ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

By Praseetha

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ പരിശീലന വിമാനത്തിന്റെ പറക്കിൽ ബംഗളൂരുവിൽ വിജയകരമായി പൂർത്തീകരിച്ചു. ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40(എച്ച് ടിടി-40) എന്ന പരിശീലന വിമാനം വ്യാഴ്ചയായിരുന്നു ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്.

ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ തേജസ്

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എഎൽ) ആണ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഈ പരിശീലന വിമാനത്തെ നിർമ്മിച്ചത്. നിലവിൽ 70 പരിശീലന വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ആവശ്യമായിട്ടുള്ളത്. അതിൽ ആദ്യത്തെ പരിശീലന വിമാനമായ എച്ച് ടിടി-40 വിമാനത്തിന്റെ പറക്കലാണ് വിജകരമായി പൂർത്തീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

363കോടി രൂപയാണ് എച്ച് ടിടി-40 എന്ന പ്രോജക്ടിനായി ചിലവായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ പരീക്ഷണപറക്കലിന് ശേഷം സുരക്ഷിതമായി ലാന്റ് ചെയ്തു.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

ഇതുപോലെ പലതവണകളായി പരീക്ഷണ പറക്കലിന് ശേഷമായിരിക്കും പൂർണമായും പരിശീലനത്തിനായി ഉപയോഗിക്കുകയെന്ന് എച്ച്എഎൽ വക്താവ് അറിയിച്ചു.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

പുതുതായി നിയമിക്കപ്പെട്ടിട്ടുള്ള പൈലറ്റ്മാരുടെ പരിശീലനത്തിന് വേണ്ടിയാണ് എച്ച്എഎൽ ഇത്തരം വിമാനങ്ങൾ നിർമ്മിക്കുന്നത്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലനങ്ങൾ നടത്തുന്നത് പിലാറ്റസ് പിസി-7എംകെ II, കിരൺ എംകെ-1/എ, ഹോക്ക് എംകെ-132 എന്നീ വിമാനങ്ങളിലാണ്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

പിലാറ്റസ് പിസി-7എംകെ II ബേസിക് ട്രെയിനർ എയർക്രാഫ്റ്റാണ്. രണ്ട്, മൂന്ന് ഘട്ട പരിശീലനത്തിനായാണ് കിരൺ എംകെ-1/എ, ഹോക്ക് എംകെ-132 വിമാനങ്ങൾ ഉപയോഗിക്കുന്നത്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

ഇന്ത്യൻ വ്യോമസേനയ്ക്ക് പിലാറ്റസ് പിസി-7എംകെ II പോലുള്ള 183 ബേസിക് ട്രെയിനർ എയർക്രാഫ്റ്റുകളുടെ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

നിലവിൽ 75 സ്വിസ് നിർമിത ബേസിക് ട്രെയിനർ എയർക്രാഫ്റ്റാണ് വ്യോമസേനയ്ക്കുള്ളത്. അധിക 38 ബേസിക് എയർക്രാഫ്റ്റുകൾ അടുത്ത വർഷത്തോടുകൂടി ലഭ്യമാക്കുന്നതായിരിക്കും.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

2018ഒടുകൂടി എച്ച്എഎൽ ആദ്യ രണ്ട് എച്ച്ടിടി-40 വിമാനങ്ങളുടെ നിർമ്മാണം പൂർത്താകരിക്കുകയും 2020ഓടുകൂടി ഓരോ വർഷവും 20എയർക്രാഫ്റ്റുകൾ വീതം സേനയ്ക്കായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യൻ നിർമിത പരിശീലന വിമാനത്തിന്റെ ആദ്യപറക്കൽ വിജയകരം

ആഫ്രിക്കയിലേക്കും മ്യാൻമാറിലേക്കും എച്ച്ടിടി-40ന്റെ ആയുധങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പതിപ്പ് കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

കൂടുതൽ വായിക്കൂ

ആകാശ കാഴ്ചയ്ക്ക് വിമാനത്തിലും സൺറൂഫ്

കൂടുതൽ വായിക്കൂ

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
HAL-built HTT-40’s first flight successful
Story first published: Tuesday, May 31, 2016, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X