ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന വിഖ്യാതമായ തെറികള്‍

By Santheep

തെറിയൊച്ചകളില്ലാത്ത റോഡുകള്‍ എന്തിനു കൊള്ളാം എന്നേ ഇന്ത്യാക്കാര്‍ ചിന്തിക്കൂ. വണ്ടിയെടുത്ത് പുറത്തിറങ്ങിയാല്‍ റോഡില്‍ ആരെയെങ്കിലും തെറി വിളിച്ചില്ലെങ്കില്‍, ആരുടെയെങ്കിലും വായില്‍ നിന്നത് കേട്ടില്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്ന ജനവിഭാഗമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജീവിക്കുന്നത്.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

ആര്‍ഷഭാരത സംസ്‌കാരപ്രകാരം ഒരാളുടെ റോഡിലെ പ്രാഥമികകൃത്യങ്ങള്‍ തുടങ്ങേണ്ടത് തെറി വിളിച്ചു കൊണ്ടാണ്. വിശാലവും വിവിധ ഭാഷാ-സംസ്‌കാര-മത സംഘര്‍ഷഭരിതവുമായ ഇന്ത്യന്‍ നിരത്തുകളിലെ വൈവിധ്യപൂര്‍ണമായ തെറികള്‍ ഏതെല്ലാമെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഇവ ഒരു കാരണവശാലും റോഡുകളില്‍ പ്രയോഗിക്കാന്‍ പാടില്ലാത്തതാകുന്നു. പ്രായപൂര്‍ത്തിയെത്താത്തവര്‍ ഈ ലേഖനം വായിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.

07. 'ഹിന്ദി: അഭെ സാലെ, അന്ധാ ഹെ ക്യാ?'

07. 'ഹിന്ദി: അഭെ സാലെ, അന്ധാ ഹെ ക്യാ?'

ദില്ലിയിലെ റോഡുകളില്‍ എവിടെയും എപ്പോഴും കേള്‍ക്കാനിടയുള്ള തെറിയാണിത്. വാഹനത്തില്‍ സഞ്ചരിക്കുന്നവരും കാല്‍നടയാത്രക്കാരും ഒരുപോലെ ഈ വാക്കുകള്‍ വളരെ സാധാരണമെന്ന പോലെ ഉപയോഗിക്കുന്നു. 'കണ്ണ് കണ്ടൂടെ അളിയാ?' എന്നാണ് ചോദ്യത്തിന്റെ വാച്യാര്‍ഥം. ചോദിക്കുന്ന രീതി പോലെ അര്‍ഥത്തില്‍ അപകടകരമാം വിധം മാറ്റങ്ങള്‍ വന്നേക്കാം.

06. തമിഴ്: 'വീട്ടിലെ സൊല്ലിട്ട് വന്തിട്ടിയാ?'

06. തമിഴ്: 'വീട്ടിലെ സൊല്ലിട്ട് വന്തിട്ടിയാ?'

വണ്ടിക്ക് മുമ്പിലേക്ക് എടുത്തു ചാടുന്നവരോട് 'വീട്ടില്‍ പറഞ്ഞിട്ടാണോ വന്നത്?' എന്ന് മലയാളികളും ചോദിക്കാറുണ്ട്. ചാവാന്‍ തയ്യാറെടുത്ത് വന്നതാണോ എന്നതിന്റെ കാവ്യാത്മകമായ ഭാഷാവിഷ്‌കാരമാകുന്നു ഇത്.

05. ബംഗാളി: 'പാഗോല്‍ ചാഗോല്‍!'

05. ബംഗാളി: 'പാഗോല്‍ ചാഗോല്‍!'

ഈ വാക്കുകള്‍ മലയാളികള്‍ക്ക് ഇന്നേറെ പരിചിതമാണ്. തോന്നിയപോലെ വണ്ടിയോടിക്കുന്ന ഏത് മലയാളിയുടെയും ചെവിയില്‍ ഇത്തരം വാക്കുകള്‍ എപ്പോഴും വന്നലയ്ക്കാം! 'പൊട്ടന്‍ ആട്' എന്നോ 'ഭ്രാന്തന്‍ ആട്' എന്നോ ഈ വാക്കുകളെ പരിഭാഷപ്പെടുത്താവുന്നതാണ്. നേരത്തെ പറഞ്ഞ രണ്ട് ഭാഷകളിലെ പ്രയോഗങ്ങളും മലയാളത്തിലുണ്ട്. ഇതിന് സമാനമായ പ്രയോഗം നമുക്കുണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

04. കന്നഡ: 'ലോഫര്‍ നന്‍ മകനെ!'

04. കന്നഡ: 'ലോഫര്‍ നന്‍ മകനെ!'

ഏറ്റവും ലോലഹൃദയനായസ കന്നഡികര്‍ ഉപയോഗിക്കുന്ന വാക്കുകളാണിവ. ഇതിനെക്കാള്‍ കടുത്ത തെറികളാണ് പൊതുവില്‍ റോഡില്‍ ഉയര്‍ന്നു കേള്‍ക്കാറുള്ളത്. അവ ഇവിടെ എഴുതാന്‍ നിര്‍വാഹമില്ല. 'തോന്നിവാസിപ്പയ്യന്‍', 'അലവലാതിച്ചെക്കന്‍' എന്നെല്ലാം ഈ പ്രയോഗത്തിന് അര്‍ഥം വരും.

03. ഗുജറാത്തി: 'അഭേ സാലാ ദേഖാതൂ നാതീ? അന്ധാഡോ ചേസൂ?

03. ഗുജറാത്തി: 'അഭേ സാലാ ദേഖാതൂ നാതീ? അന്ധാഡോ ചേസൂ?

ഗുജ്ജൂസിന്റെ വായില്‍ നിന്ന് സാധാരണമായി പുറത്തുവരാറുള്ള തെറികളാണിവ. റോഡില്‍ തോന്നിയപോലെ വണ്ടിയോടിക്കുന്നവരോട് ഇവര്‍ ഇത് ചോദിക്കുന്നു. 'താന്‍ കണ്ണുപൊട്ടനാണോ' എന്നാണ് ചോദ്യം.

02. മലയാളം: 'നായിന്റെ മോനെ, മുഖത്ത് കണ്ണില്ലേടാ?'

02. മലയാളം: 'നായിന്റെ മോനെ, മുഖത്ത് കണ്ണില്ലേടാ?'

മലയാളികള്‍ കേട്ട് പഴകിയിട്ടും ക്ലീഷേ ആകാത്ത തെറികളിലൊന്നാണിത്. എതിരാളിയെ നായയുമായി ഉപമിക്കുന്നത് ഇന്നും ഒരു ഫാഷനാണ്.

01. തെലുഗു: 'പോ റാ യദവാ!

01. തെലുഗു: 'പോ റാ യദവാ!

ഹൈദരാബാദിന്റെ നിരത്തുകളില്‍ സാധാരണ കേള്‍ക്കുന്ന വാക്കുകളാണിവ. പോ റാ യദവാ! 'പോടാ മരപ്പൊട്ടാ' എന്നാണ് ഈ വാക്കുകളുടെ ഏകദേശ മലയാളം.

Most Read Articles

Malayalam
English summary
Indian Insults, Swear Words India Swears By On The Road.
Story first published: Tuesday, April 28, 2015, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X