പാക് ഭീകർക്ക് ഇരുട്ടടി നൽകിയ 'ധ്രുവ് ഹെലികോപ്ടർ' ഇന്ത്യയുടെ അഹങ്കാരം!!!

Written By:

ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ പാകിസ്ഥാൻ തീവ്രവാദമെന്ന ഭീഷണിക്ക് ഇന്ത്യൻ പട്ടാളം കനത്തൊരു തിരിച്ചടി നൽകി. ഇന്ത്യക്കാരെന്ന നിലയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ഇന്ത്യൻ അതിർത്തികളിൽ എപ്പോൾ വേണമെങ്കിലും അക്രമണങ്ങൾ നടത്തി ഏവരേയും കൊന്നോടുക്കാൻ ശേഷിയുണ്ടെന്ന് അഹങ്കരിക്കുന്ന പാക് ഭീകരവാദത്തെയാണ് ഇന്ത്യൻ പട്ടാളം തളച്ചത്.

ഒരു തിരിച്ചടിയും നൽകാതെ എപ്പോഴും നിയന്ത്രണം പാലിച്ചിരിക്കുന്നവരാണ് ഇന്ത്യക്കാർ എന്ന പാക് തീവ്രവാദികളുടെ മൂഢ വിശ്വാസത്തിനാണിപ്പോൾ കനത്താഘാതമേറ്റിരിക്കുകയാണ്. ഒരിക്കൽ പോലും അതിർത്തികളിൽ രക്തചൊരിച്ചലോ, യുദ്ധമോ ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ മൂക്കിൻതുമ്പത്ത് വന്നിരുന്ന് വെല്ലുവിളിച്ചാൽ അത് നോക്കിയിരുന്ന് വിലപിക്കാൻ മാത്രം മൂഢരല്ല എന്നു കാണിച്ചാണ് ഈ ആക്രമണത്തിന് തിരികൊളുത്തിയത്. ലോകരാഷ്ട്രങ്ങൾ തന്നെ ഇന്ത്യയുടെ ഈ നടപടിക്ക് കൂട്ടുനിൽക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

ഉറിയിലും പത്താൻ കോട്ടിലും നടത്തിയ നിഴലാക്രമണങ്ങൾക്ക് മറുപടി നൽകാനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യ. തക്കസമയം കിട്ടിയപ്പോൾ അക്രമണമവിച്ചുവിടാനായി നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ ഹെലികോപ്ടറുകൾ പറന്നു.

ഇന്ത്യയുടെ ഈ തിരിച്ചടിയിൽ നിരവധി പാക് ഭീകരവാദികളും പാക് സൈനികരും കൊല്ലപ്പെട്ടു. പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് ഇന്ത്യൻ സൈന്യമുള്ളതെങ്കിലും ഇതിനൊരു പ്രത്യാക്രമണം പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇന്ത്യൻ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സേനയുടെ ധ്രുവ് എന്ന അത്യാധുനിക ഹെലികോപ്ടറാണ് 25 കമാന്റോകളുമായി പാക് അതിർത്തിയിലേക്ക് പറന്നത്. അങ്ങനെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ് ഹെലികോപ്ടർ വലിയൊരു അക്രമണത്തിന് സാക്ഷ്യം വഹിച്ചു. ഈ ഹെലികോപ്റ്ററിനെ കുറിച്ചാണിവിടെ പരാമർശിക്കുന്നത്.

ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത ഒരു വിവിധോദ്ദേശ ഹെലികോപ്ടറാണ് ധ്രുവ്. 1984ലാണ് ഇതിന്റെ ആദ്യ നിർമ്മാണമാരംഭിച്ചത്.

ജർമൻ കമ്പനിയായ എംബിബിയുടെ സഹകരണത്തിൽ രൂപകൽപന ചെയ്ത് എച്ച്എഎലായിരുന്നു ഹെലികോപ്ടറിന്റെ നിർമാണം നടത്തിയത്. 1992ൽ ആദ്യപറക്കൽ നടത്തിയ ധ്രുവ് 1988ലായിരുന്നു കമ്മീഷൻ ചെയ്തത്.

നിലവിൽ സൈനിക ആവശ്യത്തിനും സിവിലിയൻ ആവശ്യത്തിനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി ധ്രുവ് ഉപയോഗിച്ചുവരുന്നു. മാത്രമല്ല എയർ ആംബുലൻസായും ധ്രുവ് പ്രവർത്തിച്ചുവരുന്നുണ്ട്.

ഇന്ത്യ തദ്ദേശീയ നിർമിച്ച ഈ ഹെലികോപ്ടർ സൈനികാവശ്യങ്ങൾക്കായി മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേന എന്നിവയാണ് സൈനികാവശ്യങ്ങൾക്കായി ധ്രുവ് ഉപയോഗിക്കുന്നത്.

