ശക്തിയാർജ്ജിച്ച് ഇന്ത്യ; പാക്-ചൈനയെ നടുക്കി കൊണ്ട് വീണ്ടുമൊരു വൻ ആയുധകരാർ!!

Written By:

റഷ്യയുമായി അതിനിർണായമായേക്കാവുന്ന മറ്റൊരു പ്രതിരോധ ഉടമ്പടിക്ക് തയ്യാറെടുക്കുന്നു ഇന്ത്യ. എസ് 400ട്രയംഫ് മിസൈൽ ഉൾപ്പടെ പ്രതിരോധ മേഖലയിലെ മറ്റ് അത്യാധുനിക സംവിധാനങ്ങൾ കൈമാറുന്നതിനുള്ള കരാറിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പു വയ്ക്കുന്നത്.

ശനിയാഴ്ച ഗോവയിൽ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിണ്ടന്റ് വ്ലാഡിമർ പുടിനുമായി തമ്മിൽ നടത്തുന്ന കൂടികാഴ്ചയിലായിരിക്കും പുതിയ ഉടമ്പടിയെ കുറിച്ച് ധാരണയിലെത്തുക.

എസ്-400 ട്രയംഫ് വിഭാഗത്തിൽ പെടുന്ന അഞ്ച് മിസൈലുകൾ വാങ്ങാൻ 5 മില്ല്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പു വയ്ക്കുക. ലോകത്തിലെ അത്യാധുനിക ഉപരിതല മിസൈൽ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ചതെന്നാണ് റഷ്യയുടെ എസ്-400 ട്രയംഫ് മിസൈലിനെ വിശേഷിപ്പിക്കുന്നത്.

ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാനും 400 കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നുതന്നെ തകർക്കാൻ ശേഷിയുള്ളവയാണ് എസ്-400 ട്രയംഫ്.

രാജ്യത്തിന്റെ സുപ്രധാന മേഖലകൾക്ക് രക്ഷാകവചമൊരുക്കാൻ ഈ മിസൈലുകൾക്ക് കഴിയും. പാകിസ്ഥാൻ, ചൈന എന്നിവരിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായാൽ അത് മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കുവാൻ ഈ മിസൈലുകൾക്കാകും.

ഇന്ത്യയിലെ അണുശക്തിനിലയങ്ങളടക്കമുള്ള തന്ത്രപ്രധാന മേഖലകളുടെ സുരക്ഷയ്ക്ക് ഉതകുന്ന തരത്തിലായിരിക്കും ഇവയുപയോഗിക്കുക.

മദ്ധ്യദൂര, ദീർഘദൂര ശ്രേണിയിൽ പ്രവർത്തിക്കാൻ കഴിവുള്ളയവയാണ് ഈ മിസൈൽ വേധ മിസൈലുകൾ.

സാധാരണ റഡാർ സിസ്റ്റങ്ങളുടെ കണ്ണിൽ പെടാത്ത തരത്തിലുള്ള വളരെ സൂക്ഷമമായ പോർമുനകളേപ്പോലും കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷിയും ഈ മിസൈലുകൾക്കുണ്ട്.

മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും ഈ മിസൈല്‍ സംവിധാനത്തിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്. 120 മുതല്‍ 400 കിലോമീറ്റര്‍ വരെ ഇതിലുള്ള പ്രതിരോധ മിസൈലുകള്‍ക്ക് പാഞ്ഞടുക്കാനാകും.

സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് സ്പീഡില്‍ പറന്ന് ചെന്ന് ശത്രുനീക്കങ്ങളെ നിഷ്‌ഫലമാക്കാൻ ഈ മിസൈൽ സമവിധാനത്തിന് സാധിക്കും.

സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് മിസൈലുകൾക്ക് റഡാറുകളെ വെട്ടിച്ച് പറക്കാന്‍ കഴിയുന്ന അമേരിക്കയുടെ എഫ്-43 ജെറ്റ് വിമാനങ്ങളേപ്പോലും തകര്‍ക്കാന്‍ ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ അമേരിക്കയുടെ ഒരു പേടിസ്വപ്നം കൂടിയാണ് ഈ റഷ്യൻ നിർമിത ട്രയംഫ് മിസൈലുകൾ.

തദ്ദേശീയമായി നിർമിച്ച സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ കവചമായ ആകാശിനു പുറമേയാണ് ഇന്ത്യ ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി കരാറിനൊരുങ്ങുന്നത്. ആകാശിന്റെ പ്രതിരോധ പരിധി 25 കിലോമീറ്റര്‍ മാത്രമാണ് എന്നതാണിതിനു കാരണം.

ഇന്ത്യ നിലവിൽ ഏറ്റവും കൂടുതൽ അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകുന്നത് റഷ്യയാണ്. ഇതുവഴി പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി കൂട്ടിയുറപ്പിക്കപ്പെടുകയാണ്.

രാജ്യത്തിന്റെ അതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്കിനെ പിന്തുണച്ച് റഷ്യ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഈ പുതിയ കരാർ പാക് സൈനികരുടെ മേൽ കൂടുതൽ സമർദ്ദം ചെലുത്തപ്പെടുമെന്നതിൽ സംശയമില്ല.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഇന്ത്യ #india
Story first published: Friday, October 14, 2016, 17:11 [IST]
English summary
S-400 Triumf: India set to acquire Russian air defence missile system that even the US fears; 8 facts
Please Wait while comments are loading...

Latest Photos