ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

By Praseetha

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയത് വികസിപ്പിച്ചെടുത്ത യുദ്ധവിമാനം തേജസ് വ്യോമസേനയുടെ ഭാഗമായി. വെള്ളിയാഴ്ച ബെംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ നടന്ന ചടങ്ങിലാണ് രണ്ട് തേജസ് വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറിയത്.

ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ

നിരവധിപേർ ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷ്യംവഹിക്കാൻ എത്തിയിരുന്നു. ദക്ഷിണ വ്യോമകമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ ജസ്ബീര്‍ വാലിയ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ഒറ്റ എന്‍ജിൻ മാത്രമുള്ള ലോകത്തെ ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണിത്.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡാണ് ഇവ നിര്‍മ്മിച്ചത്. ഡോ. കോട്ട ഹരിനാരായണനാണ് ഇവയുടെ ശില്പ്പി.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ബെഗ്ളൂരുവിലെ എച്ച്എഎൽ നിന്നാണ് ഈ യുദ്ധവിമാനം നിർമിച്ചത്. ഡോ. കോട്ട ഹരിനാരായണനാണ് വിമാനത്തിന്റെ രൂപകല്പനയ്ക്ക് പിന്നിൽ.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

15 വര്‍ഷം മുമ്പായിരുന്നു തേജസിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍. 2001നുശേഷം 3050 ത്തോളം പരീക്ഷണപ്പറക്കലാണ് നടത്തിയത്.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ഒടുവിൽ ഇക്കഴിഞ്ഞ മെയിലായിരുന്നു അവസാനഘട്ട പരീക്ഷണ പറക്കൽ നടത്തിയത്. ‌

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

എന്‍ജിന്‍ ഉള്‍പ്പെടെ വിമാനത്തിന്റെ പലതും ഇറക്കുമതി ചെയ്തതാണ്. 33 വര്‍ഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ശബ്ദാത്തേക്കാൾ വേഗത്തിൽ പറക്കുന്ന ഈ യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

തേജസിന്റെ ആസ്ഥാനം രണ്ടു വര്‍ഷം ബെംഗളൂരുവായിരിക്കും പിന്നീട് തമിഴ്‌നാട്ടിലെ സുളൂരേക്ക് മാറ്റുമെന്നാണ് സേനാ അധികൃതർ അറിയിച്ചിരിക്കുന്നത്.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ഈ സാമ്പത്തിക വര്‍ഷം ആറു തേജസ് വിമാനങ്ങളും അടുത്ത വർഷം എട്ടെണ്ണവും സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

കരയിലും കടലിലും ഒരേപോലെ ആക്രമണം നടത്താൻ കഴിവുള്ള തേജസിന് 13.2മീറ്റർ നീളവും 12 ടൺ ഭാരവും 4.4മീറ്റർ ഉയരുവുമാണുള്ളത്.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ദൂരപരിധി 400 കിലോമീറ്ററുള്ള ഈ യുദ്ധവിമാനത്തിന്റെ വേഗത മണിക്കൂറിൽ 1350കിലോമീറ്ററാണ്.

 ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

ഏതാണ്ട് 250കോടി രൂപയാണ് ഈ സുപ്പർസോണിക് യുദ്ധവിമാനത്തിന്റെ നിർമാണ ചിലവായി കണക്കാക്കുന്നത്.

കൂടുതൽ വായിക്കൂ

ബോയിംഗ് വിമാനത്തെ വീടാക്കിയ അമേരിക്കക്കാരൻ

കൂടുതൽ വായിക്കൂ

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം?

Most Read Articles

Malayalam
English summary
HAL Tejas supersonic fighter jets inducted into Indian Air Force
Story first published: Saturday, July 2, 2016, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X