2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത ഈ പാതകൾ നിങ്ങളെ ഞെട്ടിക്കും

By Praseetha

ആരേയും ആശ്ചര്യപ്പെടുംത്തും വിധമാണ് മരത്തടിയിലൂടെ തീർത്തിട്ടുള്ള ഈ പാതകൾ. ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ള ഭീമൻ സെക്കോയ, റെഡ്‌വുഡ് മരങ്ങൾ തുരന്ന് നീക്കിയാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിലുള്ള പാത രൂപപ്പെടുത്തിയിരിക്കുന്നത്. കാലങ്ങൾക്ക് മുൻപെ ഏകദേശം മുപ്പുതുകളിൽ തന്നെ ഇത്തരത്തിലുള്ള ട്രീ ടണലുകൾ നിർമ്മിച്ച് തുടങ്ങിയിരുന്നു.

യാത്രക്കാർക്കായി അത്ഭുതങ്ങൾ ഒരുക്കി 'ഹാർമണി ഓഫ് ദി സീസ്'

അക്കാലത്ത് ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള പാതകൾ നിർമ്മിച്ച് തുടങ്ങിയത്. അവയിൽ ചിലത് ഇന്നും ഗതാഗതത്തിനായി ഉപയോഗിച്ച് വരുന്നുണ്ട്. ഇന്നത്തെ തലമുറയ്ക്കിതൊരു പുത്തൻ അറിവ് തന്നെയായിരിക്കുമെന്നതിൽ സംശയമില്ല.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

കാലിഫോർണിയയുടെ വടക്കൻ പ്രദേശങ്ങളിലാണ് ഗതാഗതത്തിനായി ട്രീ ടണലുകൾ വ്യപകമായി ഉപയോഗിക്കുന്നത്. ആകാശംമുട്ടെ നിൽക്കുന്ന വളരെയേറെ പഴക്കമുള്ള ഭീമൻ തടിയിലാണ് തുരന്ന് പാതകൾ നിർമ്മിക്കുന്നത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

വർഷങ്ങൾ പഴക്കമുള്ള ഭീമൻ മരങ്ങൾ മുന്നൂറോളം അടി ഉയർന്ന് പന്തലിച്ചവയാണ്. കാലക്രമേണ മരത്തിന്റെ വണ്ണം കൂടുന്നതിനനുസരിച്ച് തുരന്ന് അവശ്വനീയമായ പാതകൾ നിർമ്മിക്കുകയാണ് പതിവ്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

വൃക്ഷങ്ങളെ സംരക്ഷിച്ചൊക്കോണ്ടുള്ള പാത പണിയൽ നമ്മുടെ രാജ്യം കണ്ടുപടിക്കേണ്ടതു തന്നെയാണ്. ഇവിടെ പാതയ്ക്ക് വീതി കൂട്ടണമെങ്കിൽ ആദ്യം കോടാലി വെയ്ക്കുന്നത് മരത്തിന്റെ കഴുത്തിലാണ്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

മരും ഒരു വരം എന്നുപറയുമെങ്കിലും മുറിച്ച് മാറ്റപ്പെട്ട ഒരു മരത്തിന് പകരം പത്ത് മരമെങ്കിലും വച്ചുപിടിപ്പിക്കാൻ ആരും തയ്യാറല്ല. പൂർവ്വികരായി വച്ചുപിടിപ്പിച്ച മരങ്ങളാണ് ഇന്നും നമ്മുക്കു ചുറ്റുമുള്ളത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

എന്തുതന്നെയായാലും മരങ്ങളെ നശിപ്പിക്കാതെയുള്ള ഈ പാത നിർമ്മാണം ആരിലും പ്രചോദനമുണർത്തുന്ന ഒന്നാണ്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

മരത്തിന്റെ കാതലായ ഭാഗം തുരന്നാലും ഈ മരങ്ങൾ തുടർന്നും വളരുന്നുണ്ടെന്നാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം. പുതിയ ശാഖകളും ഇലകളുമെല്ലാം മരത്തിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

ടൂറിസം പ്രചരിപ്പിക്കുന്നതിന് വേണ്ടി 1875ലാണ് ആദ്യത്തെ മരം തുരന്നുള്ള പാത നിർമ്മിക്കുന്നത്. ഈ പാതയ്ക്ക് ഉള്ളിലൂടെ കടന്നുപോകുന്നതിന് നാം ഇന്ന് നാലുവരി ഹൈവേയ്ക്ക് ടോൾ കൊടുക്കുന്നത് പോലെ യാത്രക്കാരിൽ നിന്ന് പണവും പിരിച്ചിരുന്നു.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഭീമൻ സെക്കോയയിലായിരുന്നു ഈ ആദ്യത്തെ പാത നിർമ്മിച്ചത്. ഇടിമിന്നലേറ്റ് വളർച്ച മുരടിച്ച മരമായിരുന്നു പാതയ്ക്കായി തിരഞ്ഞെടുത്തത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

