ഇത് അഹങ്കാരം; പുത്തന്‍ ഡ്യൂക്കുകളെ നശിപ്പിക്കുന്ന ഷോറൂം ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്ത്

അടുത്തിടെ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ച ഡ്യൂക്ക് 390, ഡ്യൂക്ക് 250 മോഡലുകള്‍ക്ക് മേല്‍ സംഹാരതാണ്ഡവമാടുന്ന ഷോറും ജീവനക്കാരെയാണ് വീഡിയോ കാണിക്കുന്നത്.

Written by: Dijo

കാറോ, ബൈക്കോ ഏതുമാകട്ടെ...ഒരു പുത്തന്‍ വാഹനം സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. ഇനി സ്വപ്‌നം യാഥാര്‍ത്ഥ്യമായാലോ? പൊന്നു പോലെ സൂക്ഷിച്ചാകും വാഹനത്തെ നമ്മള്‍ കൊണ്ട് നടക്കുക. അത്തരത്തിലുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണ് ചുവടെ നല്‍കുന്നത്.

നമ്മള്‍ പുതുപുത്തന്‍ എന്ന് വിശ്വസിച്ച് ഷോറൂമുകളില്‍ നിന്നും കൊണ്ടുവരുന്ന വാഹനങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിയെ ചോദ്യം ചെയ്യുകയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ. വീഡിയോയിലെ നായകന്മാര്‍ കെടിഎം ട്രിവാന്‍ട്രം സിറ്റി വഴുതക്കാട് ഷോറൂം ജീവനക്കാരണ്.

എന്താണ് സംഭവം?

അടുത്തിടെ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ച ഡ്യൂക്ക് 390, ഡ്യൂക്ക് 250 മോഡലുകള്‍ക്ക് മേല്‍ സംഹാരതാണ്ഡവമാടുന്ന ഷോറും ജീവനക്കാരെയാണ് വീഡിയോ കാണിക്കുന്നത്.

പുതു പുത്തന്‍ 390,250 മോഡലുകളില്‍ കയറുന്ന ഇവര്‍ എഞ്ചിന് റെയ്‌സ് ചെയ്ത്, ഡ്യൂക്കുകളെ ജീവശ്വാസം വലിപ്പിക്കുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഓര്‍ഡര്‍ സ്വീകരിച്ച് ഡെലിവറിക്കായി ഒരുക്കിയിട്ടുള്ള ഡ്യൂക്ക് 390, 250 മോഡലുകളെയാണ് ഇവര്‍ നിരുത്തരവാദിത്വപരമായി സമീപിച്ചിരിക്കുന്നത്.

അടച്ചിട്ട ഷോറൂമിനകത്ത് നിന്ന് ഇവര്‍ ഏറെ ആഹ്ലദത്തിമര്‍പ്പോടെയാണ് മോഡലുകളെ നശിപ്പിക്കുന്നത്. സംഘത്തിലൊരാള്‍ വീഡിയോ സ്വയം ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ഏതായാലും വഴുതക്കാട് ഷോറൂമില്‍ നിന്നും കെടിഎം മോഡലുകള്‍ ബുക്ക് ചെയ്തവര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. വിഷയത്തില്‍ കെടിഎം, വഴുതക്കാട് ഷോറൂം അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്.

കഴിഞ്ഞ ഫെബ്രുവരി മാസമാണ് കെടിഎം ഡ്യൂക്ക് 390, 250 മോഡലുകള്‍ ഇന്ത്യയില്‍ അവതരിച്ചത്. 2,25,730 രൂപയിലാണ് (ദില്ലി എക്‌സ്‌ഷോറൂം വില) കെടിഎം ഡ്യൂക്ക് 390 വിപണിയില്‍ ലഭ്യമായിട്ടുള്ളത്. അതേസമയം, ഡ്യൂക്ക് 250 യ്ക്ക് വിപണിയില്‍ വില വരുന്നത് 1,73,000 രൂപയാണ് (ദില്ലി എക്‌സ് ഷോറൂം വില).

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

കെടിഎം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഡ്യൂക്ക് 390, ഡ്യൂക്ക് 250 മോഡലുകളെ കാത്തിരുന്നത്. ഫെബ്രുവരിയില്‍ ഔദ്യോഗികമായി അവതരിച്ച കെടിഎം ഡ്യൂക്ക് 390 യുടെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
A video has surfaced on the internet showing a group of showroom workers abusing brand new KTM Duke 390s and 250s which have been booked by customers.
Please Wait while comments are loading...

Latest Photos