ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; കൊച്ചി മെട്രോ യാത്രാനിരക്കുകള്‍ ഇങ്ങനെ

Written By:

ഒന്നില്‍ അധികം മെട്രോ ട്രെയിനുകള്‍ ഉള്‍പ്പെടുത്തിയുള്ള ട്രയല്‍ സര്‍വീസ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ആരംഭിച്ചു. ആലുവ-പാലാരിവട്ടം മെട്രോ ഇടനാഴിയില്‍ നാല് ട്രെയിനുകളാണ് ട്രയല്‍ സര്‍വീസ് നടത്തുന്നത്.

മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറില്‍ നിന്നും കെഎംആര്‍എലിന് അനുവാദം ലഭിച്ചതിന് പിന്നാലെയാണ് ട്രയല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം, കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ല.

മെയ് മാസം തന്നെ കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവിലെ സൂചനകള്‍.

രാവിലെ ആറ് മണി മുതല്‍ മെട്രോ ആലുവ-പാലാരിവട്ടം ഉള്‍പ്പെടുന്ന 13 കിലോമീറ്റര്‍ മെട്രോ ഇടനാഴിയില്‍ ട്രെയിനുകള്‍ ട്രയൽ സര്‍വീസ് നടത്തി തുടങ്ങി.

രാത്രി 9.30 വരെ നീളുന്ന ട്രയല്‍ സര്‍വീസില്‍ 142 ട്രിപുകളാണ് കൊച്ചി മെട്രോ പൂര്‍ത്തീകരിക്കുക.

ഓരോ പത്ത് മിനിറ്റ് ഇടവേളകളിലാണ് ട്രെയിനുകള്‍ ട്രയല്‍ സര്‍വീസ് നടത്തുന്നത്. വരും ദിവസങ്ങളില്‍ യാത്രക്കാരെ ഉള്‍പ്പെടുത്തിയും കൊച്ചി മെട്രോ ട്രയല്‍ സര്‍വീസ് നടത്തും.

ഷെഡ്യൂള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനുമുള്ള അവസരം, കുടുംബശ്രീ, സുരക്ഷാ ജീവനക്കാര്‍ക്ക് യാത്രക്കാരെ നിയന്ത്രിക്കാന്‍ സാധിക്കുമോ എന്നതും ട്രയല്‍ സര്‍വീസില്‍ കൊച്ചി മെട്രോ പരിശോധിക്കുന്നതാണ്.

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ നിരക്ക് പത്ത് രൂപയാണ്.

ആലുവ മുതല്‍ കമ്പനിപ്പടി വരെയുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 20 രൂപയായാണ്. 

തുടര്‍ന്ന് കളമശ്ശേരി, ഇടപ്പള്ളി എന്നിവടങ്ങളിലേക്ക് യഥാക്രമം 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പ്രാഥമിക നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

65 രൂപയാണ് 25 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പേട്ടയിലേക്കുള്ള കൊച്ചി മെട്രോ നിരക്ക്.

മാത്രമല്ല, പ്രീപെയ്ഡ് കാര്‍ഡ് ഉടമസ്ഥരായ സ്ഥിരം യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കും.

കൊച്ചി-വണ്‍ (Kochi-1) എന്ന പേരിലുള്ള സ്മാര്‍ട് കാര്‍ഡുകള്‍ കൊച്ചി മെട്രോയുടെ കമ്മീഷണിംഗിന് മുന്നോടിയായി അവതരിപ്പിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ് വ്യക്തമാക്കി.

നാല് തലങ്ങളിലായി നിശ്ചയിക്കുന്ന യാത്രാനിരക്കിളവ് ഉടന്‍ പ്രഖ്യാപിക്കുന്നതാണ്.

പ്രതിമാസ പ്രീ-പെയ്ഡ് സ്മാര്‍ട് കാര്‍ഡുമായി ബന്ധപ്പെട്ട് മെട്രോ ഏജന്‍സി ആക്‌സിസ് ബാങ്കുമായി ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനിരക്കിളവ് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Kochi Metro Service Trails Begin. Read in Malayalam.
Please Wait while comments are loading...

Latest Photos