ള മനുഷ്യന്‍ ആഗ്രഹത്തിന് അവസാനമില്ല. ഏറ്റവും കൂടിയ കുതിരശക്തി കൈവരിക്കുന്നതിനുള്ള മനുഷ്യന്റെ പാച്ചില്‍ അതിജീവിക്കാനുള്ള തത്രപ്പാടാണ്. അമിതവേഗതയില്‍ ബൈക്കോടിച്ച് കൊല്ലപ്പെടുന്ന നമ്മുടെ ആ സുഹൃത്തില്ലേ? അവന്‍ നമ്മുടെ അതിജീവനശ്രമങ്ങളുടെ ഒരു രക്തസാക്ഷി മാത്രമാണ്!

ഇന്ത്യന്‍ റോഡുകളെക്കുറിച്ച് ചില വസ്തുതകള്‍

ലോകത്തിലെ ഏറ്റവും വേഗത പിടിക്കാന്‍ ശേഷിയുള്ള വാഹനങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ഇവയില്‍ കാറുകളും ബൈക്കുകളും മാത്രമല്ല ഉള്‍പെടുന്നത് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

എഫ്‌വി101 സ്‌കോര്‍പിയോണ്‍

എഫ്‌വി101 സ്‌കോര്‍പിയോണ്‍

ലോകത്തിലെ ഏറ്റവും വേഗത പിടിക്കാന്‍ ശേഷിയുള്ള യുദ്ധടാങ്കാണ് എഫ്‌വി101 സ്‌കോര്‍പിയോണ്‍. മണിക്കൂറില്‍ 82.23 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ ടാങ്കിന് കഴിയും. വേഗതയുടെ പേരില്‍ ഒരു ഗിന്നസ് റെക്കോഡും എഫ്‌വി101 സ്‌കോര്‍പിയോണ്‍ സ്വന്തമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് ആര്‍മിയുടേതാണ് ഈ ലൈറ്റ് വെയ്റ്റ് യുദ്ധടാങ്ക്.

  • ലോകോത്തരങ്ങളായ യുദ്ധടാങ്കുകള്‍
  • വെലോക്‌സ്3

    വെലോക്‌സ്3

    മനുഷ്യന്റെ കരുത്തുപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന ഊര്‍ജത്തിലാണ് ഈ വാഹനം ഓടുന്നത്. ഏതാണ്ട് സൈക്കിള്‍ പോലെയാണ് ഈ വാഹനത്തിന്റെ പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വേഗത പിടിക്കാന്‍ കഴിവുള്ള സൈക്കിള്‍ ഏതെന്ന ചോദ്യത്തിനുത്തരമാണ് ഈ വാഹനം. മണിക്കൂറില്‍ 133.78 കിലോമീറ്റര്‍ വേഗതയുണ്ട് ഈ സൈക്കിളിന്.

    • ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക്
    • എംവി അഗുസ്റ്റ എഫ്4 ആര്‍

      എംവി അഗുസ്റ്റ എഫ്4 ആര്‍

      ലോകത്തിലെ ഏറ്റവും വേഗതയേറിയ 1000സിസി ക്ലാസ് ബൈക്കാണ് എംവി അഗുസ്റ്റ എഫ്4 ആര്‍. മണിക്കൂറില്‍ ബോണവില്ലെ നാഷണല്‍ സ്പീഡ് വീക്കില്‍ 302.116 കിലോമീറ്റര്‍ വേഗത പിടിച്ച് റെക്കോഡിടുകയുണ്ടായി ഈ ബൈക്ക്.

      • ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍
      • ഓഡി ആര്‍എസ്6

        ഓഡി ആര്‍എസ്6

        ഐസ് പ്രതലത്തിലെ ഏറ്റവും കൊടിയ വേഗതയാണ് ഓഡി ആര്‍എസ്6 പിടിച്ചത്. മണിക്കൂറില്‍ 335.713 കിലോമീറ്റര്‍ ആണ് ഈ വാഹനം കണ്ടെത്തിയ വേഗത. 2011 മാര്‍ച്ച് മാസത്തിലായിരുന്നു ഈ റെക്കോഡ് പ്രകടനം.

