വിമാനയാത്രയിലെ അതിശയിപ്പിക്കുന്ന ചില വസ്തുതകൾ

By Super Admin

മനുഷ്യർ ഇതുവരെ നടത്തിയതിൽ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് വിമാനം എന്നത് സമ്മതിച്ചേ മതിയാകൂ. അല്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ ഏത്കോണിലേക്കും എത്തിപ്പെടാനുള്ള മനുഷ്യന്റെ ഇന്നത്തെ ആഗ്രഹം സാധിക്കില്ലായിരുന്നു. 1903ൽ ആദ്യമായി വിമാനം കണ്ടെത്തിയപ്പോൾ അതിനുള്ള എല്ലാ ക്രെഡിറ്റും അമേരിക്കക്കാരായ റൈറ്റ് ബ്രദേഴ്സിന് അവകാശപ്പെട്ടിട്ടുള്ളതാണ്.

അതിരുകളില്ലാ ലോകത്തേക്ക് ആഡംബരങ്ങളിൽ മുഴുകിയുള്ള യാത്ര

എന്നാൽ അതിനുമുൻപും വിമാനയാത്രയുണ്ടായിരുന്നതിന് തെളിവല്ലെ ഇതിഹാസ കാവ്യം രാമാണയത്തിൽ പരാമർശിച്ചിട്ടുള്ള പുഷ്പകവിമാനം? ഒരു പക്ഷെ സീതാദേവിയെ ലങ്കയിലേക്ക് കടത്താൻ പത്ത്തലയുള്ള രാവണൻ ഉപയോഗിച്ച പുഷ്പക വിമാനമായിരിക്കാം ഈ ഉലകത്തിലെ ആദ്യത്തെത്. പുരാണങ്ങൾ എന്തോക്കെയായലും വ്യോമയാനവുമായി ബന്ധപ്പെട്ട നിങ്ങളറിയാത്ത ചില രസകരമായ കാര്യങ്ങളാണിവിടെ വ്യക്തമാക്കിയിരിക്കുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

1919ൽ സ്ഥാപിതമായിട്ടുള്ള കെഎൽഎം എന്നൊരു വിമാനക്കമ്പനിയാണ് ലോകത്തിൽ വച്ചേറ്റവും പുരാതനമായിട്ടുള്ളത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

1920ൽ സ്ഥാപിക്കപ്പെട്ട പഴക്കത്തിൽ രണ്ടാമതായിട്ടുള്ള എയർലൈനാണ് ക്വണ്ടാസ്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

എയർബസ് എ380 വിമാനത്തിന്റെ വിങ് സ്പാൻ എന്നുപറയുന്നത് വിമാനത്തിന്റെ നീളത്തെക്കാൾ കൂടുതലാണെന്നാണ് പറയുന്നത്. 80മീറ്റർ വിങ്സ്പാനും 72.7മീറ്റർ നീളവുമാണിതിനുള്ളത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

സിങ്കപ്പൂർ എയർലൈൻ ഒരു വർഷം ചിലവിഴിക്കുന്നത് വളരെ ഭാരിച്ചൊരു തുകയാണത്രെ! ഭക്ഷണത്തിനായി 700മില്ല്യൺ ഡോളറും മദ്യത്തിനായി 16മില്ല്യൺ ഡോളറുമാണത്രെ ചിലവാക്കുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

മത്സ്യമുട്ടകൾ കൊണ്ട് വിശിഷ്ട ഭോജ്യങ്ങളുണ്ടാക്കാൻ ഒരു വർഷം10 ടൺ മത്സ്യമുട്ടകൾ വാങ്ങുന്ന ഒരേയൊരു വിമാനകമ്പനിയാണത്രെ ലുഫ്താൻസ.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

1999ൽ അലാസ്ക എയർലൈൻസിലാണ് ആദ്യമായി ഇന്റർനെറ്റ് സൗകര്യമേർപ്പെടുത്തിയിട്ടുള്ള ചെക്ക്-ഇൻ നടത്തിതുടങ്ങിയത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

78 ബില്ല്യൺ കിലോമീറ്ററുകളാണ് ബോയിംഗ് 747 വിമാനങ്ങൾ മൊത്തത്തിൽ സഞ്ചരിച്ചിട്ടുള്ള ദൂരം. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും അവിടെനിന്ന് തിരിച്ചും നടത്തുന്ന 101,500ഓളം ട്രിപ്പുകൾക്ക് തുല്യമാണെന്നാണ് പറയപ്പെടുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

1979ൽ ക്വാണ്ടാസ് ആണ് വിമാനത്തിൽ ബിസിനസ് ക്ലാസ് ആദ്യമായി ഉൾപ്പെടുത്തിയത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ക്വാണ്ടാസ് എ380 നടത്തുന്ന സിഡ്നിയിൽ നിന്ന് ഡാല്ലാസ് വരെയുള്ള യാത്രയാണ് ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

അമേരിക്കയിൽ രണ്ട് ദശലക്ഷത്തിലധികമാളുകൾ 30,000ത്തോളം ഫ്ലൈറ്റുകളിലായി യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ഒരേസമയം പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ വ്യത്യസ്ത ഭക്ഷണമാണ് ഇവർക്കായി വിതരണം ചെയ്യുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

