പാകിസ്ഥാനെ ചുട്ടുചാമ്പലാക്കാൻ ഇന്ത്യ റഷ്യയുമായി കൈകോർക്കുന്നു!!!

Written By:

അത്യധികം പ്രഹരശേഷിയുള്ളതും കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ശബ്ദത്തേക്കാൾ മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷനാണ് ഈ മിസൈലിന്റെ നിർമാണം നടത്തുന്നത്.

അത്യധികം പ്രഹരശേഷിയുള്ളതും കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ശബ്ദത്തേക്കാൾ മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷനാണ് ഈ മിസൈലിന്റെ നിർമാണം നടത്തുന്നത്.

മാക് 2.8 മുതൽ 3.0 വരെ വേഗതയുള്ള മിസൈൽ കര, കടൽ, ആകാശം എന്നീ ത്രിതല വിക്ഷേപണ ശേഷിയുള്ളതാണ്. ഇതിന്റെ തന്നെ വേഗതയേറിയ ഹൈപ്പർസോണിക് വിഭാഗത്തിൽപ്പെടുന്ന ബ്രഹ്മോസ് 2 മിസൈൽ വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.

മാക് 7 വേഗത്തിൽ കുതിക്കുന്ന ഈ മിസൈൽ അടുത്തവർഷത്തോടുകൂടി ഉപയോഗക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

300 കിലോമീറ്റർ ദൈർഘ്യം വരെ പ്രഹരശേഷിയുള്ള ഈ മിസൈൽ ബ്രഹ്മോസ് സീരീസിലെ രണ്ടാമത്തെ ക്രൂയിസ് മിസൈലാണ്.

അടുത്ത വർഷത്തോടുകൂടി നിർമാണം പൂർത്തികരിക്കുമെന്ന് പ്രഖ്യാപിച്ച ബ്രഹ്മോസ് 2 മിസൈലിന്റെ നിർമാണം പുരോഗമിച്ചുക്കൊണ്ടിരിക്കെയാണ് ഇന്ത്യ പ്രഹരശേഷി ഏറിയ ബ്രഹ്മോസ് നിർമിക്കാനായി റഷ്യയുമായി ധാരണയിലെത്തിയത്.

ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമായിരിക്കെ പാക്-ചൈന നീക്കങ്ങൾക്ക് ഒരു കടിഞ്ഞാണിടുക എന്ന ഉദ്ദേശത്തോടെ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

600 കിലോമീറ്റർ ദൂരം വരെ പ്രഹരശേഷിയുള്ള മിസൈൽ സാങ്കേതികതയ്ക്കാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. ഭീകരാക്രമണങ്ങൾ മുന്നിൽ കണ്ട് പാകിസ്ഥാന്റെ ഏതു കോണിനേയും ചുട്ടുചാമ്പലാക്കാൻ തക്ക ശേഷിയുള്ള മിസൈലായിരിക്കുമിത്. അതുകൊണ്ട് തന്നെയാണ് പ്രഹരശേഷിയുടെ ദൈർഘ്യം വർധിപ്പിക്കുന്നതും.

ഇന്ത്യയുടെ പക്കൽ നിലവിലുള്ള ബ്രഹ്മോസ് മിസൈലുകൾക്ക് 300 കിലോമീറ്ററാണ് പ്രഹരശേഷി. മാത്രമല്ല 600 കി.മി പ്രഹരശേഷിയുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും ഈ ബ്രഹ്മാസ്ത്രം പോലെ അതിവിനാശകാരിയല്ല.

പർവത നിരകളിലുള്ള ഭീകരക്യാമ്പുകളിലേക്ക് വളരെ കൃത്യതയോടെ അക്രമണം നടത്താനും പോർമുനകളുമായി കടൽ, കര, ആകാശം എന്നിവടങ്ങളിലേക്ക് കുതിക്കാനുമുള്ള മിടുക്കുള്ളതിനാലാണ് ബ്രഹ്മോസിന്റേതു തന്നെ 600 കി.മി പ്രഹരശേഷിയുള്ള മിസൈലിനായി ഇന്ത്യ ഉടമ്പടിയിലെത്തിയത്.

പ്രഹരശേഷി കൂടിയ ഈ ബ്രഹ്മോസ് മിസൈലിന് പൈലറ്റില്ലാ യുദ്ധവിമാനം പോലെ ഏത് ദിശയിൽ നിന്നും ശത്രുക്കളുടെ പ്രതിരോധത്തെ തട്ടിത്തെറിപ്പിച്ച് ലക്ഷ്യം നിറവേറാൻ സാധിക്കും.

കഴിഞ്ഞ ജൂണിൽ 32 രാജ്യങ്ങളുടെ സംഘമായ മിസൈല്‍ ടെക്നോളജി റെജിം (എംടിസിആര്‍) എന്ന മിസൈല്‍ നിയന്ത്രണ സാങ്കേതിക വിദ്യാ സംവിധാനത്തില്‍ഇന്ത്യയ്ക് അംഗത്വം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് റഷ്യയുമായി ചേർന്ന് ഇന്ത്യ 600 കിലോമീറ്റർ പരിധിയുള്ള മിസൈൽ നിർമിക്കാൻ ഒരുങ്ങുന്നത്.

എംടിസിആര്‍ അംഗമല്ലാത്ത രാജ്യങ്ങൾക്ക് 300 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള മിസൈലുകൾ നിർമിച്ചുനൽകാൻ വിലക്കുണ്ടായിരുന്നു. അംഗത്വം സ്വീകരിച്ചതോടുകൂടി ഇന്ത്യയ്ക്ക് പ്രഹരശേഷിയേറിയ ബ്രഹ്മോസ് മിസൈലുകൾ സ്വന്തം കരുത്തായി ഉപയോഗിക്കാം.

നിലവിൽ നിർമാണം പുരോഗമിച്ചുക്കൊണ്ടിരിക്കുന്ന ബ്രഹ്മോസില്‍ അല്പം ചില അഴിച്ചുപണികൾ നടത്തിയാല്‍ 600 കിലോമീറ്റര്‍ പ്രഹരശേഷി നേടാമെന്നാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്യുന്നത്.

പാകിസ്ഥാൻ അടക്കമുള്ള ശത്രു രാജ്യങ്ങൾക്ക് പ്രതിരോധ മേഖലയിൽ ഇന്ത്യ കരുത്താർജ്ജിച്ചതിനെ തുടർന്ന് ചെറുവിരലനക്കാൻ പോലും ഭയപ്പെടേണ്ട സ്ഥിതി വന്നിരിക്കുകയാണ്.

600 കി.മി പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ പാക്ക് ഭീകരാക്രമണങ്ങൾക്ക് എന്നന്നേക്കുമായി ഒരു വിരാമമിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

പാകിസ്ഥാനെ ഒന്നടങ്കം ചാമ്പലാക്കാൻ ശേഷിയുള്ള ബ്രഹ്മോസ് എത്തിക്കഴിഞ്ഞാൽ ഇന്ത്യൻ അതിർത്തികളിൽ നുഴഞ്ഞ് കയറിയുള്ള അക്രമങ്ങൾക്കും ഒരു അറുതിയുമുണ്ടാകും.

  

കൂടുതല്‍... #ഇന്ത്യ #india
Story first published: Friday, October 21, 2016, 14:03 [IST]
English summary
BrahMos missile "first of its kind" in the world
Please Wait while comments are loading...

Latest Photos