വിമാനങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

Written By:

വിമാനങ്ങള്‍ നിങ്ങളില്‍ ഇപ്പോഴും കൗതുകമുണര്‍ത്താറുണ്ടോ? പതിവാകുന്ന വിമാനയാത്രകള്‍ പലപ്പോഴും നമ്മുടെ ആകാശകൗതുകങ്ങളെ തല്ലിക്കെടുത്തും. എന്നാല്‍ വിമാനങ്ങളെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില രസകരമായ കാര്യങ്ങളുമുണ്ട്.

മിന്നലിനെ പ്രതിരോധിക്കും

മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്നാല്‍ മിന്നലുകള്‍ക്ക് എതിരായ പ്രതിരോധ സംവിധാനം വിമാനങ്ങളെ സംരക്ഷിക്കുന്നു എന്ന് മാത്രം.

വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ 1000 മണിക്കൂര്‍ യാത്രകളില്‍ ഒരിക്കല്‍ എങ്കിലും വിമാനങ്ങളില്‍ മിന്നല്‍ ഏല്‍ക്കാറുണ്ട്. 1963 ന് ശേഷം ഒരിക്കല്‍ പോലും മിന്നല്‍ ഏറ്റു വിമാനം തകര്‍ന്നിട്ടില്ല.

വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല!

വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, വിമാനപകടങ്ങളില്‍ പിന്‍നിര മിഡില്‍ സീറ്റ് യാത്രക്കാരുടെ മരണനിരക്ക് താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് രഹസ്യ ബെഡ്‌റൂം

ദീര്‍ഘദൂര വിമാനയാത്രകളിലാണ് ഈ രഹസ്യ സൗകര്യം ക്രൂ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ബോയിംഗ് 777, 787 ഡ്രീലൈനേഴ്‌സ് ഉള്‍പ്പെടുന്ന വിമാനങ്ങളിലാണ് ക്രൂ അംഗങ്ങള്‍ക്ക് രഹസ്യ ബെഡ്‌റൂമുകള്‍ നല്‍കുന്നത്. 6 മുതല്‍ 10 കിടക്കകള്‍ വരെയുള്ള ചെറിയ രഹസ്യ ക്യാബിനാണ് ഇതിനായി സജ്ജമാക്കുന്നത്.

ലാന്‍ഡിംഗിനിടെയുള്ള ലൈറ്റണയ്ക്കല്‍

രാത്രികാലങ്ങളിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത് എങ്കില്‍, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇന്റീരിയര്‍ ലൈറ്റുകള്‍ അണയ്ക്കാറുണ്ട്. എന്തിനാകാം ഇത്? മുന്‍കരുതലിന്റെ ഭാഗമാണിത്.

രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ലൈറ്റുകള്‍ അണയ്ക്കുന്നത്. 

കൂടാതെ, ലാന്‍ഡിംഗിനിടെ വിന്‍ഡോ ഷെയ്ഡുകള്‍ ഉയര്‍ത്താനും ഫ്‌ളൈറ്റ് അറ്റന്റന്റുമാര്‍ ആവശ്യപ്പെടാറുണ്ട്. ഇതും അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ഥലകാല വിവരങ്ങള്‍ ലഭ്യമാക്കാനാണ്.

പറക്കാന്‍ രണ്ട് എഞ്ചിനുകള്‍ ആവശ്യമില്ല

വിമാനയാത്രകളില്‍ പെട്ടെന്ന് എഞ്ചിന്‍ കേടായാലോ എന്ന ഭയമുണ്ടോ? എല്ലാ യാത്ര വിമാനങ്ങള്‍ക്കും സഞ്ചരിക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളമാണ്. ഒരു എഞ്ചിനില്‍ പറക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി വിജയിച്ചതിന് ശേഷം മാത്രമാണ് യാത്രാവിമാനങ്ങള്‍ ആകാശത്ത് പറക്കുന്നതും.

യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമായാലും ഏറെ ദൂരം ആകാശത്ത് പറന്ന് നീങ്ങാന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. ഗ്ലൈഡ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്. 

ഓരോ ആയിരം അടി ഉയരത്തിലും രണ്ട് മൈല്‍ ദൂരം തെന്നി നീങ്ങാന്‍ ബോയിംഗ് 747 വിമാനങ്ങള്‍ക്ക് സാധിക്കും. യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ ഈ സമയം തന്നെ ധാരാളം.

എന്തിനാണ് ബാത്ത്‌റൂമില്‍ ആഷ്‌ട്രെയ്?

വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. പിന്നെ ബാത്ത്‌റൂമില്‍ എന്തിനാണ് ആഷ്‌ട്രെയ് നല്‍കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതും മുന്‍കരുതലിന്റെ ഭാഗമാണ്.

