വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

By Praseetha

യുദ്ധവിമാനങ്ങൾക്ക് വളരെ എളുപ്പത്തിൽ പറന്നുപൊങ്ങാനും ഇറങ്ങാനും കഴിയുന്ന വിധത്തിൽ പരന്ന കപ്പൽത്തട്ടോടുകൂടിയതാണ് വിമാനവാഹിനിക്കപ്പലുകൾ. ഈ കപ്പൽത്തട്ട് ഫ്ലൈറ്റ് ഡക്ക് എന്നപേരിലാണറയപ്പെടുന്നത്. നിരവധി വിമാനങ്ങളെ ഒരേസമയം ഈ ഡക്കിൽ പാർക്ക് ചെയ്യാൻ കഴിയും അല്ലാത്തവയെ ഹാംഗറുകൾ എന്നറിയപ്പെടുന്ന കപ്പൽഅടിത്തട്ടിലുള്ള അറകളിലേക്ക് മാറ്റും. ആവശ്യമുള്ളപ്പോൾ ഇവയെ ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്ക് കൊണ്ടുവരികയാണ് പതിവ്.

റഷ്യയ്ക്ക് ഭീഷണിയായി ബ്രിട്ടന്റെ ഭീമൻ യുദ്ധക്കപ്പലുകൾ

യുദ്ധസമയങ്ങളിലാണ് ഇത്തരത്തിലുള്ള വിമാനവാഹിനിക്കപ്പലുകൾ കൂടുതൽ സജീവമാകുന്നത്. ഏകദേശം 50,000ടണോളം ഭാരം വരും ഈ യുദ്ധക്കപ്പലുകൾക്ക്. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിരാട്, ഐഎൻഎസ് വിശാൽ എന്നീ വിമാനവാഹിനിക്കപ്പലുകളാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

വിമാനവാഹിനിക്കപ്പൽ പ്രവർത്തിപ്പിക്കാനായി ആയിരക്കണക്കിന് നാവികരുടേയും പൈലറ്റ്മാരുടേയും സേവനമാവശ്യമാണ്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ഉയർന്ന തലത്തിലുള്ള സാങ്കേതിക വിജ്ഞാനവും മുതൽമുടക്കും വേണ്ടിവരുന്നതിനാൽ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളു.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

2016 മെയിലെ കണക്ക് പ്രകാരം ലോകത്തിൽ 37 വിമാനവാഹിനികപ്പലുകളാണ് പ്രവർത്തനത്തിലുള്ളത്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ഇതിൽ ഏറ്റവും ചിലവേറിയതും ആണവശേഷിയുള്ളതുമായ കപ്പലുള്ളത് അമേരിക്കൻ നാവികസേനയ്ക്കാണ്. മറ്റ് രാജ്യങ്ങളേക്കാൾ പതിൻമടങ്ങ് കരുത്തുറ്റതുമാണ് അമേരിക്കൻ വിമാനവാഹിനികപ്പലുകൾ.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ജെറാൾഡ് ആർ ഫോർഡ് ക്ലാസ് എന്ന അമേരിക്കയുടെ ഭീമൻ കപ്പലിനെ പ്രവർത്തിപ്പിക്കാൻ ഒരുദിവസം ചുരുങ്ങിയത് 7മില്ല്യൺ ഡോളറെങ്കിലും ആവശ്യമായി വരും.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

അമേരിക്കൻ നാവികസേനയ്ക്ക് പത്ത് പടുകൂറ്റൻ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പലുകളാണ് ഉള്ളത്. ഇവയ്ക്കൊരോന്നിനും തൊണ്ണൂറോളം യുദ്ധവിമാനങ്ങളെ വഹിക്കാനുള്ള ശേഷിയാണുള്ളത്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ലോകത്തിൽ വച്ച് ഏറ്റവും വലിയ വിമാനവാഹിനികപ്പലാണ് അമേരിക്കൻ സൈന്യത്തിന്റെ ഈ ആണവവിമാനവാഹിനിക്കപ്പലുകൾ.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ഹെലികോപ്റ്ററുകളെ മാത്രം വഹിക്കുന്ന 9 ആംഫിബീയസ് കപ്പലുകളും അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

അമേരിക്കയുടെ ആണവശേഷിയുള്ള നിമിറ്റ്സ് ക്ലാസ് വിമാനവാഹിനികപ്പലിന് റീഫ്യുവലിംഗ് ആവശ്യമില്ലാതെ ഇരുപത്‌ വര്‍ഷത്തോളം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കൻ സൈന്യം പൈലറ്റുമാരുടെ പരിശീലനത്തിനായി രണ്ട് ശുദ്ധജല വിമാനവാഹിനികപ്പലുകളെ ഉപയോഗിച്ചിരുന്നു. അമേരിക്കയിലെ ഗ്രേറ്റ് തടാകത്തിലായിരുന്നു പരിശീലനം നടത്തിയിരുന്നത്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

അമേരിക്ക കഴിഞ്ഞാൽ ആണവശക്തിയുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ള രാജ്യം ഫ്രാൻസാണ്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാൻ സൈന്യത്തിന് വിമാനവാഹിനി മുങ്ങിക്കപ്പലുകൾ ഉണ്ടായിരുന്നു. കടലിനടിത്തട്ടിലൂടെ മൂന്ന് യുദ്ധവിമാനങ്ങളെയും വഹിച്ച് സഞ്ചരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടായിരുന്നു.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് സൈന്യം ജർമ്മനിക്കെതിരെയായി മരത്തിൽ നിന്നുള്ള പൾപ്പും ഐസും ഉപയോഗിച്ചുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ജപ്പാൻ രണ്ടാം ലോകമഹായുദ്ധക്കാലത്ത് നിർമ്മിച്ച ഒരു ഭീമൻ വിമാനവാഹിനികപ്പൽ കന്നിയാത്രയിൽ തന്നെമുങ്ങിപ്പോയിരുന്നു. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലുതായിരുന്നുവിത്.

കൂടുതൽ വായിക്കൂ

ഉത്തരകൊറിയൻ മുങ്ങിക്കപ്പൽ തിരോധാനം: മൂന്നാം ലോകയുദ്ധത്തിന് സാധ്യത

കൂടുതൽ വായിക്കൂ

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
20 Interesting Facts About Aircraft Carriers
Story first published: Thursday, May 26, 2016, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X