രാത്രിക്കാല പാക് നീക്കം ഇനി അസംഭവ്യം; ഭീകർക്കെതിരെ തീതുപ്പാൻ അപകടം പിടിച്ച യുദ്ധടാങ്കുകളുമായി ഇന്ത്യ

Written By:

പാക് ഭീകരവാദത്തിന് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്ന ദൃഢ പ്രതിജ്ഞയോടെ ഇന്ത്യ കൂടുതൽ കരുത്താർജ്ജിക്കുന്നു. ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ വർധിച്ചുവരുന്ന പാക് അക്രമണങ്ങളെ ചെറുക്കാൻ റഷ്യയിൽ നിന്നും അത്യാധുനിക ടി-90 യുദ്ധടാങ്കുകൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നു.

ഇതുവരെ ഇന്ത്യയുടെ പക്കലില്ലാത്ത തരത്തിൽ അത്യാധുനിക സാങ്കേതികത ഉൾപ്പെടുത്തിക്കൊണ്ടുള്ള യുദ്ധടാങ്കുകളാണ് ഇന്ത്യ അതിർത്തികളിൽ വിന്യസിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 464 എണ്ണം വാങ്ങാനാണ് ഇന്ത്യുടെ തീരുമാനം. 13,448 കോടിയാണ് ഇതിനുള്ള ചിലവ് പ്രതീക്ഷിക്കുന്നത്.

നിലവിൽ നാലായിരത്തോളം യുദ്ധടാങ്കുകൾ ഇന്ത്യയ്ക്കുണ്ടെങ്കിലും പടിഞ്ഞാറൻ അതിർത്തിയിൽ സംഘർഷം തുടർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇതൊന്നും ഉപയോഗപ്രദമല്ലത്തതിനാലാണ് അത്യാധിനിക ടി-90 യുദ്ധടാങ്കുകൾ വാങ്ങാൻ തന്നെ ഇന്ത്യ തീരുമാനിച്ചത്.

ഇതിനകം ഇന്ത്യയുടെ പക്കലിലുള്ള ടാങ്കുകൾ ഉപയോഗിച്ച് രാത്രിക്കാല യുദ്ധങ്ങൾ നടത്തുകയെന്നത് അസംഭവ്യമായതിനാലാണ് തെർമൽ ഇമേജിംഗ് സംവിധാനമുള്ള ഈ യുദ്ധടാങ്കുകൾ തന്നെ ഇന്ത്യ തിരഞ്ഞെടുത്തത്.

രാത്രിക്കാല കാഴ്ചകൾ സാധ്യമാക്കുന്ന തരത്തിലുള്ളതാണ് ഈ സംവിധാനം. അതുകൊണ്ട് തന്നെ രാത്രിക്കാല യുദ്ധങ്ങളിൽ ശത്രുക്കൾക്ക് നേരെ തീതുപ്പുന്നതിന് ടി90 ടാങ്കുകൾക്ക് സാധിക്കും.

നിലവിൽ 18 ടി -90 റെജിമെന്റുകൾ ഇന്ത്യയ്ക്കുണ്ട്. 2020- ഓടെ ഇത്തരത്തിലുള്ള1,657 ടി - 90 ടാങ്കുകൾ സേനയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.

1993 ൽ അത്യാധുനിക സാങ്കേതികതകളുമായി റഷ്യൻ സേനയുടെ ഭാഗമായ മൂന്നാം തലമുറ യുദ്ധടാങ്കുകളാണ് ടി-90.

125എംഎം 2എ46 സ്മൂത്ത്ബോർ മെയിൻ ഗൺ, 1എ45ടി ഫയർ കൺട്രോൾ സിസ്റ്റം, തെർമൽ സൈറ്റ്സ്, 5 എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ, ലേസർ വാണിംഗ് റീസീവറുകൾ എന്നീ അത്യാധുനിക സംവിധാനങ്ങളോട് കൂടിയതാണ് ടി-90.

കാലപ്പഴക്കമേറിയ ടി-72, ടി-55 യുദ്ധടാങ്കുകൾക്ക് പകരമായിട്ടായിരിക്കും പുതിയ ടി-90 യുദ്ധടാങ്കുഖൽ സൈന്യത്തിന്റെ ഭാഗമാകുന്നത്.

ഇന്ത്യയിലേക്കുള്ള റഷ്യൻ പ്രതിനിധികളുടെ സന്ദർശനവേളയിലായിരിക്കും കരാറിൽ ഓപ്പുവയ്ക്കുക.
കരാറിൽ ഒപ്പുവെച്ചാൽ തന്നെ നാലുവർഷങ്ങൾക്ക് ശേഷം മാത്രമായിരിക്കും ടാങ്കുകൾ ഇന്ത്യയ്ക്ക് ലഭിക്കുക.

ഇന്ത്യയുമായുള്ള ഈ ആയുധക്കരാറിൽ അടുത്ത ആറുമാസത്തിനുള്ളിൽ ഒപ്പുവയ്ക്കുമെന്നാണ് റഷ്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അടുത്തിടെ ഉക്രൈനിൽ പാകിസ്ഥാൻ ടി-80 യുദ്ധടാങ്കുകൾ വാങ്ങിയിരിന്നു. ഇവയുടെ അടുത്ത തലമുറയിൽ പെടുന്ന അല്പംകൂടി മികച്ച സംവിധാനമുള്ള ടാങ്കുകളാണ് ടി-90.

റഷ്യയുമായുള്ള ഇന്ത്യയുടെ ഈ പ്രതിരോധ ബന്ധത്തിന് നീണ്ട 60 വർഷങ്ങളുടെ പഴക്കമുണ്ട്. ടി-90 യുദ്ധടാങ്കുകൾക്കുള്ള കരാറിന് പുറമെ എസ്-400 ട്രയംഫ് എയർ ഡിഫെൻസ് മിസൈലുകളും 200 കാമോവ് ലെറ്റ് ഹെലികോപ്ടറുകളും വാങ്ങാനുള് കരാറിൽ ഓപ്പുവെച്ചിട്ടുണ്ട്.

സിയാച്ചിൻ- ലഡാർക്ക് മേഖലകളിൽ വളരെ ഉയർന്ന ഓൾടിറ്റ്യൂഡിൽ പറന്ന് അക്രമമഴിച്ചുവിടാനായിരിക്കും ഈ ഭാരക്കുറവുള്ള ഹെലികോപ്ടറുകൾ ഉപയോഗിക്കുക.

ഇതിനുപുറമെ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഇരുന്നൂറോളം വരുന്ന സുകോയ് യുദ്ധവിമാനങ്ങൾ കൈമാറണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇടപാടിന് സമ്മതിച്ച റഷ്യ കൂടുതൽ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല.

പ്രതിരോധ മേഖലയിൽ ഇനിയും കരുത്ത് തെളിയിച്ച് പാക് ഭീകരവാദത്തിന് വലിയൊരു താക്കീത് നൽകുക എന്നതുതന്നെയാണ് ഇന്ത്യയുടെ ശ്രമം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഇന്ത്യ #india
Story first published: Wednesday, November 2, 2016, 13:09 [IST]
English summary
Army to have Russian T-90 tanks with 'Make in India' element as Pakistan threat looms large
Please Wait while comments are loading...

Latest Photos