ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തർവാഹിനി...

By Praseetha

രാജ്യത്തിന്റെ നാവികശക്തി വിപുലീകരിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നും അകുല ക്ലാസിൽപ്പെട്ട മറ്റൊരു അന്തർ വാഹിനി കൂടി പാട്ടത്തിനെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2010ലായിരുന്നു ആദ്യമായി ഇന്ത്യ ഈ ഗണത്തിൽപ്പെട്ടൊരു അന്തർവാഹിനിയെ പാട്ടത്തിനെടുക്കുന്നത്. നിലവിൽ ഐഎൻഎസ് ചക്ര എന്ന പേരിലാണ് ഈ അന്തർവാഹിനി നാവികസേനയുടെ ഭാഗമായിരിക്കുന്നത്.

ചരക്കു കപ്പലുകൾക്ക് പുത്തൻ ആവിഷ്കാരവുമായി റോയിസ് റോൾസ്

രണ്ടാമതൊരു ആണവ അന്തർവാഹിനി വാങ്ങുന്നതോടെ കടൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം. അന്തര്‍വാഹിനി കൈമാറ്റത്തിന് റഷ്യന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ത്യ പൂര്‍ത്തിയാക്കിട്ടുണ്ട്. ചൈനയുടെ ആധിപത്യം ഇന്ത്യൻ കടലിൽ വർധിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈന്യം പ്രതിരോധ ശക്തി വർധിപ്പിക്കുന്നത്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

പത്ത് വർഷമാണ് പാട്ടക്കാലാവധി അതുകഴിഞ്ഞാൽ ഈ അന്തർവാഹിനി രാജ്യത്തിന് സ്വന്തമാകും. 2018ലായിരിക്കും അകുല ഗണത്തിൽപ്പെട്ട രണ്ടാമത്തെ അന്തർവാഹിനി ഇന്ത്യൻ സേനയുടെ ഭാഗമാവുക.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

അന്തർവാഹിനിയിലുള്ള ഉപകരണങ്ങൾ ഇന്ത്യൻ സൈന്യത്തിനൊത്ത രീതിയിൽ പരിഷ്കരിക്കുകയും നാവികർക്ക് വേണ്ട പരിശീലനം നൽകുന്നതിനാലുമാണ് ഈ രണ്ട് വർഷത്തെ കാലതാമസം വരുന്നത്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

കടൽ നിരീക്ഷണത്തിന് പുറമെ ശത്രു ആക്രമണങ്ങളിൽ നിന്ന് വിമാനവാഹിനി കപ്പലുകളെ സംരക്ഷിക്കുക എന്നതും ഈ ഗണത്തിൽപ്പെട്ട അന്തർവാഹിനിയുടെ ചുമതലയാണ്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

എട്ട് 533 എംഎം ടോർപ്പിഡോകൾ ആണ് അകുലയിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ സംഹാര‍ ശേഷി ഒരു ആണവാക്രമണത്തിന് തുല്യമാണ്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

ശത്രുക്കളുടെ അന്തർവാഹിനികളും കപ്പലുകളും നിമിഷനേരം കൊണ്ട് തകർക്കാനുള്ള ശക്തിയുണ്ട് ഈ ടോർപ്പിഡോ മിസൈലുകൾക്ക്. ഇത്തരത്തിലുള്ള 40 ടോർപ്പിഡോകൾ വഹിക്കാനുള്ള ശേഷിയുണ്ട് അകുല അന്തർവാഹിനിക്ക്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

അകുലയുടെ സംഹാരശേഷി വർധിപ്പിക്കാൻ ക്ലബ്ബ് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഈ അന്തർവാഹിനിയുടെ ഭാഗമാണ്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

കടലിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ശത്രുവിമാനങ്ങളിൽ നിന്നും ആക്രമണമുണ്ടാവുകയാണെങ്കിൽ തിരിച്ചടിക്കാനുള്ള ആധുനിക മിസൈൽ സംവിധാനവും അകുലയിലുണ്ട്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

ആണവ അന്തർവാഹിനിയായതിനാൽ ഡീസൽ അന്തർവാഹിനികളെക്കാൾ ദീർഘനേരം കടലിനടിയിൽ കഴിയാനും നിരീക്ഷണം നടത്താനും അകുലയ്ക്ക് സാധിക്കും.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

മാത്രമല്ല ഇവയ്ക്ക് ശബ്ദം കുറവാണെന്നുള്ളതിനാൽ ശത്രുക്കളുടെ ശ്രദ്ധയിൽപെടാനുള്ള സാധ്യതയും വളരെ കുറവാണ്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

ആണവ അന്തർവാഹിനി ആണെങ്കിൽ കൂടിയും യുദ്ധസമയങ്ങളിൽ ശത്രുക്കൾക്കെതിരെ ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള നിയമാനുമതി ലഭിക്കുകയില്ല.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

എന്നാലും ആണവാക്രമണത്തിന് തുല്യ പ്രഹരശേഷി നൽകുന്ന 533എംഎം ടോർപ്പിഡോകൾ മാത്രം മതി ശത്രുക്കളെ സംഹരിക്കാൻ എന്നാണ് പ്രതിരോധ വൃത്തങ്ങളുടെ അറിയിപ്പ്.

ഇന്ത്യയ്ക്ക് കാവലായി വീണ്ടുമൊരു ആണവ അന്തതർവാഹിനി...

ചൈനയുടെ ആണവ അന്തർവാഹിനിയേക്കാൾ മികച്ച സാങ്കേതികതയാണ് അകുലയിൽ ഉള്ളത്.

കൂടുതൽ വായിക്കൂ

ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ

കൂടുതൽ വായിക്കൂ

മഞ്ഞിലുറഞ്ഞ കപ്പലിനെ രക്ഷിക്കാന്‍ റഷ്യയ്ക്കും ഐസ്ബ്രേക്കർ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
India to Lease One More Akula-Class Nuclear Sub From Russian Navy
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X