മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

ജപ്പാനിലെ യൂനോഹാരയ്ക്കും ഫ്യൂഫുകിക്കും ഇടയില്‍ ഓടിയ ഒരു ട്രെയിനിലെ 100 യാത്രക്കാരെ ഓര്‍ത്ത് അത്ഭുതപ്പെടുകയാണ് ലോകം. മണിക്കൂറില്‍ 501 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഈ ട്രെയിനിന്റെ പാച്ചില്‍! ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ഏറ്റവും ദുര്‍ഘടമായ റെയില്‍പ്പാതകള്‍

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേപാലം ഇന്ത്യയില്‍!

പ്രത്യേക കാന്തികമേഖല തീര്‍ത്ത് അതിന്മേല്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിന് ചക്രങ്ങളില്ല. ട്രാക്കിനു മുകളിലൂടെ ഒഴുകുകയാണ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍.

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

ചിത്രങ്ങളിലൂടെ നീങ്ങുക.

മാഗ്ലേവ് ട്രെയിന്‍

മാഗ്ലേവ് ട്രെയിന്‍

സാധാരണ ട്രെയിനുകളുടെ സാങ്കേതികതയിലല്ല ജപ്പാനിലെ ഈ മാഗ്ലേവ് ട്രെയിനിന്റെ ഓട്ടം. ട്രാക്കില്‍ തീര്‍ത്തിട്ടുള്ള കാന്തികപ്രദേശത്താണ് ട്രെയിനിന്റെ നില്‍പ്. വളരെ ചുരുങ്ങിയ വിടവ് മാത്രമേ ട്രെയിനും ട്രാക്കും തമ്മിലുണ്ടായിരിക്കൂ. കൊടിയ വേഗതയായിരിക്കും ഇത്തരം ട്രെയിനുകള്‍ക്ക്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ട്രെയിനില്‍ സഞ്ചരിക്കുകയാണെങ്കില്‍ കാസര്‍ഗോഡു നിന്ന് തിരുവനന്തപൂരത്തേക്ക് ഒരു മണിക്കൂറില്‍ ചില്വാനം നേരമെടുക്കും!

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

100 യാത്രക്കാരാണ് ആദ്യത്തെ ട്രെയിന്‍ യാത്രയ്ക്കുണ്ടായിരുന്നത്. 48.8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. കൂടുതല്‍ പേര്‍ക്ക് ഈ യാത്ര ആസ്വദിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. ഡിസംബറിനുള്ളില്‍ ആകെ 2400 പേര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും.

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

നറുക്കെടുത്താണ് ആദ്യത്തെ യാത്രക്കാരെ തീരുമാനിച്ചത്. മുന്നു ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കിയിരുന്നു.

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

ജപ്പാന്റെ നിലവിലുള്ള വിഖ്യാതമായ ഏത് ബുള്ളറ്റ് ട്രെയിനിനെക്കാളും വേഗത്തില്‍ പായാന്‍ ഈ കാന്തിക ട്രെയിനിന് സാധിക്കും.

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

ഭാവിയില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ കാര്യേജുകളുടെ എണ്ണം കൂട്ടും. 1000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിന് 16 കാര്യേജുകളുണ്ടായിരിക്കും ഈ വാഹനത്തിന് ഭാവിയില്‍.

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

ഈ ട്രെയിനിനു വേണ്ടി പ്രത്യേക ട്രാക്കുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. ജപ്പാന്‍ റെയില്‍വേ അധികൃതര്‍ ഈ വഴിക്കുള്ള നീക്കത്തിലാണിപ്പോള്‍. 2027 ആകുമ്പോഴേക്ക് രാജ്യത്തെമ്പാടും ഇത്തരം ട്രാക്കുകള്‍ പണി കഴിക്കപ്പെടും.

വടിവേലുവിന്റെ മയില്‍വാഹനം

Most Read Articles

Malayalam
English summary
Japanese maglev train travel at speeds of 500kmph.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X