വിമാനത്തിൽ പറക്കുമ്പോൾ നിങ്ങളുടെ കാൽഭാഗം രസമുകുളങ്ങളും മരവിക്കപ്പെടുന്നതിനാൽ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ കഴിയില്ലത്രെ! അതുകൊണ്ടാണ് വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിൽ എരിവും പുളിയും കൂടുതൽ ചേർക്കുന്നത്. ക്യാബിനകത്തെ മർദ്ദം കാരണം നാക്കും മൂക്കും വരളുന്നതിനാലാണിത് സംഭവിക്കുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ഒരു കോമേഷ്യൽ വിമാനം മണിക്കൂറിൽ 800കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

മൂന്ന് മണിക്കൂർ വിമാന യാത്ര ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തിൽ നിന്നും ഒന്നരലിറ്ററോളം ജലം നഷ്ടമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

മെർക്കുറിയെ വിമാനത്തിന്റെ ശത്രുവായിട്ടാണ് കരുതപ്പെടുന്നത്. മെർക്കുറി വിമാനനിർമാണത്തിന് ഉപയോഗിച്ച അലൂമിനിയം ഭാഗങ്ങൾക്ക് കാര്യമായ തകരാറുകൾ വരുത്തുന്നതിനാൽ വിമാനത്തിൽ മെർക്കുറി നിരോധിച്ചിട്ടുണ്ട്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ഹാർട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർടാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. മൂന്നാംസ്ഥാനം ലണ്ടൻ ഹിത്രോവിമാനത്താവളത്തിനാണ്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

വിമാനം ലാന്റിംഗും ടേക്ക് ഓഫും ചെയ്യുന്ന വേളയിലെ പതിനൊന്ന് മിനിറ്റ് വളരെ നിർണായകമാണെന്നാണ് പറയപ്പെടുന്നത്. കൂടുതൽ അപകടങ്ങൾ ഈ അവസരത്തിൽ നടക്കാമെന്നതിനാലാണിത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

വിമാനത്തിലെ എമർജനി എക്സിറ്റിന്റെ സ്ഥാനം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തീപിടിത്തതിനുള്ള സാധ്യതയുണ്ടായാൽ നിമിഷനേരത്തിൽ വിമാനം മുഴുവൻ ഒന്നടങ്കം ആളികത്തിയേക്കാം.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ലോകത്തിലെ ഏറ്റവും ചെറിയ ജെറ്റ് വിമാനമാണ് ബിഡി-5മൈക്രോ. 14-21 അടി നീളമാണ് വിങ്സ്പാൻ കൂടാതെ 358 പൗണ്ട് ഭാരം മാത്രമെയുള്ളൂ.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ലോക്ഹീഡ് എസ്ആർ-71 ബ്ലാക്ക് ബേഡാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ വിമാനം. മണിക്കൂറിൽ 2,193മൈൽ ദൂരമാണിതിന്റെ വേഗത. വേഗതയിൽ 40 വർഷത്തോളമായിട്ടുള്ള റിക്കോർഡാണ് ഈ വിമാനത്തിനുള്ളത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ഒരു ബിഎംഡബ്ല്യൂ കാറിന്റെയത്രയും വിലയുണ്ടത്രെ ബോയിംഗ് 747-400വിമാനത്തിന്റെ കോക്പിറ്റിലുള്ള വിന്റ് സ്ക്രീനിന്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് വിമാന യാത്ര നടത്തിയിട്ടുള്ളൂവെന്നാണ് പറയപ്പെടുന്നത്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

വിമാനത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അതിലുള്ള ബ്ലാക്ക് ബോക്സിൽ രേഖപ്പെടുത്തപ്പെടും എന്നതിനാലാണ് വിമാനങ്ങൾ കാണാതാവുകയോ കത്തിയമരുകയോ ചെയ്യുമ്പോൾ സാധാരണയായി ബ്ലാക്ക് ബോക്സ് അന്വേഷിക്കുന്നത്. എന്നാലിത് ഓറഞ്ച് നിറത്തിലുള്ളതാണ്.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

1932ൽ ജെആർഡി ടാറ്റ നിർമിച്ചിട്ടുള്ള ടാറ്റ എയർലൈനാണ് ഇന്ത്യയിൽ ഏറ്റവും പഴക്കമേറിയത്. ഇന്ത്യയിലെ ആദ്യത്തെ കോമേഴ്ഷ്യൽ എയർലൈനായിരുന്നുവിത് പിന്നീട് എയർ ഇന്ത്യയായി മാറുകയായിരുന്നു.

വിമാനയാത്രയും അതിശയോക്തിയേറിയ വസ്തുതകളും

ജെഹാംഗീർ ദാദാബ്ഹോയി ടാറ്റയാണ് ഇന്ത്യൻ ഏവിയേഷന്റെ പിതാവായി അറിയപ്പടുന്ന വ്യക്തി. ഇന്ത്യയിൽ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യത്തെ വ്യക്തിയും ഇദ്ദേഹമാണ്.

കൂടുതൽ വായിക്കൂ

ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം

കൂടുതൽ വായിക്കൂ

ആകാശ കാഴ്ചയ്ക്ക് വിമാനത്തിലും സൺറൂഫ്

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
25 INTERESTING AND FUN AVIATION FACTS YOU NEVER KNEW
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X