പാമ്പൻ പാലം ലോക എൻജിനിയറിംഗ് വിസ്മയങ്ങളിൽ ഒന്ന്!

By Praseetha

ഇന്ദിരാഗാന്ധി ബ്രിഡ്ജ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പാമ്പാൻ പാലം ഇന്ത്യയിലെ അഞ്ച് കടൽ പാലങ്ങളിൽ ഒന്നാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായിട്ടുള്ള പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഏക പാലമാണിത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത ഈ പാതകൾ നിങ്ങളെ ഞെട്ടിക്കും

രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിന് ഇടയിൽ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെയായിട്ടാണ് പാലം നിർമിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻ പാലം രാജ്യത്തെ എൻജിനിയറിംഗ് വിസ്മയങ്ങളിൽ തന്നെ ഒന്നാണ്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ട്രെയിനുകൾ പോകുന്ന പാലത്തെയാണ് പ്രധാനമായും പാമ്പൻ പാലമെന്ന് വിളിക്കുന്നത്. ഇതിന് സമാന്തരമായി മറ്റ് വാഹനങ്ങൾക്ക് പോകാനുള്ള പാലവും പണിതിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുള്ളത് പാമ്പാൻ പാലത്തിനാണ്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന ആ സുവർണക്കാലത്തോളം തന്നെ പഴക്കമുണ്ട് എന്നുവേണം പറയാൻ.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

വ്യാപാരത്തിനു വേണ്ടി ധനുഷ്കോടിയേയും ശ്രീലങ്കയേയും ബന്ധിപ്പിക്കാൻ വേണ്ടിയായിരുന്നു പാക് കടലിടുക്കിനു കുറുകെയായി ബ്രിട്ടീഷുക്കാർ ഈ പാലം പണിയിച്ചത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

രാമേശ്വരത്തിന്റെ കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് പതിനാറ് കിലോമീറ്റർ മാത്രമെയുള്ളൂ എന്നാൽ ചരക്കുകൾ കയറ്റി അയക്കുന്നതിനുള്ള ഒരേയൊരു തടസം പാക് കടലിടുക്കാണ്. അങ്ങനെയാണ് ബ്രിട്ടീഷുക്കാർ പാലത്തിന്റെ നിർമാണത്തിനുള്ള തുടക്കം കുറിച്ചത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

1911ൽ നിർമാണമാരംഭിച്ച് 1914ലോടുകൂടി പാലം പൂർത്തീകരിക്കുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള പാലം 143 തൂണുകളിലായിട്ടാണ് പണിക്കഴിപ്പിച്ചിട്ടുള്ളത്. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ഇതിന് ശേഷം കടൽപ്പാലങ്ങൾ പണിതിട്ടുണ്ടെങ്കിലും പാമ്പൻ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

കപ്പൽ ഗതാഗതത്തിനായി പാലത്തിന്റെ നടുഭാഗം ഉയർത്താവുന്ന രീതിയിലാണ് പാലത്തിന്റെ രുപകല്പന. അക്കാലത്തെ സാങ്കേതിക വളർച്ച വെച്ചുനോക്കുമ്പോൾ വളരെ നൂതനമായ ആശയമാണ് ഈ ലിഫ്റ്റ്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

പാലത്തിനുള്ള ഉരുക്കിന്റെ ഭാഗങ്ങൾ ലണ്ടനിൽ നിർമിച്ച് ഇവിടെ കൊണ്ടുവന്ന് യോജിപ്പിക്കുകയായിരുന്നു. ബ്രിട്ടീഷ്ക്കാലത്തെ നിർമിതിയായതു കാരണമാണ് പാലം ഇന്നും ദൃഢതയോടെ നിലക്കൊള്ളുന്നത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ഉരുക്കിൽ നിർമ്മിച്ച പാമ്പൻ പാലത്തിന്റെ കരുത്തിനെ വർണിക്കുന്ന പരസ്യങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. 1964 ലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ ധനുഷ്കോടിയെന്ന പട്ടണം തന്നെ ഒലിച്ചുപോയി.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

