Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ലോകത്തിലെ നീളമേറിയ ബസ് ചൈനയില്‍

Posted by:
     Published: Saturday, June 16, 2012, 16:56 [IST]

Have Look At The World S Longest Bu

എന്തിനും ഇത്തിരി നീളവും വീതിയുമെല്ലാം കൂടുതല്‍ വേണം ചൈനയില്‍. പരമ്പരാഗതമായി അങ്ങനെയാണ്. കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതിലും ഇതേ നിലപാടാണ് ചൈനക്കാര്‍ പിന്തുടര്‍ന്നത്. എണ്ണക്കൂടുതല്‍ എന്നതായിരുന്നു നയം. ഇത് ചൈനയിലെ വിപ്ലവാനന്തര സര്‍ക്കാരിനെ അത്യന്തം സങ്കടത്തിലാക്കി. ഇക്കാര്യത്തില്‍ ഒരു വിപ്ലവവും വിലപ്പോവില്ലെന്ന് ചൈന മനസ്സിലാക്കുകയായിരുന്നു.

ഇങ്ങനെ വര്‍ധിച്ച ജനപ്പെരുപ്പം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ പലവിധ പദ്ധതികള്‍ രൂപീകരിച്ചുവരികയാണ്. അവയില്‍ ഒന്നാണ് നീളമേറിയ ഈ ബസ്സ്. 30-40 അടി നീളമുള്ള ബസ്സുകളാണ് സാധാരണ നമ്മള്‍ കണ്ടുപരിചയിച്ചിട്ടുള്ളത്. എന്നാല്‍ ചൈനയിലെ ഈ ബസ്സിന് 84 അടി നീളമുണ്ട്. നീളം കൊണ്ട് ഇവള്‍ ലോകത്തില്‍ ഒന്നാമനാണ്. യംങ്മാന്‍ JNP2650G എന്ന് പേരിട്ടിട്ടുള്ള ഈ ബസ്സില്‍ ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടവയാണ്.

യംങ്മാന്‍ ബസ്സിന് 300 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റും. തൂങ്ങാനും അനുവാദമുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തിലെ കണക്കുവെച്ച് നോക്കിയാല്‍ ഒരു അറുനൂറ് പേരെയെങ്കിലും ഈ ബസ്സില്‍ കൊണ്ടുപോകാന്‍ പറ്റും.

ബീജിംഗിലും ഹാങ്ഷൂവിലും ആണ് ഈ ബസ്സ് സര്‍വീസ് നടത്തുക എന്നറിയുന്നു.

മൂന്ന് ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചതാണ് യങ്മാന്‍. 40 സീറ്റകളാണ് ബസ്സില്‍ മൊത്തമുള്ളത്. നല്ല വീതിയുണ്ട് ഈ ബസ്സിന്. ഇത്തരം ബസ്സുകള്‍ കൂടുതല്‍ നിര്‍മിക്കാനും ഇവയ്ക്കായി പ്രത്യേക വീഥികള്‍ നിര്‍മിക്കാനും ചൈനീസ് സര്‍ക്കാരിന് പദ്ധതിയുണ്ട്.

English summary
How long can a bus be? 30 feet? 40 feet? Well the Chinese say 82 feet. Well this is how long the world's longest bus is.
പ്രതികരണം എഴുതൂ
Click here to type in Malayalam