നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

By Santheep

നേപ്പാള്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് ഇന്ത്യ. നേപ്പാളില്‍ കുടുങ്ങിപ്പോയ നിരവധി ഇന്ത്യാക്കാരെ ഇതിനകം തന്നെ തിരിച്ചു കൊണ്ടുവന്നു കഴിഞ്ഞു.

റാഫേല്‍ യുദ്ധവിമാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് ഏറെ സഹായകമായിത്തീര്‍ന്ന ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റിന്റെ അപദാനങ്ങളാണ് ഇപ്പോല്‍ എവിടെയും. ഈ വിമാനം തന്നെയാണ് യമനില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നതിന് സഹായകമായിത്തീര്‍ന്നത്. ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ഉപകരിക്കുന്ന ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റിന്റെ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായും അറിയുന്നു. ഈ വിമാനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

അമേരിക്കന്‍ കമ്പനികളായ മക്‌ഡോണെല്‍ ഡഗ്ലാസും ബോയിങ്ങും ചേര്‍ന്നാണ് ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റ് നിര്‍മിക്കുന്നത്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

യുഎസ് എയര്‍ഫോഴ്‌സിനു വേണ്ടി 1980കളില്‍ നിര്‍മിച്ചതാണ് ഈ എയര്‍ക്രാഫ്റ്റ്. മക്‌ഡോണെല്‍ ഡഗ്ലാസ്സിന്റെ നിര്‍മിതിയാണിത് യഥാര്‍ഥത്തില്‍. ഈ കമ്പനി ബോയിങ്ങില്‍ ലയിച്ചതോടെ ബോയിങ് ബ്രാന്‍ഡ് നാമത്തിലാണ് വിമാനം അറിയപ്പെടുന്നത്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

മൂന്ന് ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റുകള്‍ കൂടി വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതിനുള്ള പ്രപ്പോസല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സര്‍ക്കാരിന് സമര്‍പിച്ചതായാണ് അറിയുന്നത്. 8,700 കോടി രൂപയുടെ പദ്ധതിയാണിത്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റുകള്‍ എറെയും ഉപയോഗിക്കുന്നത് ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്. യുദ്ധമുഖങ്ങളിലേക്ക് പട്ടാളക്കാരെ കൊണ്ടുപോകാനും ഈ വിമാനങ്ങള്‍ സഹായകമാണ്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റിന്റെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നില്ല എന്നതിനാലും സ്‌റ്റോക്കിലുള്ള അഞ്ചെണ്ണത്തിന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് എപ്പോഴും ഡിമാന്‍ഡ് ഉയരാമെന്നതിനാലും നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എയര്‍ ഫോഴ്‌സ്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

എയര്‍ ഫോഴ്‌സിന്റെ പ്രപ്പോസല്‍ ഇപ്പോള്‍ പ്രതിരോധമന്ത്രിയായ മനോഹര്‍ പരിക്കറിന്റെ മേശപ്പുറത്താണ്. ഫണ്ട് അപര്യാപ്തത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനുള്ള അനുമതി കിട്ടുമെന്നു തന്നെയാണ് എയര്‍ ഫോഴ്‌സിന്റെ വിശ്വാസം.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

നിലവില്‍ അമേരിക്കന്‍ എയര്‍ഫോഴ്‌സ്, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ്, ആസ്‌ട്രേലിയന്‍ റോയല്‍ എയര്‍ഫോഴ്‌സ്, ഖത്തര്‍ എമിരി എയര്‍ഫോഴ്‌സ്, യുഎഇ എയര്‍ഫോഴ്‌സ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ എയര്‍ഫോഴ്‌സും നാറ്റോയും ഈ വിമാനങ്ങള്‍ ഉഫയോഗിക്കുന്നുണ്ട്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

ഇന്ത്യയില്‍ ആകെ പത്ത് ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 എയര്‍ക്രാഫ്റ്റുകളാണ് ഇപ്പോഴുള്ളത്. 2011 മുതല്‍ 2014 വരെ നടന്ന ഡെലിവറിയിലാണ് ഇവ രാജ്യത്തെത്തിയത്. ഇനി ആറെണ്ണം കൂടി വാങ്ങാനുള്ള അനുമതി ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട് യുഎസ് കോണ്‍ഗ്രസ്സ്.

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

യമനിലെ യുദ്ധമുഖങ്ങളില്‍ നിന്ന് 4500ലധികം ഇന്ത്യാക്കാരെയും ആയിരത്തോളം വിദേശ പൗരന്മാരെയും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പുറത്തു കൊണ്ടുവന്നത് ബോയിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ 3 വിമാനങ്ങളുപയോഗിച്ചായിരുന്നു.

Most Read Articles

Malayalam
English summary
India Air-Force to Buy Three More Boeing C-17 Globemaster III aircrafts.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X