സിയാച്ചിൻ മലനിരകളിലെ രക്ഷാപ്രവർത്തനങ്ങൾക്കും സൈനികാവശ്യങ്ങൾക്കുമായിരുന്നു ധ്രുവ് വൻതോതിൽ ഉപയോഗിച്ചുവന്നിരുന്നത്. ഉയരങ്ങളിൽ പറക്കാൻ കഴിയുന്ന ഭാരം കൂറഞ്ഞ ഈ ഹെലികോപ്ടറിനെ ഹിമാലയൻ മലനിരകളിലെ സൈനികാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു മുഖ്യമായും നിർമിച്ചത്.

ഉയരങ്ങൾ ലക്ഷ്യം വച്ച് പറന്ന് സൈനിക പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ഈ തദ്ദേശീയ ഹെലികോപ്ടറിന് മൂന്ന് ടൺ ഭാരമാണുള്ളത്. ഇന്ത്യൻ സേനയുടെ ചീറ്റ, ചേതക് ഹെലികോപ്ടറുകൾക്ക് പകരക്കാരനായാണ് ധ്രുവെത്തിയത്.

ശക്തി എന്ന കരുത്തുറ്റ രണ്ട് എൻജിനുകളാണ് ധ്രുവ് ഹെലികോപ്ടറിലുള്ളത്. 1,400ലിറ്റർ ഇന്ധനക്ഷമതയാണ് ഇതിന്റെ ഫ്യുവൽ ടാങ്കിനുള്ളത്.

പരമ്പരാഗത രീതിയിലുള്ള ഡിസൈനാണ് ധ്രുവിന് നൽകിയിരിക്കുന്നത്. കാർബൺ ഫൈബർ കൊണ്ട് നിർമിച്ച കോക്പിറ്റും ദൃഢതയേറിയ സീറ്റുകളുമാണ് മറ്റൊരു പ്രത്യേകത. 12 മുതൽ 14 വരെയുള്ള സീറ്റുകളാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

8 ആന്റി-ആർമർ മിസൈലുകൾ, 4 എയർ-ടു-എയർ മിസൈലുകൾ, 4 റോക്കറ്റ് പോഡുകൾ, 70എംഎം, 68എംഎം റോക്കറ്റുകൾ എന്നിവ വഹിക്കാനാകും ധ്രുവിന്.

നേവൽ വേരിയന്റിനാകട്ടെ രണ്ട് ടോർപിഡോകളും 4 ആന്റി-ഷിപ്പ് മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട്.

ഈ ഹെലികോപ്ടറിന്റെ എല്ലാ വേരിയന്റുകളിലും ടെയിൽ റോട്ടറിനെ സംരക്ഷിക്കാൻ ടെയിൽ സ്കിഡും എയർഫോസ്, ആർമി ഹെലികോപ്ടറ്ററുകളിൽ നോൺ-റിക്ട്രാക്റ്റബിൾ മെറ്റൽ സ്കിഡ് ലാന്റിംഗ് ഗിയറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ധ്രുവിന്റെ എയർആംബുലൻസിൽ രണ്ട് സ്ട്രെച്ചർ രോഗികളും നാല് മെഡിക്കൽ അറ്റെൻഡർമാരും അല്ലെങ്കിൽ നാല് സ്ട്രെച്ചർ രോഗികളേയും രണ്ട് മെഡിക്കൽ അറ്റെൻഡർമാരേയും ഉൾക്കൊള്ളിക്കാൻ സാധിക്കും.

മാർക് 3 ആണ് ധ്രുവ് ഹെലികോപ്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്. ശക്തി എൻജിൻ, പുതിയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്, വാർണിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഷാഫ്, ഫ്ലെയർ ഡിസ്പെൻസർ, വൈബ്രേഷൻ കൺട്രോൾ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ഈ ഹെലികോപ്ടറിൽ ഉപയോഗിച്ചിട്ടുള്ളത്.

ധ്രുവ് ഹെലികോപ്ടറിനെ പോലെ ഇത്തരത്തിൽ ഇരുനൂറിലധികം ഭാരം കുറഞ്ഞ യുദ്ധഹെലികോപ്ടറുകൾ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായി വന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടുതൽ ഹെലികോപ്ടർ നിർമിക്കുകയാണെങ്കിൽ രാജ്യസുരക്ഷയ്ക്കിതൊരു മുതൽകൂട്ടായിരിക്കും.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #വിമാനം #aircraft
English summary
Indian Army Used Dhruv Helicopters To Fly Indian Soldiers For ‘Surgical Strike’ Inside PoK
Please Wait while comments are loading...

Latest Photos