ഇനി ഏതെങ്കിലും ഒരു അവസരത്തില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച് കടത്തിയ സിഗരറ്റ് വലിക്കാന്‍ പദ്ധതിയിടുന്നുണ്ട് എങ്കില്‍ അത് ബാത്ത്‌റൂമില്‍ വെച്ച് മാത്രമാകും. 

ഈ അവസരത്തില്‍ സിഗരറ്റ് ബഡ് സുരക്ഷിതമായി കെടുത്തി കളയാനാണ് ബാത്ത് റൂമില്‍ ആഷ്‌ട്രെയ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുകവലി കണ്ടെത്തുന്ന പക്ഷം അതത് വ്യക്തികള്‍ക്ക് ഭീമമായ പിഴ ഒടുക്കേണ്ടതായും വരും.

വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍?

ഇത് ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിക്കാനാണ്. മൂന്ന് അക്രൈലിക് പാളികള്‍ കൊണ്ടാണ് വിമാനങ്ങളിലെ ജനാലകള്‍ നിര്‍മ്മിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ എക്സ്റ്റീരിയര്‍ അല്ലെങ്കില്‍ പുറംപാളി തകര്‍ന്നാലും രണ്ടാം അക്രൈലിക് പാളി സംരക്ഷണം ഏകും. 

ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് രണ്ടാം പാളിക്ക് സംരക്ഷണം ഏകുന്നതിനാണ് ജനാലകളില്‍ ചെറു ദ്വാരങ്ങള്‍ നല്‍കുന്നത്.

അതെന്താകാം വിമാനങ്ങളില്‍ ഭക്ഷണം രുചികരമല്ലാത്തത്?

വിമാനങ്ങളിലെ ഭക്ഷണങ്ങള്‍ ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. മോശം ഭക്ഷണത്തിന് കുറ്റക്കാര്‍ എയര്‍ലൈന്‍സുകളാണോ? യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിലെ രുചി വ്യത്യാസത്തിന് കാരണം വിമാനം തന്നെയാണ്.

വിമാനങ്ങളിലെ റീസൈക്കിള്‍ഡ് ഡ്രൈ വായുവാണ് ഇതിന് കാരണക്കാരന്‍. വായുവില്‍ പദാര്‍ത്ഥങ്ങളുടെ മധുരം 30 ശതമാനം വരെ കുറയുമെന്നും ഉപ്പ് രസം വര്‍ധിക്കുമെന്നും പഠനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.

ഓക്‌സിജന്‍ മാസ്‌കുകളെ കുറിച്ച്

ക്യാബിന്‍ സമ്മര്‍ദ്ദം പൊടുന്നനെ കുറഞ്ഞാല്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കണമെന്ന ഫ്‌ളൈറ്റ് അറ്റന്റന്റുമാരുടെ നിര്‍ദ്ദേശം നമ്മുക്ക് സുപരിചിതമാണ്. എന്നാല്‍ ഓക്‌സിജന്‍ മാസ്‌കുകളുടെ ദൈര്‍ഘ്യം കേവലം 15 മിനിറ്റ് മാത്രമാണെന്ന് കാര്യം ആരും പറയില്ല.

കേട്ടാല്‍ ഒരല്‍പം ഭയപ്പെടാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 15 മിനിറ്റ് തന്നെ ധാരാളമാണ്. സമ്മര്‍ദ്ദം കുറയുന്ന അടിയന്തര സാഹചര്യമുണ്ടായാല്‍, പൈലറ്റുമാര്‍ വിമാനത്തെ 10000 അടി താഴ്ചയിലേക്ക് കൊണ്ട് വരും. ഇത് ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തും.

വിമാനങ്ങള്‍ ആകാശത്ത് വരയ്ക്കുന്ന വരകള്‍

ആകാശത്ത് പ്രത്യക്ഷപ്പെടുന്ന വരകള്‍ സാന്ദ്രീകരണത്തിന്റെ ഭാഗമാണ്. കംബസ്റ്റന്‍ പ്രോസസിന്റെ ഭാഗമായി വിമാന എഞ്ചിനില്‍ നിന്നും നീരാവിയും ഉത്പാദിപ്പിക്കപ്പെടും. 

എക്‌സ് ഹോസ്റ്റില്‍ നിന്നും പിന്തള്ളപ്പെടുന്ന നീരാവി, തണുത്ത അന്തരീക്ഷത്തില്‍ വരകള്‍ ഒരുക്കുന്നു. ലളിതമായി പറഞ്ഞാല്‍, തണുപ്പ് കാലത്തുള്ള നമ്മുടെ നിശ്വാസത്തിന് സമാനമാണ് ഇത്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Things You Probably Didn’t Know About Airplanes. Read in Malayalam.
Please Wait while comments are loading...

Latest Photos