എന്നാൽ പാലത്തിന് അല്പം ചില തകരാറോഴിച്ച് വേറെന്നും സംഭവിച്ചിട്ടില്ല. പാലത്തിന്റെ നടുവീലെ ലിഫ്റ്റും കാറ്റിൽ തകർന്നില്ല. കേടുപാട് വന്ന ഭാഗങ്ങൾ പുതുക്കി പണിതതാണ് ഇന്നത്തെ പാലം.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ദുർഘടമായ കൊങ്കൺപാതയും ദില്ലി മെട്രോയും പണിയാൻ നേതൃത്വം വഹിച്ച ഇ. ശ്രീധരൻ ആണ് പാമ്പൻ പാലം പുതുക്കി പണിതത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

റെയിൽ ഗതാഗതത്തിന് വേണ്ടിയായിരുന്നു പാമ്പൻ പാലം രൂപകല്പന ചെയ്ത്‌ത്. 1988ൽ ഇതിന് സമാന്തരമായി റോഡ് പാലം പണിയും വരെ ഈ റെയിൽവെ പാലമായിരുന്നു ഒരേയൊരു ഗതാഗത മാർഗം.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനം കൂടിയാണ് ഈ പാലം. ലോകത്തിൽ വെച്ച് ഏറ്റവും നീളം കൂടിയ അസാധാരണമായ റെയിൽപാലം എന്ന പദവി ഈ പാലത്തിന് ലഭിച്ചിട്ടുണ്ട്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ലോകത്താകമാനം നടത്തിയ പഠനങ്ങൾക്ക് ശേഷം നാഷണല്‍ ജ്യോഗ്രഫിക് ചാനലാണ് പാമ്പൻ പാലത്തിന് ഈ ബഹുമതി നൽകിയത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

മീറ്റർഗേജായിരുന്ന പാലത്തെ ബ്രോഡ്ഗേജാക്കി മാറ്റിയത് 2007ലായിരുന്നു. ബ്രോഡ്ഗേജ് പാലം പണിയാൻ 800 കോടി രൂപ ചെലവാകുമെന്നതിനാൽ പാമ്പൻ പാലം ഉപേക്ഷിക്കേണ്ട സാഹചര്യമെത്തിയപ്പോൾ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഏപിജെ. അബ്ദുൽ കലാമായിരുന്നു പാലം പുതുക്കിയത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ഇപ്പോൾ ചരക്ക് തീവണ്ടികൾക്ക് പോകാൻ മാത്രം പാലം ശക്തമാണ്. 2009 ലായിരുന്നു പാലത്തിന്റെ കരുത്ത് വർധിപ്പിച്ചത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

പാക് കടലിടുക്കിലൂടെ കപ്പൽ കടന്ന് വരുമ്പോൾ റെയിൽപാലം ഒരു ഗേറ്റായി മാറി കപ്പലിന് വഴിയൊരുക്കും. കപ്പൽ കടന്നുപോയാൽ പഴയപടി റെയിൽപാളമായി മാറുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരേയൊരു പാലമാണിത്.

കരുത്തിന്റെ പ്രതീകമായ പാമ്പൻ പാലം ഇന്ത്യൻ വിസ്മയങ്ങളിൽ ഒന്ന്!

ഇന്ന് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്ന് കൂടിയാണ് പാമ്പന്‍ പാലം.

കൂടുതൽ വായിക്കൂ

ആധുനിക എഞ്ചിനിയറിങിനെയും അമ്പരിപ്പിക്കുന്ന പനാമ കനാൽ അത്ഭുദം

കൂടുതൽ വായിക്കൂ

ചില്ല് പാലത്തിലൂടെ കാർ ഓടിയാൽ, വോൾവോ ശ്രമിക്കുന്നതെന്തിന്?

Most Read Articles

Malayalam
കൂടുതല്‍... #പാലം #bridge
English summary
Pamban Bridge: 6 Facts You Probably Don’t Know
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X