ലോകമഹായുദ്ധക്കാലത്ത് ലോകത്തെ വിറപ്പിച്ചവയാണ് ഈ യുദ്ധട്രെയിനുകൾ; ഇന്നവയൊരു തിരുശേഷിപ്പ് മാത്രം!!!

Written By:

യുദ്ധത്തിനായി ടാങ്കുകളും, വിമാനങ്ങളും, കപ്പലുകളും ഉപയോഗിക്കുന്നതിന് മുൻപ് യുദ്ധട്രെയിനുകൾ നിലവിലുണ്ടായിരുന്നുവെന്ന കാര്യം ആർക്കെങ്കിലും അറിയുമായിരുന്നോ. ലോക മഹായുദ്ധ കാലഘട്ടങ്ങളിൽ ട്രെയിനുകളും യുദ്ധങ്ങളിൽ പ്രധാനപങ്ക് വഹിച്ചിരുന്നു. എന്നാൽ അത്യന്തം രക്ഷാകവചങ്ങൾ ഒരുക്കിയിട്ടുള്ള യുദ്ധട്രെയിനുകൾ ഇന്നൊരു തിരുശേഷിപ്പ് മാത്രമാണ്.

19-20 നൂറ്റാണ്ടുകളിലായിരുന്നു ആയുധങ്ങൾ നിറച്ചുള്ള ഈ യുദ്ധട്രെയിനുകൾ വൻതോതിൽ ഉപയോഗിച്ചിരുന്നത്. യുദ്ധവേളകളിൽ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് യുദ്ധമാഗ്രഹികൾ വഹിക്കുന്നതും യുദ്ധങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു ട്രെയിനുകൾ.

പിന്നീട് റോഡ് ഗതാഗതം വിപുലമായപ്പോൾ റോഡിലുപയോഗിക്കാവുന്ന വാഹനങ്ങൾ നിലവിൽ വന്നതുടോകൂടി പതിയെ ഈ യുദ്ധട്രെയിനുകളുടെ ഉപയോഗം കുറഞ്ഞുവന്നു. റോഡ് വാഹനങ്ങളെ പരിഗണിക്കുമ്പോൾ യുദ്ധങ്ങളിലും മറ്റും പങ്കെടുക്കുന്നതിനും അക്രമണങ്ങൾ ചെറുക്കുന്നതിലും ട്രെയിനുകൾക്ക് ചില പോരായ്മകൾ ഉണ്ടെന്നുള്ള കാരണവും ഇവ ഉപേക്ഷിക്കുന്നതിന് കാരണമായി.

എന്നിരുന്നാലും 1999-2009 കാലയളവിലെ രണ്ടാം ചെചെൻ യുദ്ധവേളകളിൽ റഷ്യൻ ഫെഡറേഷൻ നൂതനരീതിയിലുള്ള യുദ്ധട്രെയിനുകൾ ഉപയോഗിച്ചിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കൻ സിവിൽ യുദ്ധക്കാലത്തായിരുന്നു യുദ്ധോപകരണങ്ങൾ നിറച്ചുള്ള ട്രെയിനുകൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1870-കളിൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിലും പിന്നീട് ബോയർ യുദ്ധത്തിലും ഉപയോഗിച്ചു.

അമേരിക്കൻ സിവിൽ യുദ്ധക്കാലത്തായിരുന്നു യുദ്ധോപകരണങ്ങൾ നിറച്ചുള്ള ട്രെയിനുകൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1870-കളിൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിലും പിന്നീട് ബോയർ യുദ്ധത്തിലും ഉപയോഗിച്ചു.

പിന്നീട് 1905 കാലയളവിൽ റൂസോ-ജാപ്പനീസ് യുദ്ധത്തിലും തുടർന്ന് ഒന്നാം ലോകയുദ്ധത്തിലും പിന്നീടുണ്ടായ സിവിൽ യുദ്ധത്തിലുമായിരരുന്നു വൻതോതിൽ ഈ യുദ്ധട്രെയിനുകൾ ഉപയോഗിച്ചിരുന്നത്.

