Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

കാറിനുള്ളിലെ 'മാരക'ഗന്ധം

Posted by:
     Published: Tuesday, July 31, 2012, 10:48 [IST]

How Make Your Car Smell Good

മുക്കുവന്‍റെ മകളായ സത്യവതിക്ക് മീന്‍നാറ്റമുണ്ടായിരുന്നു. അതികാല്‍പനികനായ ശന്തനു മഹാരാജാവ് പ്രസ്തുത മീന്‍നാറ്റത്തിലാണ് വീണുപോയത്. അവളെ മത്സ്യഗന്ധി എന്ന് പേരിട്ട് വിളിക്കുകയും ഭാര്യയാക്കുകയും ചെയ്തു. മീനിന്‍റെ ഗന്ധത്തെ നാറ്റം എന്നെല്ലാം നമ്മള്‍ വിളിക്കുമെങ്കിലും അത് സെക്സിയാകുന്ന സന്ദര്‍ഭങ്ങളും കുറവല്ല എന്നാണ് പുരാണങ്ങള്‍ പറയുന്നത്. സംഗതി ആപേക്ഷികമാണെന്ന് സാരം. എങ്കില്‍ ഒന്നു ചോദിച്ചോട്ടെ, മീന്‍ നാറ്റം കാറിനുള്ളിലാണെങ്കിലോ?

ഇവിടെയാണ് പ്രശ്നം. രൂക്ഷമായ ഒരു ഗന്ധവും കാറിനുള്ളില്‍ നന്നല്ല. ഏത് ഭക്ഷണത്തിന്‍റെയും മണം നിലനിര്‍ത്തുന്നത് കാറില്‍ കയറുന്ന മറ്റുള്ളവര്‍ക്ക് പിടിച്ചെന്നുവരില്ല. നമ്മുടെ സംസ്കാര പ്രകാരം കാറിനുള്ളില്‍ വെപ്പും തീനും ഉറക്കവുമെല്ലാം പതിവാണ്. ഈ പരിപാടിയെല്ലാം കഴിഞ്ഞാല്‍ കാറിനകം വൃത്തിയാക്കുന്ന പതിവില്ലാത്തവര്‍ കൂടുതലുമാണ്. അവര്‍ക്കുവേണ്ടിയാണ് ഈ സുവിശേഷം.

പൊതുവില്‍ രണ്ട് കാര്യങ്ങളാണ് കാറിനകത്തെ ഗന്ധത്തെ നിശ്ചയിക്കുന്നത്. ഒന്ന്: കാറിന്‍റെ പെയിന്‍റ്, ലതര്‍, പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ. രണ്ട്: കാറില്‍ യാത്ര ചെയ്യുന്നവരുടെ വൃത്തിബോധം.

കാറിനകം ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതിന്‍റെ ആവശ്യകതയാണ് പറഞ്ഞുവരുന്നത്. കാര്‍ സ്ഥിരമായി ഉപയോഗിക്കുന്നയാള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും വഴിയില്‍ നിങ്ങള്‍ ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞ് വിളിച്ചുകേറ്റുന്ന ആ പെണ്‍കുട്ടിക്ക് ചിലതെല്ലാം തോന്നും. അവള്‍ പിന്നീട് നിങ്ങളെ കാണുമ്പോളെല്ലാം ഓക്കാനിക്കാന്‍ മുട്ടി ഓടിപ്പോകും.

കാറിനകത്ത് പുകവലിക്കുന്ന ശീലക്കാരുണ്ട്. അവര്‍ വലിച്ചുവിട്ട സ്വന്തം പുക വീണ്ടും ശ്വസിക്കാന്‍ വിധിക്കപ്പെട്ടവരും കാറില്‍ കയറുന്ന മറ്റുള്ളവരെ ഉപദ്രവിക്കാന്‍ നിശ്ചയിച്ചിട്ടുള്ളവരുമാണ്.

ഭക്ഷണം കാറിനകത്ത് വെച്ച് കഴിക്കുന്ന ശീലക്കാരുണ്ട്. കാറിനകത്ത് ഭക്ഷണത്തിന്‍റെ മണം അതിരൂക്ഷമായി നിലനിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. കാറില്‍ കയറുന്ന സൃഹൃത്തുക്കളെ കൊതിപിടിപ്പിക്കാന്‍ ഇതുവഴി സാധിക്കും എന്ന് ഇത്തരക്കാര്‍ കരുതുന്നു.

കാറില്‍ നനവ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പലമാതിരിയുള്ള കീടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടയൊരുക്കുന്നു. കാര്‍പെറ്റുകളും മറ്റും വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയിക്കുന്നതാണ് നല്ലത്.

വിന്‍ഡോ സില്ലുകള്‍ അടര്‍ന്നുപോയി കാര്‍ ഒരു മഴവെള്ള സംഭരണിയായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത് കാറിലെ ഗന്ധം അതിവിശിഷ്ടമാക്കുന്നു.

എയര്‍ ഫ്രഷ്നര്‍ തീരുമ്പോള്‍ ഒട്ടും വൈകാതെ പുതിയതൊന്ന് വാങ്ങുവെക്കുക.

English summary
The smell of a brand new car is something that car lovers adore. But car's tend to loose their good smell over time.
പ്രതികരണം എഴുതൂ
Click here to type in Malayalam