ഒറ്റ ദൗത്യത്തിൽ ഉപഗ്രഹങ്ങൾ രണ്ട് ഭ്രമണപഥത്തിലേക്ക്; ഇസ്റോയ്ക്ക് ചരിത്ര നേട്ടം

Written By:

കാലാവസ്ഥാ പ്രവചനത്തിനായുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി35 ഭ്രമണപഥത്തിലേക്ക് കുതിച്ചു. ശ്രീഹരികോട്ടയിലെ സതീഷ്ധവാൻ നിലയത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ 9.12നുയായിരുന്നു വിക്ഷേപണം.

ഒറ്റ വിക്ഷേപണത്തിൽ തന്നെ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തുക്കുക എന്ന ചരിത്രനേട്ടമാണ് ഐഎസ്ആർഒ ഇതുവഴി സാധ്യമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഇസ്റോ നടത്തുന്ന ആദ്യ പിഎസ്എൽവി ദൗത്യം കൂടിയാണിത്.

പിഎസ്എൽവിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിതെന്നുള്ള പ്രത്യേകത കൂടിയുണ്ട്. രണ്ടു മണിക്കൂർ പിതനഞ്ച് മിനിറ്റു നീളമുന്ന ദൗത്യമാണ് പിഎസ്എൽവി 35 ഏറ്റെടുത്തിരിക്കുന്നത്.

വിക്ഷേപണത്തിന് ശേഷം 17 മിനിറ്റും 32 സെക്കന്റും പിന്നിടുമ്പോൾ സ്കാറ്റ്സാറ്റ്-1നെ ആദ്യം 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും.

ഈ വിക്ഷേപണവാഹനം പിന്നീട് രണ്ടുതവണയായി പ്രവർത്തനം നിർത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവർത്തനം നിർത്തി എൻജിൻ വീണ്ടും ജ്വലിപ്പിക്കുക എന്നത് വളരെ സങ്കീർണതയേറിയ ദൗത്യമാണ്.

പിന്നീട് മറ്റ് ഏഴ് ഉപഗ്രഹങ്ങളും 689 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തുന്നതോടെ പിഎസ്എൽവി 35 വിക്ഷേപണ വാഹനത്തിന്റെ ദൗത്യം പൂർത്തിയാകും.

ഓഷ്യൻസാറ്റ്-2ന്റെ തുടർച്ചയായ സ്കാറ്റ്സാറ്റ്-1 ഉപഗ്രഹത്തിന് കാലാവസ്ഥാ നിരീക്ഷണം, ചുഴലിക്കാറ്റ് പ്രവചനം എന്നീ ദൗത്യങ്ങൾ നിറവേറുക എന്ന ലക്ഷ്യമാണുള്ളത്. 377കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.

സ്കാറ്റ്സാറ്റ്-1 നു പുറമെ അൾജീരിയ(3), യുഎസ്(1), കാനഡ(1) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ കൂടാതെ ബെംഗ്ളൂരുവിലെ സ്വകാര്യ സർവകലാശാലയായ പിഇഎസിന്റെ 'പിസാറ്റ് ', ഐഐടി മുംബൈയുടെ 'പ്രഥം' എന്നിവയെയാണ് പിഎസ്എൽവി 35 വഹിക്കുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഇന്ത്യ #india
English summary
In ISRO's Longest Mission, PSLV Rocket Launched With 8 Satellites
Please Wait while comments are loading...

Latest Photos