പ്രതീക്ഷയുടെ തുരങ്കം; ഇന്ത്യയിലെ ഏറ്റവും നീളമുള്ള തുരങ്കം നല്‍കുന്നത്‌ പുത്തന്‍ റോഡ് അനുഭവം

ജമ്മു-കശ്മീരിലെ ചെനാനിയെയും നഷ്‌റിയെയും ബന്ധിപ്പിക്കുന്ന 9.2 കിലോമീറ്റര്‍ നീളമുള്ള റോഡ് തുരങ്കം മാര്‍ച്ച് അവസാനത്തോടെ തുറന്ന് നല്‍കും.

Written by: Dijo

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം ഒരുങ്ങുന്നു. ജമ്മു-കശ്മീരിലെ ചെനാനിയെയും നഷ്‌റിയെയും ബന്ധിപ്പിക്കുന്ന 9.2 കിലോമീറ്റര്‍ നീളമുള്ള റോഡ് തുരങ്കം മാര്‍ച്ച് അവസാനത്തോടെ തുറന്ന് നല്‍കും.

ടണല്‍ ഓഫ് ഹോപ് (പ്രതീക്ഷയുടെ തുരങ്കം) എന്നാണ് തുരങ്കം അറിയപ്പെടുക. തുരങ്കം തുറക്കുന്നതോടെ ജമ്മുവും കശ്മീരും തമ്മിലുള്ള ദൂരം 38 കിലോമീറ്ററായി കുറയും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചന നല്‍കിയിട്ടുണ്ട്. 9.2 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത് 2011 മെയ് മാസമായിരുന്നു.

പദ്ധതിയുടെ നിര്‍മ്മാണം 2016 ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്.

ഖാസിഗുണ്ട്-ബാനിഹാല്‍ തുരങ്കത്തിനൊപ്പം, പുതിയ തുരങ്കമായ ടണല്‍ ഓഫ് ഹോപും പ്രവര്‍ത്തിച്ച് തുടങ്ങുന്നത് ജമ്മു-കശ്മീരിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാ കാലാവസ്ഥയിലും റോഡ് കണക്ടിവിറ്റി ഉറപ്പ് വരുത്താന്‍ ഇരു തുരങ്കങ്ങള്‍ക്കും സാധിക്കും. ജമ്മുവും കശ്മീരും തമ്മിലുള്ള ദൂരം 50 കിലോമീറ്ററായാകും ഇരു തുരങ്കങ്ങളും കുറയ്ക്കുക.

സിംഗിള്‍ ടണലായാണ് 9.3 മീറ്റര്‍ വീതിയോടുള്ള ചെനാനി-നഷ്‌റി തുരങ്കത്തെ (ടണല്‍ ഓഫ് ഹോപ്) നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ക്കായി ഒരു എമര്‍ജന്‍സി ടണലും ഇതിലുണ്ട്.

അതേസമയം, ഖാസിഗുണ്ട്-ബാനിഹാല്‍ തുരങ്കത്തിന് ഏഴ് മീറ്റര്‍ വീതം വ്യാസമുള്ള രണ്ട് ട്യൂബുകളാണ് ഉള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജമ്മു-കശ്മീരിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്ക് നീക്കം സുഗമമായി നടത്താന്‍ ഇരു തുരങ്കങ്ങളിലൂടെയും സാധിക്കും.

കൂടാതെ, ശീതകാലത്തും മഴക്കാലത്തും ജമ്മു-കശ്മരിലേക്കുള്ള അവശ്യസാധാനങ്ങളുടെ ചരക്ക് നീക്കവും തുരങ്കത്തിലൂടെ സാധ്യമാകും.

ഒപ്പം, തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മു-കശ്മീരിന്റെ തൊഴില്‍-ഭക്ഷ്യോദ്പാദന മേഖലകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഫോട്ടോ ഗാലറി

ശീതകാലത്തും മഴക്കാലത്തും കശ്മീരിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് മേല്‍ പറഞ്ഞ തുരങ്കം ലക്ഷ്യം വയ്ക്കുന്നതെങ്കില്‍, കശ്മീരിന്റെ ഓഫ് റോഡിംഗ് അനുഭവം വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് പുതുതായി അവതരിച്ചിരിക്കുന്ന എസ് യുവി മോഡല്‍ റേഞ്ചറോവര്‍ വെലാര്‍. കൂടുതല്‍ ചിത്രങ്ങള്‍ താഴെ.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Story first published: Friday, March 10, 2017, 10:32 [IST]
English summary
India's longest tunnel with 9.2km will connect Chenani and Nashri in Jammu & Kashmir.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK