കോലാവരി സ്റ്റാർ ധനുഷിന്റെ മസിലൻ 'മസ്താങ് '

Written By:

തമിഴകത്തെ സൂപ്പർതാരം ധനുഷിന്റെ യാത്രയിൽ കൂട്ടായി ഇനി ഫോഡ് മാസ്താങും. കഴിഞ്ഞ ദിവസമായിരുന്നു ഈ അമേരിക്കൻ മസിൽ കാറിനെ താരം സ്വന്തമാക്കിയത്. ഫോഡ് പുറത്തിറക്കിയതിൽ ഏറ്റവും കരുത്തനായ മസ്താങ് ജിടി കഴിഞ്ഞവർഷമായിരുന്നു ഇന്ത്യയിലവതരിച്ചത്.

കരുത്തൻ മസിലൻ മസ്ടാങിന്റെ ബ്ലാക്ക് നിറമാണ് ധനുഷ് തിരഞ്ഞെടുത്തത്. ഇൻസ്റ്റാഗ്രാം പോസ്റ്റുവഴിയായിരുന്നു ഈ വാർത്തയും ആരാധകരിൽ എത്തിച്ചേർന്നത്.

ഓഡി, റോള്‍സ് റോയ്‌സ്, ജാഗ്വാര്‍, ബെന്റെലി തുടങ്ങിയ ധനുഷിന്റെ ആഡംബരകാർ ശ്രേണിയിലേക്കാണ് സൂപ്പര്‍ പോണി കാര്‍ മസ്താങ് എത്തുന്നത്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്ത മസ്താങിന് ഏകദേശം 65 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

വിദേശ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പരിമിത എൻജിൻ ഓപ്ഷനുകളോടെയാണ് ഈ വാഹനം ഇന്ത്യയിലെത്തിയത്.

അഞ്ചു ലീറ്റർ വി എയ്റ്റ് എൻജിനാണ് ഇന്ത്യൻ മസ്താങിന്റെ കരുത്ത്. പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടോമാറ്റക് ട്രാൻസ്മിഷനാണ് ഈ കാറിലുള്ളത്.

395.5 ബി എച്ച് പി കരുത്തും 515 എൻ എം ടോർക്കുമാണു ഈ എൻജിനുല്പാദിപ്പിക്കുന്നത്. റൈറ്റ് ഹാൻഡ് ഡ്രൈവിംഗാണ് ഇന്ത്യൻ മസ്താങിന്റെ മറ്റൊരു പ്രത്യേകത.

2015 ആഗസ്തിലായിരുന്നു റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള മസ്താങുമായി ഫോഡ് എത്തിയത്. സ്റ്റാൻഡേഡ് വ്യവസ്ഥയിൽ പ്രത്യേക പെർഫോമൻസ് പായ്ക്കും ഇന്ത്യൻ മസ്താങിലുണ്ട്.

ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യനിലൊപ്പം നോർമൽ, സ്പോർട് പ്ലസ്, ട്രാക്ക്, വൈറ്റ് എന്നീ നാലു ഡ്രൈവിങ് മോഡുകളാണ് ഈ വാഹനത്തിലുള്ളത്.

അഞ്ച്‌ സെക്കന്റ് കൊണ്ടാണ് മസ്താങ് നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

കഴിഞ്ഞ വര്‍ഷം സിനിമ സംവിധായകന്‍ രോഹിത്ത് ഷെട്ടി മസ്താങിന്റെ കസ്റ്റമൈസ് ചെയ്ത പതിപ്പ് സ്വന്തമാക്കിയിരുന്നു.

അടുത്തിടെ മലയാളികളുടെ പ്രിയതാരം ജയറാമിന്റെ മകനും യുവതാരങ്ങളിൽ പ്രസിദ്ധനുമായ കാളിദാസനും ഈ അമേരിക്കൻ മസിലൻ കാർ സ്വന്തമാക്കിയിരുന്നു.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Kolaveri star Dhanush just gifted himself a Ford Mustang
Please Wait while comments are loading...

Latest Photos