യുദ്ധങ്ങളിൽ പങ്കെടുക്കുക മാത്രമല്ല ഒരുകൂട്ടം ജനങ്ങളേയും ആയുധങ്ങളേയും വളരെ ചുരുങ്ങിയ സമയത്തിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാമെന്നുള്ളതു കൊണ്ടും ഗതാഗത്തിനായും ഈ ട്രെയിൻ ഉപയോഗിച്ചിരുന്നു.

യുദ്ധടാങ്കുകളുടെ നിർമാണം തുടങ്ങുന്നതിന് മുൻപ് പീരങ്കികളും മറ്റ് യുദ്ധോപകരണങ്ങളും വഹിച്ചുള്ള ഈ ട്രെയിൻ ഭീതിജനിപ്പിക്കുന്നൊരു മിലിട്ടറി വാഹനം തന്നെയായിരുന്നു.

മെക്സികൻ വിപ്ലവം, സ്പാനിഷ് സിവിൽ വാർ, രണ്ടാം ലോക മഹായുദ്ധം എന്നീ കാലഘട്ടങ്ങളിലും യുദ്ധങ്ങളിൽ ഈ ട്രെയിനുകളുടെ വൻ സാന്നിധ്യമുണ്ടായിരുന്നു.

ഔദ്യോഗിക മിലിട്ടറി ഉപയോഗങ്ങൾക്ക് പുറമെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ഒളിപ്പോരാളികൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തതും ഈ ട്രെയിനുകളാണ്.

ശത്രുക്കളുടെ കടന്നുകയറ്റത്തിൽ നിന്ന് തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി ടാങ്കുകൾ, ആന്റി-എയർക്രാഫ്റ്റ്, ആർട്ടിലറി ഗണുകൾ എന്നിവയുടെ ഒരു ആയുധപുരയായി ബ്രിട്ടീഷുക്കാരും കാനഡക്കാരും ഈ ട്രെയിനുകൾ ഉപയോഗിച്ചിരുന്നു.

യുദ്ധസമ്പ്രദായങ്ങളിൽ വന്ന മാറ്റങ്ങൾ യുദ്ധട്രെയിനുകൾ യുദ്ധമുഖത്ത് നിന്ന് പിൻവാങ്ങാൻ കാരണമായി. ടാങ്കുകളും അതുപോലുള്ള മറ്റ് യുദ്ധവാഹനങ്ങളും നിലവിൽ വന്നതോടുകൂടി ട്രെയിനുകളുടെ ഉപയോഗവും കുറഞ്ഞുതുടങ്ങി.

ട്രെയിനുകൾക്ക് റെയിൽ മാർഗം മാത്രമെ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്നതുകൊണ്ടും ബോംബറുകളാൽ എളുപ്പം അക്രമിക്കപ്പെടുമെന്നുള്ള പോരായ്മകളാലും യുദ്ധട്രെയിനുകൾ ഉപോക്ഷിച്ചുതുടങ്ങി.

കമ്മാന്റോകളുടേയും ഒളിപ്പോരാളികളുടേയും അട്ടിമറി പ്രവർത്തനങ്ങൾക്ക് എളുപ്പം കീഴടങ്ങേണ്ടിവരുന്നതും യുദ്ധട്രെയിനുകളുടെ പോരായ്മയായി കണക്കിലാക്കി. എന്നിരുന്നാലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും കുറഞ്ഞതോതിലെങ്കിലും യുദ്ധട്രെയിനുകളുടെ സേവനം ലഭ്യമാക്കികൊണ്ടിരുന്നു.

യൂറോപ്പുക്കാർ യുദ്ധട്രെയിനുകൾ ഉപയോഗിച്ചുള്ള യുദ്ധം അപ്പോഴും ഒരു പരമ്പരാഗത രീതിയായി തുടർന്നുക്കൊണ്ടിരുന്നു. പഴഞ്ചൻ രീതിയാണെങ്കിലും ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ ലോഞ്ചിംഗ് റാംപായി ഉപയോഗിക്കാൻ അനുയോജ്യമായിട്ടുള്ളതാണ് ട്രെയിനുകൾ എന്ന കാരണത്തിലായിരുന്നു യുറോപ്പുക്കാർ ഇതിന്റെ ഉപയോഗം തുടർന്നത്.

