ദുബായ് നമ്പർ പ്ലേറ്റ് കിട്ടാൻ ഈ ഇന്ത്യക്കാരൻ ചിലവിട്ടതോ 60 കോടി!!!

Written By:

ഒരു നമ്പർപ്ലേറ്റ് സ്വന്തമാക്കണമെങ്കിൽ നിങ്ങളെ കൊണ്ട് കുറഞ്ഞത് എത്ര രൂപ ചിലവാക്കാനാകും? ആയിരം, പത്തായിരം അതോ ലക്ഷങ്ങളോ? എന്നാൽ ദുബായിൽ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യൻ ബിസിനസുക്കാരൻ ഒരു നമ്പർ പ്ലേറ്റിന് കോടികൾ ചിലവിട്ടിപ്പോൾ വാര്‍ത്തകളിൽ ഇടം തേടിയിരിക്കുന്നത്.

സ്വന്തം റോൾസ് റോയിസ് കാറിന് 33 മില്ല്യൺ ദിർഹം അതായത് അറുപത് കോടി രൂപ ചിലവഴിച്ചാണ് ബൽവിന്ദർ സാഹ്നി എന്ന ദില്ലിക്കാരൻ ദുബായ് ലൈസൻസ് പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓക്ടോബർ എട്ടിന് ദുബായിലെ ജെ ഡബ്ലു മാരിയറ്റ് മാര്‍ക്വി ഹോട്ടലില്‍ വച്ച് നടത്തിയ ലേലത്തിലായിരുന്നു കോടികൾ കണക്കുപറഞ്ഞ് ഡി5 എന്ന നമ്പർപ്ലേറ്റ് നേടിയെടുത്തത്.

ദുബായ് കേന്ദ്രീകരിച്ച് ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന സാഹ്നി ലേലത്തിൽ 1 മില്ല്യൺ ദിർഹത്തിന് മറ്റൊരു നമ്പർപ്ലേറ്റ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

സാഹ്നി കോടികൾ ചിലവിട്ടുള്ള നമ്പർപ്ലേറ്റുകൾ വാങ്ങുന്നത് ഇതാദ്യമല്ല. കഴിഞ്ഞവർഷം 25 മില്ല്യൺ ദിർഹം ചിലവാക്കി 09 എന്നൊരു നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോടീശ്വരന്മാരുടെ അന്തസിന്റെ പ്രതീകമാണ് ചെറിയ നമ്പറുകൾ എന്നതിനാൽ ദുബായിൽ ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ലേലത്തിൽ വിറ്റഴിക്കുകയാണ് പതിവ്.

സായിദ് അൽ കൗരി എന്നൊരു വ്യവസായി 52.2 മില്ല്യൺ ദിർഹം ചിലവാക്കി സ്വന്തമാക്കിയ ഒന്നാം നമ്പർ പ്ലേറ്റായിരുന്നു ഇതുവരെ നടന്ന ലേലത്തിൽ ഏറ്റവും ഉയർന്നത്. 2008ൽ സ്ഥാപിച്ച ഈ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.

ശനിയാഴ്ച നടന്ന ലേലത്തിൽ എൺപതിലധികം നമ്പർ പ്ലേറ്റുകൾ വിറ്റഴിക്കുകയുണ്ടായി. ഡി5 നമ്പർ പ്ലേറ്റിനായി പത്ത് ലക്ഷത്തിൽ തുടങ്ങിയ ലേലം വിളിയായിരുന്നു 60 കോടിയിൽ അവസാനിച്ചത്.

ലേലത്തിൽ പിടിച്ചെടുത്ത എല്ലാ തുകയും ദുബായ് റോഡ്, ട്രാൻസ്പോർട് അധികാരികൾക്ക് കൈമാറുമെന്നാണ് ലേല കമ്പനി അറിയിച്ചിരിക്കുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ദുബായ് #dubai
English summary
Indian businessman buys Dubai licence plate for Rs59.9 crore for his Rolls Royce
Please Wait while comments are loading...

Latest Photos