40 രൂപയ്ക്ക് പകരം 4 ലക്ഷം രൂപ; ടോള്‍ ബൂത്തിലെ കാര്‍ഡിടപാടില്‍ ഡോക്ടര്‍ക്ക് സംഭവിച്ചത് ഇങ്ങനെ

കൊച്ചി-മുംബൈ ദേശീയ പാതിയിലുള്ള ഗുണ്ട്മി ടോള്‍ ഗേറ്റില്‍ വെച്ച് ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

Written by: Dijo

ദൂരയാത്രകളില്‍ ടോള്‍ ബൂത്തുകള്‍ സ്ഥിരം കാഴ്ചയാണ്. ടോള്‍ നല്‍കി കടന്ന് പോകനായി കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ഏതൊരു യാത്രക്കാരനെയും അല്‍പം ഒന്ന് മടുപ്പിക്കും. ശരിക്കും യാത്രകളുടെ രസംകെല്ലി തന്നെയാണ് ടോള്‍ ബൂത്തുകള്‍.

അതിനാല്‍ പലപ്പോഴും ടോള്‍ എത്രയും പെട്ടെന്ന് അടച്ച് യാത്ര തുടരാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക. യാത്രകളില്‍ കാശ് കൈയില്‍ കരുതാത്തവരാണെങ്കിലോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലൂടെ പണമിടപാട് നടത്തി മുന്നോട്ട് നീങ്ങും.

അതിനാല്‍ പലപ്പോഴും ടോള്‍ എത്രയും പെട്ടെന്ന് അടച്ച് യാത്ര തുടരാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക. യാത്രകളില്‍ കാശ് കൈയില്‍ കരുതാത്തവരാണെങ്കിലോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലൂടെ പണമിടപാട് നടത്തി മുന്നോട്ട് നീങ്ങും.

ഇത്തരത്തില്‍ ഡെബിറ്റ് കാര്‍ഡ് മുഖേന ടോള്‍ അടച്ച കര്‍ണാടക സ്വദേശിയായ റാവുവിന്റെ അനുഭവം ഇപ്പോള്‍ ദേശീയ ശ്രദ്ധ വിളിച്ച് വരുത്തിയിരിക്കുകയാണ്.

നാല്‍പത് രൂപയുടെ ടോള്‍ അടയ്ക്കനായി നല്‍കിയ നല്‍കിയ ഡെബിറ്റ് കാര്‍ഡില്‍ നിന്നും കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടമായത് 4 ലക്ഷം രൂപയാണ്.

കൊച്ചി-മുംബൈ ദേശീയ പാതിയിലുള്ള ഗുണ്ട്മി ടോള്‍ ഗേറ്റില്‍ വെച്ച് ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

ഡ്രൈവര്‍ക്ക് ഒപ്പം മുംബൈയിലേക്ക് യാത്ര തിരിച്ച ഡോ. റാവു, 40 രൂപയുടെ ടോള്‍ അടയ്ക്കാനായി ഡെബിറ്റ് കാര്‍ഡ് നല്‍കുകയായിരുന്നു. എന്നാല്‍ പണമടച്ചതിന്റെ രശീത് പരിശോധിച്ച ഡോ. റാവു ആദ്യം ഞെട്ടി.

40 രൂപയ്ക്ക് പകരം നാല് ലക്ഷം രൂപയായിരുന്നു ടോള്‍ ജീവനക്കാരന്‍ ഈടാക്കിയത്. നാല് ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്നും എസ്എംഎസും ഡോ. റാവുവിന് ലഭിച്ചു.

തുടര്‍ന്ന് വിഷയം ടോള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ അത് അംഗീകരിച്ചില്ല. പണം നഷ്ടപ്പെട്ട സംഭവത്തില്‍ ഡോ. റാവു പൊലീസിനെ സമീപിച്ചതോടെ ടോള്‍ ജീവനക്കാര്‍ തങ്ങള്‍ക്ക് അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമാക്കുകയും പണം തിരികെ ഏല്‍പിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തത്.

പണം ചെക്ക് മുഖേന നല്‍കാമെന്ന് ടോള്‍ ജീവനക്കാര്‍ അറിയിച്ചെങ്കിലും ഡോ. റാവു വഴങ്ങിയില്ല. മുഴുവന്‍ തുകയും പണമായി തന്നെ തനിക്ക് തിരികെ വേണമെന്ന് ഡോ. റാവു ആവശ്യപ്പെട്ടു.

തുടര്‍ന്ന്, ജീവനക്കാര്‍ ടോള്‍ അധികൃതരുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ നാല് മണിയോടെ 3,99,960 രൂപ തിരികെ ഏല്‍പിക്കുകയായിരുന്നു. എന്തായാലും ഡോ. റാവുവിന്റെ അനുഭവം വലിയ തോതിലാണ് ഇപ്പോല്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Tuesday, March 14, 2017, 18:34 [IST]
English summary
Dr. Rao also received an SMS for the transaction from his bank which said Rs 4 lakh had been debited from his account.
Please Wait while comments are loading...

Latest Photos