അപകടത്തില്‍ ബിഎംഡബ്ല്യുവിന് തീപിടിച്ചു; റേസിംഗ് താരം അശ്വിനും ഭാര്യയ്ക്കും ഇത് ദാരുണാന്ത്യം

Written by: Dijo

ചെന്നൈയില്‍ വീണ്ടും വാഹനാപകടം. അതിവേഗ ട്രാക്കിലെ യുവറേസര്‍ അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയുമാണ് മരിച്ചത്. അശ്വിന്‍ സുന്ദര്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനെ തുടര്‍ന്ന് ബിഎംഡബ്ല്യുവിന് തീപിടിക്കുകയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും കാറിനുള്ളില്‍ അകപ്പെട്ടാണ് മരിച്ചത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യ നിവേദിതയുമൊത്ത് വിഹാവ വാര്‍ഷികം ആഘോഷിച്ചതിന് ശേഷം പോരൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.

അശ്വിന്‍ സുന്ദറാണ് അപകടവേളയില്‍ കാറോടിച്ചിരുന്നത്. അപകടത്തിന് ദൃക്‌സാക്ഷികാളായ വഴിയാത്രക്കാര്‍ വിവരം ചെന്നൈ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞയുടന്‍ അഡയാല്‍ ട്രാഫിക് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയെങ്കിലും കാറിന് തീപിടിച്ചതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

പിന്നീട് മൈലാപൂരില്‍ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് കാറിലെ തീ അണച്ചത്. കാര്‍ വെട്ടി പൊളിച്ചാണ് പൊലീസ് സംഘം മൃതദേഹം പുറത്തെടുത്തത്.

ബിഎംഡബ്ല്യുവിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാണ് മരിച്ചത് അശ്വിന്‍ സുന്ദറാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് ദൃക്‌സാക്ഷികളാവരില്‍ ഒരാള്‍ ബിഎംഡബ്ല്യു കാര്‍ കത്തിയമരുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

തീപിടിച്ച കാറിന് സമീപത്തേക്ക് അടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് വ്യക്തമാക്കി.

ഇന്ത്യന്‍ അതിവേഗ ട്രാക്കുകള്‍ക്ക് ഏറെ സുപരിചിതനായ അശ്വിന്‍ സുന്ദറിന്റെ മരണത്തിന്റെ നടുക്കത്തിലാണ് കായിക ലോകമിപ്പോള്‍.

2008 ല്‍ ജര്‍മന്‍ റേസിംഗ് ടീമായ മ-കോണ്‍ മോട്ടോര്‍സ്‌പോര്‍ട്ടുമായ കരാറിലെത്തിയ അശ്വിന്‍ സുന്ദര്‍, ജര്‍മന്‍ ഫോര്‍മുല ഫോക്‌സ് വാഗന്‍ ADAC ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.

2012, 2013 വര്‍ഷങ്ങളിലെ LGB F4 വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ കൂടിയായിരുന്നു അശ്വിന്‍. പതിനാലാം വയസ്സുമുതല്‍ അശ്വിന്‍ അതിവേഗ ട്രാക്കുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു.

പൊതു നിരത്തില്‍ മത്സരിച്ചതിന് പത്ത് അതിവേഗ സ്‌പോര്‍ട്‌സ് കാറുകളെ നിരോധിച്ച ചെന്നൈ പൊലീസ് നടപടിക്ക് പിന്നാലെയാണ് അശ്വിന്‍ സുന്ദറിന്റെ ദാരുണാന്ത്യം.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണി ഉയര്‍ത്തുന്ന ബജാജ് ഡോമിനാര്‍ 400 ന്റെ ഫോട്ടോ ഗാലറി

പുത്തന്‍ ട്രെന്‍ഡിന് ഒപ്പം അണിഞ്ഞൊരുങ്ങിയ 2017 മാരുതി സ്വിഫ്റ്റ്

ഏറെ പ്രതീക്ഷയോടെ വിപണി കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ സെഡാന്റെ ചിത്രങ്ങള്‍

ടാറ്റയില്‍ നിന്നുള്ള മാറ്റൊരു തകര്‍പ്പന്‍ മോഡല്‍ ഹെക്‌സയുടെ ഫോട്ടോ ഗാലറി

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Indian Racer Ashwin Sunder and his wife got killed inside the burning BMW, read in Malayalam.
Please Wait while comments are loading...

Latest Photos