        ആര്‍സി ബുള്ളറ്റ്

        ആര്‍സി ബുള്ളറ്റ്

        റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബാറ്ററി കാറാണിത്. മണിക്കൂറില്‍ 325.12 കിലോമീറ്റര്‍ വേഗത പിടിച്ചാണ് ഈ വാഹനം ലോകറെക്കോഡ് തീര്‍ത്തത്. 2014 ഒക്‌ടോബര്‍ മാസത്തിലായിരുന്നു ഈ റെക്കോഡ് പ്രകടനം.

        • ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!
        • ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്

          ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്

          മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുണ്ട് ഈ കാറിന്. ഏറ്റവും വേഗതയുള്ള കാര്‍ എന്ന ബഹുമതിയും ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് സ്വന്തമാക്കി വെച്ചിരിക്കുന്നു.

          ബുഗാട്ടി വെയ്‌റോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍

          ബക്കീ ബുള്ളറ്റ് 2.5

          ബക്കീ ബുള്ളറ്റ് 2.5

          മണിക്കൂറില്‍ 495.140 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിവുണ്ട് ഈ കാറിന്. ഇലക്ട്രിക് കാറാണിത്. 2010 ഓഗസ്റ്റ് മാസത്തിലാണ് റെക്കോഡ് സ്ഥാപിച്ചത്.

          സ്പിരിറ്റ് ഓഫ് ഓസ്‌ട്രേലിയ

          സ്പിരിറ്റ് ഓഫ് ഓസ്‌ട്രേലിയ

          മണിക്കൂറില്‍ 511.11 കിലോമീറ്റര്‍ വേഗതയാണ് ഈ ബോട്ട് പിടിച്ചത്. ഇതൊരു ഗിന്നസ് റെക്കോഡാണ്. ഏറ്റവും വേഗതയേറിയ ജലയാനം. 1978 ഒക്ടോബര്‍ മാസത്തിലായിരുന്നു ഈ റെക്കോഡ് പ്രകടനം.

          • കാറുകളുടെ ഡിസൈനില്‍ സ്പീഡ്‍ബോട്ടുകള്‍
          • ജെസിബി ഡീസല്‍മാക്‌സ്

            ജെസിബി ഡീസല്‍മാക്‌സ്

            ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ എന്‍ജിന്‍ കാറാണിത്. മണിക്കൂറില്‍ 563.995 കിലോമീറ്റര്‍ വേഗതയാണ് ഈ കാറിനുള്ളത്. 2006ലായിരുന്നു റെക്കോഡ് ഓട്ടം നടന്നത്.

            ടിജിവി പിഒഎസ് വി150

            ടിജിവി പിഒഎസ് വി150

            ചക്രങ്ങളുള്ള ഒരു ട്രെയിന്‍ പിടിക്കുന്ന ഏറ്റവുമുയര്‍ന്ന വേഗതയാണിത്. മണിക്കൂറില്‍ 574.8 കിലോമീറ്റര്‍ വേഗതയാണ് ടിജിവി പിഒഎസ് വി150 ട്രെയിനിനുള്ളത്. ഈ റെക്കോഡ് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

            എസ്‌സി മാഗ്ലേവ് എല്‍0 സീരീസ് ഷിങ്കെന്‍സന്‍

            എസ്‌സി മാഗ്ലേവ് എല്‍0 സീരീസ് ഷിങ്കെന്‍സന്‍

            മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിവുണ്ട് ഈ മാഗ്ലേവ് ട്രെയിനിന്. ചക്രങ്ങളില്ലാത്ത ഈ ട്രെയിന്‍ ഓടുന്നത് ട്രാക്കില്‍ തീര്‍ത്തിട്ടുള്ള കാന്തികമണ്ഡലത്തിനു മുകളിലൂടെയാണ്. 2015 ഏപ്രില്‍ മാസത്തിലാണ് ഈ റെക്കോഡ് ഓട്ടം നടന്നത്. ഇതൊരു ഗിന്നസ് റെക്കോഡാണ്.

