ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിപ്പിച്ചു!

രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു സാമ്പത്തികവര്‍ഗം അത്യാഡംബരക്കാറുകളുടെ വില്‍പന കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 'പുതുപ്പണക്കാര്‍' എന്ന് നമ്മള്‍ നാടന്‍ ഭാഷയില്‍ വിളിക്കുന്ന ഈ വിഭാഗത്തിന്റെ വിപണിയിലെ അപരിഷ്‌കൃതമായ പെരുമാറ്റം കമ്പനികള്‍ക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായി മാറാറുണ്ട്. ചൈനയില്‍ സ്വന്തം ആഡംബരക്കാര്‍ ഷോറൂമിനു മുമ്പില്‍ കൊണ്ടുചെന്ന് തല്ലിപ്പൊളിച്ച സംഭവം ഈ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇന്ത്യയിലും സമാനമായ ഒരു സംഭവം നടന്നതാണ് പുതിയ വാര്‍ത്ത.

സംഭവം നടന്നത് ഗുജറാത്തിലാണെന്ന് പറയേണ്ടതില്ലല്ലോ. നഗരകേന്ദ്രിത വികസനം നടക്കുന്നതിനാല്‍ ഏറെ പുതുപ്പണക്കാരുള്ള നഗരമാണ് അഹമ്മദാബാദ്. കൂടുതല്‍ വായിക്കാം താഴെ.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

ചിത്രങ്ങളിലൂടെ നീങ്ങുക.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

രാഹുല്‍ എന്ന ബിസിനസ്സുകാരനാണ് തന്റെ പുതിയ ജാഗ്വര്‍ എക്‌സ്‌ജെ കാറിനെ കഴുതകളെ കെട്ടി വലിച്ചത്. കഴുതകള്‍ നികൃഷ്ടജീവിയാണെന്നാണ് പൊതുവില്‍ ഇന്ത്യാക്കാരുടെ ധാരണ. കഴുതയ്ക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വളരെ ബുദ്ധിക്കുറവുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

ഒരു കോടി രൂപയോളം വിലയുള്ള തന്റെ കാറിനെക്കാള്‍ എന്തുകൊണ്ടും വിശ്വാസ്യതയുണ്ട് കഴുതകള്‍ക്കെന്ന് രാഹുല്‍ കണ്ടെത്തി. കഴുതകളെ സ്വന്തമാക്കാന്‍ ഇത്രയധികം പണച്ചെലവില്ലെന്നും രാഹുല്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

തന്റെ ജാഗ്വര്‍ ഇടയ്ക്കിടെ ബ്രേക് ഡൗണ്‍ ആയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ഡീലര്‍ഷിപ്പില്‍ പോയി ശരിയാക്കിക്കിട്ടിയെങ്കിലും ഇത് വീണ്ടും സംഭവിച്ചതായി അദ്ദേഹം ആരോപിക്കുന്നു.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

കാറിന് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അതെല്ലാം തനിക്ക് പട്ടികയിലാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഡീലര്‍ഷിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാധ്യമങ്ങളോട് പറയാന്‍ വേറെ പട്ടിക ആവശ്യമാണോ എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

ജാഗ്വറിന്റെ ലൈറ്റുകള്‍ ഓഫായതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് അദ്ദേഹം പറയുന്നു. വാഹനത്തിന്റെ ബംപര്‍ താഴെ വീണുപോയെന്നും രാഹുല്‍ പറയുന്നുണ്ട്.

ജാഗ്വറിനെ ഗുജറാത്തി കഴുതയെ കെട്ടിവലിച്ചു!

തന്റെ ബന്ധുക്കള്‍ തന്നെ കളിയാക്കിയെന്നും കഴുതയാണ് ഇതിലും ഭേദമെന്ന് പറഞ്ഞതായും രാഹുല്‍ അറിയിക്കുന്നു. അതെസമയം, ജാഗ്വര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. രാഹുലുമായി തങ്ങള്‍ സംസാരിച്ചു വരികയാണെന്നാണ് അവര്‍ പറഞ്ഞത്.

Most Read Articles

Malayalam
കൂടുതല്‍... #jaguar #off beat
English summary
The person took his Jaguar XF to the local Jaguar service centre with posters quoting bogus car, bogus service and bogus company on the car.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X