നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

By Santheep

നേപ്പാളില്‍ ഇന്ത്യ നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിവാദവിഷയമായി മാറിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് താല്‍പര്യങ്ങളുടെ ബാധ്യത കൂടിയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ആരോപണം.

വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

വിവാദങ്ങള്‍ പുകയുന്നതിനിടയിലും ഇന്ത്യന്‍ ആര്‍മി നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആര്‍മിയുടെ നേപ്പാള്‍ പ്രവര്‍ത്തനങ്ങളില്‍ ഏറെ സഹായകമായി നില്‍ക്കുന്നത് ധ്രുവ് ഹെലികോപ്റ്ററുകളാണ്. ഇന്ത്യ തനതായി വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്ററിന്റെ സഹായത്താല്‍ നേപ്പാളില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. താഴെ ധ്രുവ് ഹെലികോപ്റ്ററുകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നു.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

1984 നവംബര്‍ മാസത്തിലാണ് ധ്രുവ് ഹെലികോപ്റ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനം നടന്നത്. ഏതൊരു ഇന്ത്യന്‍ പദ്ധതിയെയും പോലെ ഈ ഹെലികോപ്റ്റര്‍ നിര്‍മാണ പരിപാടികളും നീണ്ടുപോയി.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

ജര്‍മന്‍ സഹായത്തോടെയാണ് ധ്രുവ് ഹെലികോപ്റ്ററിന്റെ ആദ്യ പ്രോട്ടോടൈപ്പ് ഡിസൈന്‍ തയ്യാറാക്കിയത്. 1992ല്‍ ഈ ഹെലികോപ്റ്റര്‍ ആദ്യത്തെ വിജയകരമായ പറക്കല്‍ നടത്തി.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

പരീക്ഷണപ്പറക്കലിനു ശേഷവും ഈ ഹെലിക്കോപ്റ്ററിന് ആര്‍മിയിലേക്ക് കയറിക്കൂടാന്‍ സാധിച്ചില്ല. ചില ഡിസൈന്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ആര്‍മി ആവശ്യപ്പെട്ടതോടെയാണ് ധ്രുവിന്റെ ഉനിര്‍മാണം അന്ന് നടക്കാതെ പോയത്.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

1998ല്‍ രണ്ടാം പൊഖ്‌റാന്‍ ആണവപരീക്ഷണത്തോടെ അമേരിക്ക ഏര്‍പെടുത്തിയ ഉപരോധങ്ങള്‍ ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ധ്രുവിന്റെ വികസന പരിപാടികള്‍ താല്‍ക്കാലികമായി നിറുത്തിവെക്കേണ്ടി വന്നു.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

പ്രതിസന്ധികളെല്ലാ തരണം ചെയ്ത് 2002ല്‍ ധ്രുവ് പട്ടാള സര്‍വീസില്‍ കയറി.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

മിലിട്ടറി ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതല്ല ഈ ഹെലികോപ്റ്റര്‍. സിവിലിയന്‍മാര്‍ക്കും ധ്രുവ് ഹെലികോപ്റ്ററുകള്‍ വാങ്ങാവുന്നതാണ്. ഇസ്രായേലിലേക്കും നേപ്പാളിലേക്കും ഈ ഹെലികോപ്റ്ററുകള്‍ കയറ്റി അയച്ചിട്ടുണ്ട്.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) ധ്രുവ് ഹെലികോപ്റ്റര്‍ നിര്‍മിച്ചെടുത്തത്. ബങ്കളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണിത്.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

ദക്ഷിണേഷ്യയിലെ ആദ്യത്തെ മിലിട്ടറി എയര്‍ക്രാഫിറ്റ് നിര്‍മിച്ചത് 1940ല്‍ സ്ഥാപിക്കപെട്ട ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിലാണ്.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

ജര്‍മന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായ കുര്‍ത് വാല്‍ഡ്മാര്‍ ടാങ്ക് ഡിസൈന്‍ ചെയ്ത എച്ച്എഫ്-24 മാരുത് ആണ് ഇന്ത്യ തനതായി നിര്‍മിച്ചെടുത്ത ആദ്യ യുദ്ധവിമാനം.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

ദക്ഷിണേന്ത്യയില്‍ രണ്ട് എച്ച്എഎല്‍ പ്ലാന്റുകളാണുള്ളത്. ഇവയിലൊന്ന് ബങ്കളുരുവിലും മറ്റൊന്ന് ഹൈദരാബാദിലും സ്ഥിതി ചെയ്യുന്നു.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

ഇന്ത്യയില്‍ നിര്‍മിച്ച ധ്രുവ് ഹെലികോപ്റ്ററുകള്‍ അപകടങ്ങളില്‍ പെടുന്നതായി ഇക്വഡോറില്‍ നിന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിലിട്ടറി ഉപകരണങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടുകള്‍ തിരിച്ചടിയായിരുന്നു.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

45 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇന്ത്യയുടെ ഇക്വഡോറും തമ്മിലുണ്ടായിരുന്നത്. ഇക്വഡോറിന് കൈമാറിയ ഹെലികോപ്റ്ററുകളില്‍ രണ്ടെണ്ണം ആപകടത്തില്‍ പെട്ട് പൂര്‍ണമായും തകര്‍ന്നതായാണ് അറിയുന്നത്. മറ്റു രണ്ടെണ്ണം കൂടി അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇവയടക്കം നിരവധി ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരീക്ഷണത്തില്‍ നിറുത്തിയിരിക്കുകയാണ് ഇക്വഡോര്‍.

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

ഹെലികോപ്റ്ററുകളിലൊന്ന് പറന്നുകൊണ്ടിരിക്കുന്ന സമയത്ത് തീപ്പിടിത്തമുണ്ടായാണ് നശിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. എന്തായാലും ഇത്തരം വാര്‍ത്തകള്‍ വരുന്നത് ഇന്ത്യയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതല്ല.

Most Read Articles

Malayalam
English summary
India's Dhruv Helicopters are in Rescue Operations in Nepal.
Story first published: Saturday, May 2, 2015, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X