            • ലോകറെക്കോഡ് തീര്‍ത്ത് ചക്രങ്ങളില്ലാത്ത മാഗ്ലേവ് ട്രെയിന്‍
            • ആക്ക് അറ്റാക്ക്

              ആക്ക് അറ്റാക്ക്

              ലോകത്തിലെ ഏറ്റവും വേഗതയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതി സ്വന്തമാക്കാനായി നിര്‍മിച്ച വാഹനമാണിത്. ഉല്‍പാദനത്തിലുള്ള വാഹനമല്ല ആക്ക് അറ്റാക്ക് എന്നും ഓര്‍ക്കുക. മണിക്കൂറില്‍ 605.697 കിലോമീറ്ററാണ് വേഗത. 2010ലായിരുന്നു റെക്കോഡ് പ്രകടനം.

              ത്രസ്റ്റ്എസ്എസ്‌സി

              ത്രസ്റ്റ്എസ്എസ്‌സി

              മണിക്കൂറില്‍ 1,228 കിലോമീറ്റര്‍ വേഗതയുണ്ട് ഈ വാഹനത്തിന്. ജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ച കാറാണിത്. ഡ്രാഗ് റേസിങ്ങുകള്‍ക്കാണ് ഇത്തരം എന്‍ജിനുകള്‍ സാധാരണമായി ഉപയോഗിക്കാറുള്ളത്. ഒരു ജെറ്റ് എന്‍ജിന്‍ കാര്‍ പിടിക്കുന്ന ഏറ്റവും കൊടിയ വേഗതയാണിത്.

              നോര്‍ത്ത് അമേരിക്കന്‍ എക്‌സ്-15

              നോര്‍ത്ത് അമേരിക്കന്‍ എക്‌സ്-15

              പൈലറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഒരു വിമാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയുടെ റെക്കോഡ് നോര്‍ത്ത് അമേരിക്കന്‍ എക്‌സ്-15 എര്‍ക്രാഫ്റ്റിന് പോകുന്നു. 1967ലാണ് ഈ റെക്കോഡ് സ്ഥാപിക്കപെട്ടത്. വില്യം ജി നൈറ്റ് ആയിരുന്നു പൈലറ്റ്. മണിക്കൂറില്‍ 7,258 കിലോമീറ്റര്‍ വേഗതയിലാണ് വിമാനം പറന്നത്.

              എച്ച്ടിവി-2

              എച്ച്ടിവി-2

              ഏറ്റവും വേഗതയേറിയ പൈലറ്റില്ലാ വിമാനമാണ് എച്ച്ടിവി 2. മണിക്കൂറില്‍ 21,245 കിലോമീറ്റര്‍ വേഗതയിലാണ് ഈ വിമാനം പറന്നത്. ഏപ്രില്‍ 2010ലായിരുന്നു ഈ വിമാനത്തിന്റെ റെക്കോഡ് പ്രകടനം.

              അപ്പോളോ 10

              അപ്പോളോ 10

              മനുഷ്യരെ വഹിച്ചുകൊണ്ടുള്ള സ്‌പേസ്‌ക്രാഫ്റ്റാണിത്. 1969ല്‍ ഈ ബഹിരാകാശവാഹനം 39,896 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചത്. നാസ സാക്ഷ്യപ്പെടുത്തിയ സ്പീഡ് റെക്കോഡാണിത്.

              ഹിലിയസ് 2 പ്രോബ്

              ഹിലിയസ് 2 പ്രോബ്

              സെക്കന്‍ഡില്‍ 70 കിലോമീറ്റര്‍ ദൂരം മറികടക്കാന്‍ ശേഷിയുണ്ട് ഈ സ്‌പേസ്‌ക്രാഫ്റ്റിന്. മണിക്കൂറില്‍ 252,792 കിലോമീറ്റര്‍ മറികടക്കാന്‍ സാധിക്കുന്നു. 1976ലാണ് ഈ പേടകം വിക്ഷേപിക്കപെട്ടത്.

Most Read Articles

Malayalam
English summary
Fastest Man Made Vehicles in the World.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X