കോൾഡ് വാറിന്റെ അവസാനഘട്ടത്തിൽ ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലായ ആർടി-23 മോളോഡെറ്റുകൾ സോവിയറ്റ് യൂണിനനിൽ നിലവിൽ വന്നു. ആണവപോർമുനകൾ വഹിക്കാൻ ശേഷിയുള്ളവയായിരുന്നുവിത്.

ട്രാൻസ്-സൈബീരിയൻ റെയിൽ മാർഗം പ്രത്യേകം രുപകല്പന ചെയ്ത ട്രെയിനുകളിലായിരുന്നു മിസൈൽ വഹിക്കാനും മിസൈൽ ലോഞ്ചിംഗിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.

1970കളിൽ സോവിയറ്റും ചൈനീസ് സർക്കാരും പിളർന്നപ്പോഴായിരുന്നു ഈ ട്രെയിനിന്റെ യുദ്ധപരമായ പ്രാധാന്യം വർധിച്ചത്. സോവിയറ്റ് അതിർത്തികൾ സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള നാലഞ്ചുട്രെയിനുകൾ നിർമിക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്.

യുദ്ധടാങ്കുകളും കരയിലും ജലത്തിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന രണ്ട് ഭാരംകുറഞ്ഞ ടാങ്കുകളും, എഎ ഗണുകളും, മറ്റ് യുദ്ധോപകരണങ്ങളും, തകരാറു തീർക്കാനുള്ള ഉപകരണങ്ങളും സപ്ലെ വാഹനങ്ങളും ഈ ട്രെയിനിൽ ഉൾക്കൊള്ളിച്ചിരുന്നു.

പ്രത്യേകം തയ്യാറാക്കിയ വാഗണുകളിലും തുറന്ന പ്ലാറ്റ്ഫോമിലുകളിലുമായിരുന്നു യുദ്ധോപകരണങ്ങൾ ക്രമീകരിച്ചിരുന്നത്. 5-20എംഎം കനമുള്ള രക്ഷാകവചങ്ങൾ കൊണ്ടായിരുന്നു ട്രെയിന്റിന്റെ ഓരോഭാഗങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നത്.

1990കളിൽ സോവിയറ്റ് യൂണിനന്റെ തകർച്ചയെ തുടർന്നുണ്ടായ കലാപങ്ങളിലും യുദ്ധട്രെയിനുകൾ ഉപയോഗിച്ചിരുന്നു. 1991-2001കാലങ്ങളിൽ നടന്ന യൂഗോസ്ലാവ് യുദ്ധങ്ങളിലും നൂതനശൈലിയിലുള്ള യുദ്ധട്രെയിനുകൾ ഉപയോഗിച്ചിരുന്നു.

അക്കാലത്ത് സേർബിയൻ സൈനികർ ഉപയോഗിച്ച ക്രാജിന എക്സ്പ്രസ് എന്നൊരു ട്രെയിൻ വളരേയേറെ കുപ്രസദ്ധിയാർജ്ജിച്ചതായിരുന്നു. 1992 മുതൽ 95 വരെ നീണ്ടുനിന്ന ബിഹാക് ടൗൺ ഉപരോധത്തിൽ പങ്കാളിയായ ട്രെയിനായിരുന്നുവിത്.

2015ന്റെ അവസാനത്തിൽ ഉക്രെയിനിന്റെ ഡോൺബാസ് പ്രദേശങ്ങളിൽ പ്രോ-റഷ്യൻ സൈനികർ ഹോംമെയ്ഡ് യുദ്ധ ട്രെയിനുകൾ ഉപയോഗിച്ചുവരുന്നതായി ചിത്രീകരിച്ചിരുന്നു.

ചൈനയിൽ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്ന് പറയപ്പെടുന്ന രണ്ട് യുദ്ധട്രെയിനുകളാണ് കിം II-സങ്, കിം-ജോങ്-ഇൽ.

നിധി കൂമ്പാരമായ നാസി ട്രെയിനിനുള്ള തിരച്ചിൽ;നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകൾ

 

 

 

കൂടുതല്‍... #ട്രെയിൻ #train
Story first published: Monday, November 28, 2016, 14:39 [IST]
English summary
The History of Armored Trains And Why They Are Now A Thing Of The Past
Please Wait while comments are loading...

Latest Photos