ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

By Praseetha

വളരെ ചിലവുകുറഞ്ഞ രീതിയിൽ വേഗതയേറിയ റോക്കറ്റിനെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആർഒ ചരിത്രമെഴുതി. സൂപ്പര്‍ സോണിക് കമ്പ്യൂഷന്‍ റാം ജെറ്റ് അഥവാ സ്‌ക്രാംജെറ്റ് എൻജിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തീകരിച്ചത്.

ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു ആദിത്യനിലൂടെ

സ്‌ക്രാംജെറ്റ് എൻജിൻ വികസിപ്പിച്ചെടുത്ത ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കെന്നുള്ള പ്രത്യേകതയും കൂടിയുണ്ട്. ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമാണ് പരീക്ഷണം നടത്തിയത്.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

സ്‌ക്രാംജെറ്റ് എൻജിനുകൾക്ക് അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് പറക്കാന്‍ കഴിയുമെന്നതിനാൽ റോക്കറ്റിനാവശ്യമായ ഓക്സിജൻ ഭൂമിയിൽ നിന്നു കൊണ്ടുപോകേണ്ടതായിട്ടില്ല.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

നിലവിൽ റോക്കറ്റ് എൻജിനുകൾ പ്രവർത്തിക്കാനാവശ്യമായ ഇന്ധനവും ദ്രവീകൃത ഓക്സിജനും റോക്കറ്റിൽ തന്നെ സൂക്ഷിക്കാറാണ് പതിവ്. മാത്രമല്ല പുനരോപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് ഉപയോഗിച്ചിരിക്കുന്നതും.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

സൂപ്പർ സോണിക് വേഗതയിലായിരുന്നു എൻജിന്റെ പ്രവർത്തനമെന്നായിരുന്നു ഇസ്റോ വൃത്തങ്ങൾ അറിയിച്ചത്. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ സ്വീകരിച്ചതും ഇന്ധനം കത്തിയതും വേഗത്തിലായിരുന്നു.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

ശബ്ദത്തേക്കാൾ ആറിരട്ടി വേഗതയിലാണ് സ്‌ക്രാംജെറ്റ് എൻജിൻ കുതിച്ചുയർന്നത്. നിലവിലുള്ള വിമാന വേഗതയേക്കാൾ മൂന്നിരട്ടി വേഗതയാണ് സ്‌ക്രാംജെറ്റ് എൻജിനുള്ളത്.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

സ്‌ക്രാംജെറ്റ് എൻജിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയതിനുശേഷം അതിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള വിവരങ്ങൾ ഉപഗ്രഹങ്ങൾ വഴി ലഭിച്ചെന്നും ഇതു സംബന്ധിച്ചുള്ള കൂടുതൽ പഠനങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്നും ഇസ്റോ അറിയിച്ചു.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

നിലവില്‍ ബഹിരാകാശത്തേയ്ക്ക് ഒരു കിലോ ഗ്രാം ഭാരം എത്തിക്കണമെങ്കില്‍ 20,000 ഡോളര്‍ വരെയാണ് ചിലവ്. അത് 500 മുതൽ 1000ഡോളർ വരെയാക്കി കൂറയ്ക്കുകയാണ് സ്‌ക്രാംജെറ്റ് എൻജിൻ വഴി ചെയ്തത്.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

വിക്ഷേപണത്തിനു ശേഷം ഭൂമിയിൽ നിന്നും 11 കിലോമീറ്റര്‍ കഴിഞ്ഞുള്ള അന്തരീക്ഷത്തിലെ ഓക്‌സിജനാണ് എഞ്ചിന്‍ ഉപയോഗിക്കുക. ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിക്കും വരെയാണ് ഈ എൻജിന്റെ ഉപയോഗം.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

സ്‌ക്രാംജെറ്റ് എഞ്ചിന്‍ ആദ്യമായി പരീക്ഷിച്ചത് അമേരിക്കയാണ്. ഇന്ത്യയ്ക്ക് മുൻപെ റഷ്യയും യൂറോപ്പും ഇത് വിജയകരമായി പരീക്ഷിച്ചു.

 ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

ചൈന, ജര്‍മനി, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഈ എൻജിന്റെ നിർമ്മാണ ഘട്ടത്തിലാണ്. സ്‌ക്രാംജെറ്റ് എൻജിന്റെ വിജയകരമായ പരീക്ഷണത്തിൽ ഇന്ത്യ മൂന്നാമതെത്തിയിരിക്കുന്നു.

ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

ചിലവ് കുറവും വേഗതയേറിയ എൻജിനുമായതിനാൽ ക്രൂസ് മിസൈലുകൾക്കും വിമാനങ്ങൾക്കും സ്‌ക്രാംജെറ്റ് സാങ്കേതികത ഉപയോഗപ്പെടുത്താനാണ് പ്രതിരോധ ഗവേണമേഖലയും തയ്യാറെടുക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഗവേഷണങ്ങളും നടത്തി വരുന്നുണ്ട്.

കൂടുതൽ വായിക്കൂ

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Important Things About ISRO's Scramjet Engine
Story first published: Monday, August 29, 2016, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X