അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

By Praseetha

റെയിൽവെ മന്ത്രി സുരേഷ് പ്രഭു ഇക്കഴിഞ്ഞ റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ച ഹംസഫർ എക്സ്പ്രെസ് ഒക്ടോബർ മുതൽ ഓടി തുടങ്ങും. സർവീസ് നടത്തുനതിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും അന്തിമഘട്ടത്തിൽ എത്തിച്ചേർന്നതായാണ് റെയിൽവെ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ നടത്തിയ റെയിൽവെ ബജറ്റിൽ ഈ സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ട്രെയിനുകളെ കുറിച്ചുള്ള പ്രഖ്യാപനത്തിലാണ് മന്ത്രി ഹംസഫറിനെ അവതരിപ്പിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

സ്പെഷ്യൽ ക്ലാസ് സർവീസുമായി എസി ത്രീ ടൈർ കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഹംസഫർ. മറ്റ് ട്രെയിൻ നിരക്കുകളേക്കാൾ 20 ശതമാനം വർധനവാണ് ഹംസഫറിന് ഏർപ്പെടുത്തിയിരിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

പൂർണമായും ശീതീകരിച്ച ത്രീടൈർ കോച്ചുകളിൽ ഭക്ഷണത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഹംസഫറിന്റെ സർവീസ്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

വളരെ വേഗത്തിൽ യാത്ര പൂർത്തിയാക്കുന്ന ഇന്റർ സിറ്റി ട്രെയിനുകൾ ജനങ്ങൾക്ക് വളരെ പ്രയോജനകരമാണെന്നുള്ള മന്ത്രിയുടെ സൂചനപ്രകാരമാണ് ഹംസഫർ ട്രെയിൻ സർവീസിന് ആരംഭിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

സിസിടിവിയും ജിപിഎസ് സംവിധാനവുമൊരുക്കി ആളുകളുടെ വിവര ശേഖരണ സൗകര്യവും ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

എല്ലാ സീറ്റുകളിലും മൊബൈൽ-ലാപ്‌ടോപ് ചാർജ്ജിംഗ് പോയിന്റുകൾ, പുത്തൻ നിറങ്ങളിലുള്ള ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയാണ് ഈ ട്രെയിനിലെ മറ്റു സവിശേഷതകൾ.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

ട്രാക്കുകൾ മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കോച്ചുകളിൽ ബയോ ടോയിലറ്റാണ് നൽകിയിരിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

ദുർഗന്ധനിവാരണ സംവിധാനം, ഫയർ ആന്റ് സ്മോക്ക് ഡിറ്റെക്ഷൻ അലാം എന്നിവയാണ് ഹംസഫറിന്റെ മറ്റ് പ്രത്യേകതകൾ.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നാല് വിഭാഗത്തിൽപ്പെട്ട ട്രെയിനുകളാണ് ഇത്തവണത്തെ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

ത്രീ ടൈർ ഹംസഫർ ഉൾപ്പടെ റിസർവ് ചെയ്യാതെ യാത്രചെയ്യാനാകുന്ന ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ എക്സ്പ്രെസാണ് മറ്റൊരു ട്രെയിൻ.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

തിരക്കേറിയ ദീർഘദൂര റൂട്ടിലായിരിക്കും ഈ ട്രെയിൻ ഓടിക്കുക. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയുള്ള തേജസ് എക്സ്പ്രെസാണ് മറ്റൊന്ന്. തേജസിൽ വൈഫൈ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

തിരക്കേറിയ റൂട്ടുകളിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഡബിൾ ഡക്കർ ഏസി ട്രെയിനായ ഉദയ്. നാല്പത് ശതമാനം അധികം യാത്രക്കാരെ ഉൾപ്പെടുത്താൻ ഈ ട്രെയിനിനാകൂം.

അത്യാധുനിക സംവിധാനങ്ങളും ഏസി കോച്ചുകളും മാത്രമായി ഹംസഫർ പാളത്തിലേക്ക്....

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ നാലു വിഭാഗങ്ങളിൽപ്പെട്ടിട്ടുള്ള ട്രെയിനുകളുടെ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ മന്ത്രാലയത്തിന്റെ അറിയിപ്പ്.

കൂടുതൽ വായിക്കൂ

ഡബിൾഡക്കർ ട്രെയിൻ ഉടൻ കേരളത്തിലേക്ക്

രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
Here's A Sneak Peek Into Indian Railways' New Fully AC 3-Tier Train - The Humsafar Express
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X