കാലക്രമേണ സഞ്ചാരികൾക്കായി കൂടുതൽ ട്രീ ടണലുകൾ നിർമ്മിക്കുകയും പാത ഉപയോഗിക്കുന്നതിന് ടൂറിസ്റ്റുകളിൽ നിന്ന് പണം പിരിവ് നടത്തിപ്പോരുകയും ചെയ്തിരുന്നു.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പാത നിർമാണം ഇന്ന് കാലിഫോർണിയയിൽ നിഷിധമാണെങ്കിലും ഇതുവരെ നിർമ്മിച്ചിട്ടുള്ള പാതകൾ ഇന്നും ഉപയോഗിച്ച് വരുന്നുണ്ട്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

കാലിഫോർണിയ നാഷണൽ പാർക്കിൽ ഇത്തരത്തിലുള്ള ട്രീ ടണൽ ഇന്നും പരിപാലിച്ചു പോരുന്നതിനാൽ ഇവ ഗതാഗതയോഗ്യവുമാണ്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

1875ൽ കാലിഫോർണിയയിലെ യോസെമിറ്റ് നാഷണൽ പാർക്കിൽ നിർമിച്ചിട്ടുള്ള പാതയാണ് ആദ്യമായി നിർമ്മിച്ച ട്രീ ടണൽ.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

കോണാകൃതി കൈവരിച്ച ഈ പാത മനുഷ്യ നിർമിതമല്ല ഇത് പ്രകൃത്യാരൂപപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. ഇന്ന് കേബിളുകൾ ഉപയോഗിച്ച് താങ്ങി നിർത്തിയാണ് ഗതാഗതയോഗ്യമാക്കിയിരിക്കുന്നത്. കാലിഫോർണിയയിലെ മയേർസ് ഫ്ലാറ്റിലാണ് ഈ പാതയുള്ളത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

1930ൽ കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിൽ വാവോണ എന്ന വൃക്ഷത്തിൽ തീർത്ത പാതയാണിത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

1800കളിൽ തന്നെ ഇത്തരത്തിലുള്ള പാതകൾ നിലനിന്നിരുന്നു എന്നതിനുള്ള തെളിവാണ് ഈ ചിത്രം. കാറുകൾക്ക് പകരം അന്ന് കാളവണ്ടിയായിരുന്നു എന്നുള്ള വ്യത്യാസം മാത്രം.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

അതെ ടണൽ വഴി 1923ൽ ഒരു കാർ കടന്നുപോകുന്ന ചിത്രമാണിത്. ഗതാഗത സൗകര്യത്തിലുണ്ടായ പുരോഗതിയ്ക്കുള്ള ഒരു ഉത്തമ ഉദാഹരണം.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

വവോണ വൃക്ഷത്തിനടിയിലൂടെ അക്കാലത്തെ അമേരിക്കൻ പ്രസിണ്ടന്റ് തിയോഡാർ റൂസ്‌വെൽറ്റ് കടന്നുപോകുന്ന ചിത്രമാണിത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

1969ൽ കനത്ത കാറ്റിലും മഴയിലുംപ്പെട്ട് മുറിഞ്ഞുവീണ മരത്തിൽ തീർത്ത ടണലാണിത്. ഫാളെൻ ടണൽ ട്രീ എന്നപ്പേരിലാണ് ഇന്നിത് അറിയപ്പെടുന്നത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

സാൻഫ്രാൻസികോയിൽ നിന്ന് 180മൈൽ അകലെയുള്ള ഒരു ചെറുവനത്തിലാണ് 1937ൽ നിർമ്മിക്കപ്പെട്ട ഈ കൂറ്റൻ ടണൽ സ്ഥിതി ചെയ്യുന്നത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത അവിശ്വസനീയമായ പാതകൾ

ബഹുശാഖകളായി തോരണം പോലെ തൂങ്ങി നിൽക്കുന്നതാനാലാണ് രണ്ടായിത്തിലധികം പഴക്കമുള്ള ടണലിന് ചാന്ദിലിയർ ട്രീ ടണൽ എന്ന പേരുവന്നത്.

കൂടുതൽ വായിക്കൂ

ഹാരിപോർട്ടറിൽ തകർത്തഭിനയിച്ച ബുള്ളറ്റ് 500

കൂടുതൽ വായിക്കൂ

തിളങ്ങുന്ന റോഡുകൾ ഉള്ളപ്പോൾ എന്തിന് തെരുവുവിളക്കുകൾ?

Most Read Articles

Malayalam
കൂടുതല്‍... #റോഡ് #road
English summary
The incredible tunnels carved into giant 2,000-year-old TREES wide enough to drive a car through
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X